Latest News

Month: October 2024

Gadgets

‘നീ എന്താണ് നേടിയതെന്ന് നിനക്ക് മനസിലായിട്ടില്ല’; രോഹിത്തിന്റെ വാക്കുകള്‍ പങ്കുവെച്ച് പന്ത്

2021 ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഗാബ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഓസീസ് ഉയര്‍ത്തിയ 328 റണ്‍സ് വിജയലക്ഷ്യം അഞ്ചാമത്തെ ദിവസം മറികടന്നാണ് ഇന്ത്യ കങ്കാരുപ്പടയെ കീഴടക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 138 പന്തില്‍ നിന്നും പുറത്താകാതെ 89 റണ്‍സ് അടിച്ചെടുത്ത റിഷഭ് പന്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓസ്‌ട്രേലിയയെ വീഴ്ത്തിയതിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാക്കുകളാണ് രോഹിത് തുറന്നു പറയുന്നത്. ഗാബയിലെ പ്രകടനത്തിന്റെയും വിജയത്തിന്റെയും വില എത്രത്തോളമാണെന്ന് […]Read More

Gadgets

പ്രതിച്ഛായ നഷ്ടമായി, പി.പി ദിവ്യയെ മാറ്റി നിർത്താൻ സി.പി.എമ്മിൽ ആലോചന

കണ്ണൂർ: കണ്ണൂർ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തില്‍ പാർട്ടിക്കകത്തും പുറത്തും പ്രതിഷേധം കനത്തു. ഇതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ സ്ഥാനത്തുനിന്നു നീക്കി പ്രതിച്ഛായ സംരക്ഷിക്കാൻ സി.പി.എമ്മില്‍ ആലോചന തുടങ്ങി. സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച്‌ സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. ദിവ്യക്കെതിരേ കർശനനടപടി വേണമെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ദിവ്യയുടെ നടപടി തള്ളിപ്പറഞ്ഞ് കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതിയും രംഗത്തെത്തി. ചൊവ്വാഴ്ച […]Read More

Gadgets

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്

കൊച്ചി: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കുക. ഹൈക്കോടതി തുടര്‍ നടപടികള്‍ തടഞ്ഞില്ലെങ്കില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ ഇളവിന് അപേക്ഷ നല്‍കാനാണ് സുരേഷ് ഗോപി തീരുമാനിച്ചിരിക്കുന്നത്. കേസില്‍ ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സുരേഷ് ഗോപി ഇന്നലെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാല് കോടതിയില്‍ ഹാജരായിരുന്നു. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ബാബുവും അദ്ദേഹത്തിന്റെ ഭാര്യ റാണിയുമാണ് ജാമ്യക്കാരായി എത്തിയത്. […]Read More

Gadgets

നവീൻ ബാബുവിന് അന്ത്യയാത്ര നൽകാനൊരുങ്ങി ജന്മദേശം

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് അന്ത്യയാത്ര നല്‍കാനൊരുങ്ങി ജന്മദേശം. പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 10 മണിയോടെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് എത്തിക്കും. തുടര്‍ന്ന് കളക്ടറേറ്റില്‍ പൊതുദര്‍ശനം നടക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കളക്ടറേറ്റില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കും. പിന്നീട് വിലാപയാത്രയായി മൃതദേഹം മലയാലപ്പുഴയിലെ വസതിയില്‍ എത്തിക്കും. ഇവിടെയും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങ് നടക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പി പി […]Read More

Gadgets

ട്രെയിനിൽ നിന്നും ചാടിയിറങ്ങി, പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി; ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ

തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍നിന്ന് കോച്ച്‌ മാറിക്കയറാൻ ചാടിയിറങ്ങിയ യാത്രക്കാരൻ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍പ്പെട്ടു. പൊലീസ് സമയോചിതമായി ഇടപെട്ടതിനാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുനെല്‍വേലി സ്വദേശി ഏണസ്റ്റ് (57) ആണ് വൻ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ പാറശ്ശാല റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. കന്യാകുമാരി-ദിബ്രുഗഢ് എക്‌സ്പ്രസില്‍നിന്ന് യാത്രക്കാരന്‍ വീണതുകണ്ട റെയില്‍വേ പൊലീസുകാര്‍ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. അരയ്ക്കുതാഴ്ഭാഗം ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഏണസ്റ്റ്. കാല്‍ പ്ലാറ്റ്‌ഫോമിനോട് ചേർത്ത് കമിഴ്ന്നുകിടക്കുവാന്‍ പൊലീസ് നിര്‍ദേശം നല്‍കി. തീവണ്ടി പ്ലാറ്റ്‌ഫോമില്‍നിന്ന് മാറിയ ശേഷമാണ് നിസ്സാര പരിക്കുകളോടെ […]Read More

Gadgets

നവീൻ ബാബു സത്യസന്ധൻ, പി പി ദിവ്യ ചെയ്തത് ക്രിമിനൽ കുറ്റം; കെ

പത്തനംതിട്ട: ക്രിമിനൽ കുറ്റമാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ചെയ്തതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. എല്ലാ കാര്യങ്ങളും സത്യസന്ധമായി ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കാണിച്ചത് അതിക്രൂരതയെന്നും അദ്ദേഹം ആരോപിച്ചു. നവീനിന്റെ മരണം ഓർമ്മിക്കാൻ പോലും സാധിക്കില്ല. കൊലപാതകിയാണ് പി പി ദിവ്യ എന്നും സുധാകരൻ വ്യക്തമാക്കി. ക്രിമിനൽ കുറ്റമാണ് അവർ ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അപവാദ പ്രചരണമാണ് ആത്മഹത്യക്ക് കാരണം. […]Read More

Gadgets

ശബരിമല ദർശനം; സ്പോട്ട് ബുക്കിംഗ് നൽകിയേക്കും, 70000 പേർക്ക് മാത്രം വെർച്ച്വൽ ക്യൂ

തിരുവനന്തപുരം: ശബരിമല ദർശനത്തിന് 10,000 പേർക്ക് സർക്കാർ സ്പോട്ട് ബുക്കിം​ഗ് നൽകിയേക്കും. പ്രതിദിനം വെർച്വൽ ക്യൂ ബുക്കിംഗ് 70,000 പേർക്ക് മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ തിരികെ പോകില്ലെന്ന് പി എസ് പ്രശാന്ത് പറഞ്ഞു. 70,000 പേർക്കുള്ള ബുക്കിം​ഗ് ഓപ്പൺ ചെയ്തു. ബാക്കി എങ്ങനെ വേണമെന്ന് കൂടിയാലോചിച്ച് തീരുമാനിമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കഴിഞ്ഞ തവണത്തെ തിരക്ക് മൂലമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രവേശനം പ്രതിദിനം 80,000 […]Read More

Gadgets

പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ടുപോവുക എന്നതാണ് ഉത്തരവാദിത്തം; തിരൂവഞ്ചൂര്‍

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയ പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടിയ തിരുവഞ്ചൂര്‍, പി സരിന്‍ നേതൃത്വത്തിന് കീഴടങ്ങണമെന്നും ആവശ്യപ്പെട്ടു. സരിന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രവര്‍ത്തിക്കണം. പാര്‍ട്ടിയുടെ തീരുമാനം വന്നു. അതിന് വിധേയപ്പെട്ട് പോകണം എന്നാണ് ആഗ്രഹം. അതിനെ മറികടന്ന് സരിന്‍ പോകുമെന്ന് കരുതുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാന്‍ഡിന് […]Read More

Gadgets

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി പി എന്‍ മോഹനന്‍ ശ്രീകോവില്‍ തുറന്ന് ദീപം കൊളുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നട തുറക്കല്‍. തുലാ മാസ പൂജകള്‍ക്ക് ശേഷം ഈ മാസം 21ന് നട അടക്കും. ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് നാളെ നടക്കും. നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയില്‍ നിന്ന് ഒരാളെ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഒഴിവാക്കി. തിരുവനന്തപുരം സ്വദേശി യോഗേഷ് നമ്പൂതിരിയെയാണ് ദേവസ്വം ബെഞ്ച് ഒഴിവാക്കിയത്. യോഗേഷ് നമ്പൂതിരിക്ക് മാനദണ്ഡ പ്രകാരം തുടര്‍ച്ചയായ […]Read More

Gadgets

തമിഴ് നാട്ടിൽ കനത്ത മഴ; ചെന്നൈയിൽ വെള്ളപ്പൊക്കം

ചെന്നൈ: തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ. കനത്ത മഴയില്‍ ചെന്നൈയിലും പരിസര ജില്ലകളിലും വെളളപ്പൊക്കവും ഗതാഗത തടസ്സവും ഉണ്ടായി. പലയിടത്തും അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടു. വെളളപ്പൊക്കത്തില്‍ നടന്‍ രജനീകാന്തിന്റെ വീടിന് ചുറ്റും വെളളം ഉയര്‍ന്നു. പോയസ് ഗാര്‍ഡനിലെ നടന്റെ ആഡംബര വില്ലയ്ക്ക് ചുറ്റുമാണ് വെളളം കയറിയത്. കനത്ത മഴയില്‍ നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകര്‍ന്നതാണ് വെളളം ഉയരാന്‍ കാരണമായത്. രജനികാന്തിന്റെ വീടിന് ചുറ്റുമുളള വെളളം പമ്പ് ചെയ്ത് കളയാനുളള നടപടികള്‍ ആരംഭിച്ചു. 2023 ലെ മൈക്കൗണ്ട് ചുഴലിക്കാറ്റിന്റെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes