Latest News

Month: October 2024

Gadgets

‘ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീൻ’; പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യർ

പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന് അവര്‍ നല്‍കിയത്. അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളില്‍ പലരും ദുഃഖം സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു. നവീൻ കൈക്കൂലി വാങ്ങുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ദിവ്യ എസ്. അയ്യർ. ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീനെന്നും ദിവ്യ എസ് അയ്യർ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചു. ”ഞങ്ങൾ ഒറ്റക്കെട്ടായി ഒരു കുടുംബം പോലെ […]Read More

Gadgets

ഉപതിരഞ്ഞെടുപ്പ്; പാലക്കാട് ബിജെപിക്ക് സാധ്യതയെന്ന് ഇ ശ്രീധരന്‍

കൊച്ചി: പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധ്യതയെന്ന് ഇ ശ്രീധരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ നിസ്സാര വോട്ടിന് തോറ്റത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി മത്സരിക്കാനില്ല. പ്രായാധിക്യം മൂലം മാറി നില്‍ക്കുകയാണ്. കെ റെയിലില്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സന്തോഷം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ല. പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. മണ്ഡലത്തില്‍ ബിജെപി ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും. ഇന്ന് […]Read More

Gadgets

എഡിഎമ്മിന്റെ ആത്മഹത്യ; ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മിറ്റികള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മരണം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. വിഷയത്തില്‍ […]Read More

Gadgets

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുഗമിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമെന്നും രാഹുല്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ ആദ്യം വരേണ്ടുന്ന സംഭാഷങ്ങളിലൊന്ന് സാറിന്റേതാണെന്നും അതുണ്ടാകാതിരിക്കുമ്പോള്‍ ആദ്യം എത്താന്‍ ആഗ്രഹിക്കുന്നത് ഇവിടെയാണെന്നും രാഹുല്‍ പറഞ്ഞു. […]Read More

Gadgets

മുതുകാട് മൂന്നാം ബ്ലോക്ക് മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം

കോഴിക്കോട്: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മൂന്നാം ബ്ലോക്ക് മേഖലയിൽ വീണ്ടും പുലി ഇറങ്ങിയതായി സംശയം. ഇന്നലെ മൂന്നാം ബ്ലോക്കിലെ ആലിയുടെ കൃഷിയിടത്തിൽ കാട്ടുപന്നിയെ അജ്ഞാതജീവി കൊന്നു ഭക്ഷിച്ചതായി കണ്ടെത്തി. പന്നിയുടെ ഇറച്ചി മാത്രമാണു തിന്നത്. ചെന്നായ് ആക്രമിച്ചു കാട്ടുപന്നിയെ കൊന്നതായാണു വനംവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ചെന്നായ് ഈ മേഖലയിൽ ഇല്ലെന്നും, ചെന്നായ് തിന്നതാണെങ്കിൽ കാട്ടുപന്നിയുടെ എല്ല് ഉൾപ്പെടെ ഭക്ഷിക്കുമെന്നും നാട്ടുകാർ സംശയം ഉന്നയിച്ചു. പെരുവണ്ണാമൂഴി വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. കോച്ചേരി രാജൻ്റെ ഭൂമിയിൽ നിന്നും […]Read More

Gadgets

നീതിദേവതയ്ക്ക് ഇനി കണ്ണിൽ കെട്ടില്ല, കയ്യിൽ വാളും…

നീതിദേവതയ്ക്ക് ഇനി തുറന്ന കണ്ണുകള്‍. കണ്ണിലെ കെട്ടഴിച്ച്‌ ശില്‍പ്പത്തെ ഭാരതീയമാക്കാൻ ചരിത്രപരമായ നടപടിയെടുത്തത് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഇടതുകൈയില്‍ വാളിന് പകരം ഇന്ത്യൻ ഭരണഘടന. നിയമം അന്ധമല്ലെന്ന സന്ദേശമാണ് കെട്ടഴിച്ചതിലൂടെ നല്‍കുന്നത്. വാളിന് പകരം ഭരണഘടന വച്ചത്, ഭരണഘടന പ്രകാരം നീതി ഉറപ്പാക്കുമെന്ന സന്ദേശം കൈമാറാനും. കൊളോണിയല്‍ അവശേഷിപ്പുകളാണ് മാറ്റിയത്. സുപ്രീംകോടതിയിലെ ജഡ്‌ജസ് ലൈബ്രറിയിലാണ് പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചത്. അധികാരം, സമ്പത്ത് തുടങ്ങിയവയൊന്നും പരിഗണിക്കാതെ സമഭാവനയോടെ നീതി നടപ്പാക്കുമെന്ന സന്ദേശമാണ് കണ്ണു കെട്ടിവച്ചതിലുടെ നല്‍കിയിരുന്നത്. അനീതിക്ക് […]Read More

Gadgets

ചേലക്കരയിൽ സുധീർ, പാലക്കാട് മിൻഹാജ്; പി.വി അൻവറിൻ്റെ സ്ഥാനാർത്ഥികൾ ഇവർ

ചേലക്കരയില്‍ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻകെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച്‌ പിവി അൻവര്‍ എംഎല്‍എ. സ്വകാര്യ ചാനലിൻ്റെ പരിപാടിയിലൂടെയാണ് പിവി അൻവര്‍ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. പാലക്കാട് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജ് മത്സരിക്കും. പിവി അൻവര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും മിൻഹാജിനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി ഉടനെ പിവി അൻവര്‍ പ്രഖ്യാപിക്കും. ഡെമോക്രാറ്റിക് […]Read More

Gadgets

സിപിഐഎം എൽസി സമ്മേളനം; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം

കുണ്ടറ: സിപിഐഎം ലോക്കല്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. സിപിഐഎം മണ്‍റോതുരുത്ത് ലോക്കല്‍ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന വിവാദ വിഷയങ്ങള്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കുന്നെന്നും പ്രതിനിധികള്‍ വിലയിരുത്തി. നവകേരള സദസിന് സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതല്ലാതെ എന്ത് ഗുണമുണ്ടായി, ഗുരുവന്ദനം ചടങ്ങില്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതെ അനാദരം കാട്ടിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി, വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ നവോത്ഥാന സമിതി […]Read More

Gadgets

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം; പിപി ദിവ്യയുടെ മൊഴിയെടുക്കും

പത്തനംതിട്ട: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും. അതേ സമയം, കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. കളക്ടറേറ്റിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ […]Read More

Gadgets

നറുക്കെടുപ്പ് പൂർത്തിയായി; അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഉഷപൂജക്ക് ശേഷം രാവിലെ 7.30യോടെയായിരുന്നു നറുക്കെടുപ്പ്. ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ ഋഷികേശ്, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരുടെ നറുക്കെടുത്തത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes