Latest News

Month: October 2024

Gadgets

പാലക്കാട് സിപിഐഎമ്മിൽ വീണ്ടും വിഭാഗീയത രൂക്ഷം; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലേക്ക് പാർട്ടി കടക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ സിപിഐഎമ്മിൽ വീണ്ടും വിഭാഗീയത രൂക്ഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുൽ ഷുക്കൂറിന്റെ പിണക്കം ചർച്ചചെയ്ത് പരിഹരിച്ച് ചൂടാറും മുമ്പേയാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോൺഗ്രസിൽ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗത്തിൻ്റെയും നേതൃത്വത്തിലാണ് കൺവൻഷൻ വിളിച്ചു ചേർത്തത്. കൺവെൻഷനിൽ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനമാണ് […]Read More

Gadgets

കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ

കോഴിക്കോട്: നവീൻ ബാബുവിന്റെ മരണത്തിൽ ചോദ്യം ചെയ്യലിനിടെ കളക്ടർ ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന വാദത്തിൽ ഉറച്ച് പി പി ദിവ്യ. കേസിന്റെ ആദ്യഘട്ടം മുതൽക്കേ പറയുന്ന വാദത്തിലാണ് ചോദ്യം ചെയ്യലിനിടെയും പി പി ദിവ്യ ഉറച്ചുനിന്നത്. അതേസമയം, പി പി ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാർട്ടിയിൽ നിന്നും ശക്തമായിരിക്കുകയാണ്. തരം താഴ്ത്തലോ സസ്പെൻഷൻ നടപടിയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന സിപിഐഎം കണ്ണൂർ ജില്ലാ […]Read More

Gadgets

സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ആദ്യവാരം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ആയതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നവംബര്‍ 1, 2 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് വെള്ളിയാഴ്ച്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ശനിയാഴ്ച്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, […]Read More

Gadgets

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.Read More

Gadgets

അതിർത്തിയിൽ പൂർണ്ണ സമാധാനം; സൈനിക പിൻമാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ഗാൽവാൻ വാലി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ വിന്യസിച്ച സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും. കിഴക്കൻ ലഡാക്ക് സെക്ടറിലെ ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളിൽ നിന്ന് ഇന്ത്യാ-ചൈന സേനകളുടെ പിന്മാറ്റം ഏറെക്കുറെ പൂർത്തിയായതായി പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. താത്‌കാലിക നിർമ്മിതികൾ പൊളിച്ച ശേഷമാണ് സേനാ പിന്മാറ്റം. പരസ്പര വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി 2020ൽ നിറുത്തിയ പട്രോളിംഗ് പുനരാരംഭിക്കലാണ് അടുത്ത നടപടി. പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി ഇരുവിഭാഗവും പരസ്‌പരം അറിയിച്ചും നിരീക്ഷിച്ചുമാണ് പിന്മാറ്റം. താത്‌കാലിക നിർമ്മിതികൾ പൊളിച്ചതും സേനാ പിന്മാറ്റവും […]Read More

Gadgets

സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

കൊച്ചി: മലയാള സിനിമ എഡിറ്റർ നിഷാദ് യൂസഫ് (43) മരിച്ച നിലയിൽ. കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് നിഷാദ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ തുടങ്ങിയവയാണ് റിലീസാകാനുള്ള സിനിമകൾ.Read More

Gadgets

കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാർ; ഇന്ന് സത്യപ്രതിജ്ഞ

കൊച്ചി: കേരള ഹൈക്കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര സർക്കാർ. അഡീഷണൽ ജഡ്ജിമാർ ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാർ, ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ വി ജയകുമാർ, കോഴിക്കോട് പ്രിൻസിപ്പൽ ജില്ല ആന്റ് സെഷൻസ് ജഡ്ജി എസ് മുരളി കൃഷ്ണ, ഹൈക്കോടതിയിലെ ജില്ല ജുഡീഷ്യറി ജോബിൻ സെബാസ്റ്റ്യൻ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ല ആന്റ് സെഷൻസ് ജഡ്ജി പി വി ബാലകൃഷ്ണൻ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുക. […]Read More

Gadgets

നിലമ്പൂർ പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്ദം; വിദഗ്ധ സംഘം പരിശോധന നടത്തും

നിലമ്പൂർ: നിലമ്പൂർ പോത്തുകല്ലിൽ ഇന്നലെ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ട പ്രദേശത്ത് ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. പോത്തുകല്ലിലെ ആനക്കല്ല് പട്ടികവർഗ നഗറിലാണ് ഇന്നലെ ശബ്ദം കേട്ടത്. ഇന്നലെ ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്നലെ രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ […]Read More

Gadgets

ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഐഎം പ്രതിരോധത്തിൽ; സംഘടനാ നടപടി വേണമെന്ന ആവശ്യം

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി പി ദിവ്യയെ കോടതി റിമാൻഡ് ചെയ്തതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിൽ. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി വേണമെന്നുള്ള ആവശ്യം പാർട്ടിയിൽ നിന്നും ശക്തമായിരിക്കുകയാണ്. തരം താഴ്ത്തലോ സസ്പെൻഷൻ നടപടിയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ന് ചേരുന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവും. അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പുരോഗമിക്കുമ്പോഴും പാർട്ടി രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് […]Read More

Gadgets

പി പി ദിവ്യ കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

കണ്ണൂർ: റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേൾക്കുക. പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേർന്നേക്കും. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes