കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില്‍ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം. കേസില്‍ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയേക്കുമെന്നാണ് വിവരം. ഇരുവര്‍ക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇത് ഉറപ്പുവരുത്തുന്നതിനായി ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രയാഗ മാര്‍ട്ടിനേയും […]Read More
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജിനുമെതിരെ കേസ്. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. യൂട്യൂബിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ബീനാ ആന്റണിക്കും മനോജിനും സ്വാസികയ്ക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് […]Read More
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ് കേസില്‍ തമിഴ്‌നാട്ടിലെ ബാങ്കുകളില്‍ പണയപ്പെടുത്തിയ 8.800 കി.ഗ്രാം സ്വർണ്ണാഭരണം അന്വേഷണ സംഘം കണ്ടെടുത്തു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബെന്നി വി വിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം തിരിപ്പൂരിലെ ഡി. ബി. എസ് ,സി എസ് ബി ബാങ്കുകളിലെ അഞ്ചു ശാഖകളില്‍ നിന്നാണ് സ്വർണം കണ്ടെടുത്തത്. കേസിലെ പ്രതി ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖ മുൻ മാനേജർ മധ ജയകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം […]Read More
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ആദികടലായി ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിന്നും ചന്ദനമരം മോഷ്ടിച്ച കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മട്ടന്നൂര്‍ നടുവനാട് സ്വദേശി എ. ഷാജഹാനാണ് (37)പിടിയിലായത്. പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് രാത്രി സഞ്ചാരികളായ ചന്ദന മോഷണ സംഘത്തിലെ പ്രധാനിയായ ഷാജഹാന്‍ പിടിയിലാവുന്നത്. നാലു പേർ അടങ്ങിയ സംഘത്തിലെ മാലൂര്‍ സ്വദേശികളായ രജീഷ്, രതീഷ്, സന്തോഷ് എന്നിവര്‍ പിടിയിലാവാനുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 1:40 നും രണ്ടു മണിക്കും ഇടയിലാണ് […]Read More
സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ AXB 613 വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയതോടെ രാജ്യമാകെ അഭിനന്ദിക്കുന്നത് വിമാനത്തിലെ പൈലറ്റായ ക്യാപ്റ്റൻ ഡാനിയല്‍ പെലിസയെയാണ്. ഡാനിയല്‍ പെലിസയുടെ മനോധൈര്യവും ആത്മവിശ്വാസവുമാണ് വിമാനത്തിലുണ്ടായിരുന്ന 141 മനുഷ്യരെയും ഒരു പോറല്‍പോലുമില്ലാതെ നിലത്തിറക്കാൻ സഹായിച്ചത്. ഇന്നലെ വൈകിട്ട് 5.40ന് തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാർജയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിനാണ് സാങ്കേതിക തകരാറുണ്ടായത്. പറന്നുയർന്ന് 10 മിനിറ്റിനുള്ളില്‍ തന്നെ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ സാങ്കേതിക തകരാർ തിരിച്ചറിഞ്ഞു. നിറച്ചും ഇന്ധനമുള്ളതിനാല്‍ ലാൻഡ് ചെയ്യാനും സാങ്കേതിക […]Read More
തിരുവനന്തപുരം: ദേശ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാൻ ഒരുക്കമില്ലാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ നിലപാട്. വിഷയം തുടർന്നും ഉന്നയിക്കാനാണ് രാജ്ഭവന്റെ തീരുമാനം. വിഷയത്തിൽ രാഷ്ട്രപതിക്ക് ഗവർണർ ഉടൻ റിപ്പോർട്ട് നൽകും. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരായ തുടർ നടപടിക്കുള്ള സാധ്യതയും രാജ്ഭവൻ പരിശോധിക്കുന്നുണ്ട്. കേന്ദ്ര സർവീസ് ചട്ട പ്രകാരമുള്ള നടപടി സാധ്യതയാണ് പരിശോധിക്കുന്നത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടിരുന്നത്. […]Read More
കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ അറിവിന്‍റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ. പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാരംഭത്തിനെത്തിയത്. രാവിലെ 6 ന് വിജയദശമി പൂജകൾ ആരംഭിച്ചു. ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്ക്കും ശേഷം 9.30ന് നട അടയ്ക്കും. സംസ്ഥാനത്തും വിദ്യാരംഭചടങ്ങുകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. പനച്ചിക്കാടും തുഞ്ചൻ പറമ്പിലും ഉൾപ്പെടെ നാളെയാണ് എഴുത്തിനിരുത്ത് നടക്കുക. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക […]Read More
മുംബൈ: ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന ലഹരിമരുന്ന് റാക്കറ്റ് തലവനായ നൈജീരിയൻ സ്വദേശിയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പോലീസ് പിടികൂടി. 17 വർഷമായി ബംഗളൂരു സോമനാഹള്ളിയില്‍ അനധികൃത താമസക്കാരനായ ഉക്കുവ്ഡിലി മിമ്രി (45) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഉഗാണ്ട എയർലൈൻസില്‍ മുംബൈയില്‍നിന്ന് ഉഗാണ്ടയിലെ എന്‍ഡീബിയിലേക്കും അവിടെനിന്ന് ലാഗോസിലേക്കും പുറപ്പെടാൻ ഒരുങ്ങവെയാണ് മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്. ബംഗളൂരുവില്‍ സങ്കേതം കണ്ടെത്തിയ പോലീസ് ബംഗാള്‍ സ്വദേശിയായ ഭാര്യയെ ചോദ്യം ചെയ്തതിലൂടെയാണ് ഇയാള്‍ നൈജീരിയയിലേക്ക് പുറപ്പെട്ട വിവരം […]Read More
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പോലീസ് നോട്ടീസ് നൽകിയത്. തിരുവനന്തപുരം സിറ്റി പൊലീസിന്റെ കൺട്രോൾ റൂമിൽ ഹാജരാകാനാണ് നിർദ്ദേശം. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ച്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം […]Read More
ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി എട്ടരയക്ക്, റെയിൽവേ സ്റ്റേഷനോട് ചേർന്നു നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആകെ 1360 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദക്കി. 16 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കൂട്ടിയിടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം […]Read More