Latest News

Month: October 2024

Gadgets

ശസ്ത്രക്രിയക്ക് കൈക്കൂലി: അസി.സർജന് സസ്പെൻഷൻ

ശസ്ത്രക്രിയ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ട അടൂർ ജനറല്‍ ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ. എസ്. വിനീതിനെ സസ്‌പെൻഡ് ചെയ്തു. അടൂർ ജനറല്‍ ആശുപത്രിയിലെ അസി.സർജൻ കൈക്കൂലി ആവശ്യപ്പെട്ടെന്നു കഴിഞ്ഞ മാസം പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണമുയർന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നല്‍കിയിരുന്നു.അസി.സർജനായ ഡോ.വിനീത് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യം തിരക്കിയപ്പോള്‍ 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. തുടർന്ന് കഴിഞ്ഞ മാസം 25നു പരാതി നല്‍കിയെന്നാണു രോഗിയുടെ ബന്ധുവിന്റെ […]Read More

Gadgets

നവരാത്രി ആഘോഷം സംസ്ഥാനത്ത് നാളെ പൊതു അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.നവരാത്രി പൂജ വയ്പ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളില്‍ […]Read More

Gadgets

വേട്ടയ്യൻ: തകര്‍ത്താടി ഫഹദ്

കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ വേട്ടയ്യൻ പ്രദര്‍ശനത്തിനെത്തി. ആവേശം നിറക്കുന്ന ചിത്രമാണ് എന്നാണ് തിയറ്റര്‍ പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്. നിറഞ്ഞാടുന്ന രജനികാന്തിനെയാണ് വേട്ടയ്യനില്‍ കാണാനാകുന്നത്. ഫഹദും തകര്‍ത്താടിയെന്ന് വേട്ടയ്യൻ സിനിമ തിയറ്ററില്‍ കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി പേരാണ് വേട്ടയ്യൻ സിനിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം എഴുതിയിരിക്കുന്നത്. ആദ്യ 20 മിനിട്ട് വേട്ടയ്യൻ ആഘോഷിക്കുന്നത് രജനികാന്ത് മാസ്സാണ് എന്നാണ് അഭിപ്രായങ്ങള്‍. അര മണിക്കൂറിന് ശേഷം വേട്ടയ്യൻ സിനിമ ക്രൈം ഇൻവെസ്റ്റിഗേഷൻ ജോണറിലേക്ക് മാറുന്നു. അനിരുദ്ധ് രവിചന്ദറിന്റെ വേട്ടയ്യന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും […]Read More

Gadgets

കോഴിക്കോട് ചെറൂപ്പയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ജോലി സ്ഥലത്തേയ്ക്കുള്ള യാത്രക്കിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണ മരണം. കോഴിക്കോട് പെരുവയല്‍ ചിറ്റാരിക്കുഴിയില്‍ കൃഷ്ണൻകുട്ടിയുടെ മകൻ അഭിൻ കൃഷ്ണ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെ വീടിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. റോഡിന് സമീപത്തായി ജലജീവൻ മിഷന്റെ കുഴിയുണ്ടായിരുന്നു. കുഴിയുടെ സമീപമെത്തിയപ്പോള്‍ മുന്നില്‍ പോവുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ ബൈക്കില്‍ വരികയായിരുന്നു അഭിനും ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണംവിട്ട് റോഡില്‍ വീഴുകയായിരുന്നു. ഇതേസമയം എതിർദിശയില്‍ നിന്നുവന്ന ബൈക്ക് അഭിന്റെ […]Read More

Gadgets

ലഹരിക്കേസ്: നടൻ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലഹരിക്കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനൊപ്പമാണ് ശ്രീനാഥ് ഭാസി എത്തിയത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും നടി പ്രയാഗ മാര്‍ട്ടിനും നോട്ടീസ് അയച്ചിരുന്നു. പ്രാഥമിക ഘട്ട ചോദ്യം ചെയ്യലായിരിക്കും ഇന്ന് നടക്കുകയെന്നാണ് വിവരം. ഗുണ്ടാ നേതാവും ലഹരിക്കേസ് പ്രതിയുമായ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ ഇരുവരും എന്തിന് എത്തി എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. അതോടൊപ്പം ഇരുവരും കൊക്കെയ്ന്‍ ഉപയോഗിച്ചോ എന്ന […]Read More

Gadgets

മട്ടന്നൂരിൽ കൂട്ട സ്ഥലംമാറ്റമെന്ന പ്രതിഷേധവുമായി പൊലീസുകാർ

കണ്ണൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷനില്‍ അസാധാരണ പ്രതിഷേധം. സിവില്‍ പൊലീസ് ഓഫീസർമാർ കൂട്ടത്തോടെ സ്ഥലംമാറ്റ അപേക്ഷ നല്‍കി. ദേശാഭിമാനി ലേഖകന്റെ പരാതിയില്‍ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്ഥലംമാറ്റ അപേക്ഷ നല്‍കിയതെന്നാണ് വിവരം. മട്ടന്നൂർ സ്റ്റേഷനില്‍ ജോലി തുടരാനാകില്ലെന്നാണ് പരാതി. ഒരു സീനിയർ സിവില്‍ പൊലീസ് ഓഫീസറെയും നാല് സിവില്‍ പൊലീസ് ഓഫീസർമാരെയുമാണ് കണ്ണൂർ സിറ്റിയിലേക്ക് സ്ഥലം മാറ്റിയത്. മട്ടന്നൂർ പോളിടെക്‌നിക് തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ദേശാഭിമാനി ലേഖകൻ ശരത്തിന് മർദനമേറ്റത്. പൊലീസ് […]Read More

Gadgets

തൃശൂർ റെയിൽവേ സ്റ്റേഷനിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20 ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ അന്നമനട കല്ലൂര്‍ കാഞ്ഞിരപറമ്പില്‍ ഷംജാദ് (45) ആണ് കൊല്ലപ്പെട്ടത്. 18-ാം വയസില്‍ ഡ്രൈവറായി തൊഴില്‍ രംഗത്തിറങ്ങിയ ഷംജാദ് വിദേശത്ത് നിന്നും എത്തിയ ശേഷം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു […]Read More

Gadgets

പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറെന്ന് സൂചന

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാർ മത്സരിക്കുമെന്ന് സൂചന. സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരുടെ പേരുകളും നേരത്തെ ഉയർന്നിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന.മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനമാരംഭിക്കാൻ കൃഷ്ണകുമാറിന് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ലഭിച്ചതായാണ് വിവരം. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ കൃഷ്ണകുമാർ, ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായിരുന്നു. അതേസമയം സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഒദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. മലമ്പുഴയിൽ നിന്നും നിയമസഭയിലേക്കും പാലക്കാട് […]Read More

Gadgets

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; കെ ബിനുമോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും, അഡ്വ. സഫ്ദര്‍ ഷെരീഫും പരിഗണനയില്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫ് എന്നിവരുടെ പേരുകള്‍ക്ക് മുന്‍തൂക്കം. ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പേരുകള്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക. അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ ബിനുമോള്‍. മലമ്പുഴ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു മോള്‍ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ നേതാവ് വി വസീഫിന്റെ […]Read More

Gadgets

ഓം പ്രകാശിനായി മുറി ബുക്ക് ചെയ്തത് ഛലപതി

കൊച്ചി: ലഹരി കേസ് പ്രതിയായ ഗുണ്ടാ നേതാവ് ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി (ബോബി). ഹെല്‍ത്ത് കെയര്‍ വിതരണ സ്ഥാപനത്തിന്റെ സംസ്ഥാന മേധാവിയാണ് ബോബി. സന്ദര്‍ശകരില്‍ അഞ്ചു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഓം പ്രകാശിനെ ഹോട്ടലില്‍ സന്ദര്‍ശിച്ചവരില്‍ വ്യവസായികളും ഉണ്ടെന്നാണ് സൂചന. ലഹരി കേസില്‍ മുമ്പ് അറസ്റ്റിലായവരും പണം പലിശയ്ക്ക് കൊടുക്കുന്നവരും ഹോട്ടലില്‍ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes