തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജീവനക്കാരുടെ സാലറി ചലഞ്ച് പൊളിയുന്നു. രണ്ട് തവണയായി ലഭിച്ചത് ആകെ 78 കോടി രൂപ മാത്രമാണ്. 500 കോടി രൂപയായിരുന്നു സാലറി ചെലഞ്ചില്‍ ആകെ പ്രതീക്ഷിച്ചത്. ഇതില്‍ 15 ശതമാനത്തോളം മാത്രമെ രണ്ട് ഗഡുക്കള്‍ കഴിയുമ്പോള്‍ ലഭിച്ചിട്ടുള്ളു. താല്‍പര്യമുള്ളവര്‍ക്ക് ഒന്നിച്ചും മൂന്നു ഗഡുക്കളായും അഞ്ചുദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാം എന്നതാണ് ചലഞ്ച്. ഒക്ടോബര്‍ മൂന്ന് വരെ 78.01 കോടി രൂപ ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. […]Read More
കൊച്ചി: വനിതാ നിര്‍മ്മാതാവിനെതിരായ അതിക്രമത്തില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്. ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് എന്നിവരടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് കേസ്.പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് വനിതാ സംവിധായിക പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ സംവിധായിക ആരോപിക്കുന്നത്.Read More
ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രാവിലെ 10 മുതല്‍ നാലു വരെ സൗത്ത് മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് (എന്‍സിപിഎ) ല്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ശേഷം വെര്‍ലിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയോടെ വിട പറഞ്ഞ രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അനുസ്മരിച്ചു. ധാര്‍മ്മികതയുടെയും സംരംഭകത്വത്തിന്റെയും അതുല്യമായ കൂട്ട് എന്നാണ് […]Read More
വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. രത്തന്‍ ടാറ്റയുടെ അഭാവം അവിശ്വസനീയമാണെന്ന് ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചരിത്രപരമായ വളര്‍ച്ചയില്‍ എത്തി നില്‍ക്കുകയാണ്. അതില്‍ രത്തന്‍ ടാറ്റയ്ക്ക് നിര്‍ണായ പങ്കാണുള്ളതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു. വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ച രത്തന്‍ ടാറ്റയുടെ മരണം മുംബൈയിൽ വെച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ […]Read More
ന്യൂഡൽഹി: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രത്തൻ ടാറ്റ ദീർഘവീക്ഷണമുള്ള വ്യവസായ നേതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നൽകിയെന്നും അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു. ‘രത്തൻ ടാറ്റ ജി ഒരു ദീർഘവീക്ഷണമുള്ള വ്യവസായ നേതാവും അനുകമ്പയുള്ള ആത്മാവും അസാധാരണ മനുഷ്യനുമായിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഒരു വ്യവസായ സ്ഥാപനത്തിന് അദ്ദേഹം സ്ഥിരമായ നേതൃത്വം നൽകി. അതേസമയം, […]Read More
മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവല്‍ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. മുംബൈയിലെ കാംപിയൻ, കത്തീഡ്രല്‍ ആൻഡ് ജോണ്‍ കോനൻ സ്കൂളുകളില്‍ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണല്‍ സർവകലാശാലയില്‍നിന്ന് ബിരുദം. ഇന്ത്യയില്‍ മടങ്ങിയെത്തി 1962-ല്‍ ടാറ്റ മോട്ടോഴ്സിന്റെ പഴയരൂപമായ ടെല്‍കോയില്‍ ട്രെയിനിയായി. […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരമാര്‍ശത്തില്‍ രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ കാര്യങ്ങളും തന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ടെന്നും എന്നാല്‍ ഇതുവരെ മുഖ്യമന്ത്രി വിശദീകരണം നല്‍കിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണ് വിശദീകരണം നല്‍കാത്തത്. സ്വര്‍ണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ട്. നിഷേധിക്കുന്നത് കൊണ്ട് കാര്യമില്ല. തെളിവുകള്‍ ഉണ്ടായിട്ടും തന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും താന്‍ സംസ്ഥാനത്തിന്റെ ഭരണ തലവനാണെന്നും ദി ഹിന്ദു, […]Read More
അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ട്; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നൽകി
തിരുവനന്തപുരം: മലപ്പുറം പരാമര്‍ശ വിവാദത്തില്‍ ഗവര്‍ണറുടെ കത്തിലെ ആക്ഷേപങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി. ഗവര്‍ണ്ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. അടിസ്ഥാനമില്ലാത്ത ആക്ഷേപത്തില്‍ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ദേശവിരുദ്ധതയുണ്ടെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. വസ്തുതകളെ ഗവര്‍ണ്ണര്‍ തെറ്റായി വ്യാഖ്യാനിച്ചു. സ്വര്‍ണ്ണക്കടത്ത് പിടിക്കാത്തത് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണ്. സ്വര്‍ണ്ണക്കടത്ത് തടയാന്‍ സംസ്ഥാന സര്‍ക്കാരാണ് ജാഗ്രത പാലിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് തടയുന്നതില്‍ കേരളാ പൊലീസിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ […]Read More
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. എല്ലാ വണ്ടികൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തികമില്ലെന്നും അങ്ങനെ എടുക്കേണ്ടതില്ലെന്ന് കോടതിയും പറഞ്ഞിരുന്നുവെന്നും മന്ത്രി ഇന്ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബസ്സിന് ഇൻഷുറൻസ് ഇല്ലെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. കുറേ വണ്ടികൾക്ക് ഇൻഷുറൻസ് ഉണ്ട്. എന്നാൽ എല്ലാ വണ്ടികൾക്കും ഇൻഷുറൻസ് എടുക്കാനുള്ള സാമ്പത്തികം ഇപ്പോഴില്ല. അങ്ങനെ എടുക്കേണ്ടതില്ലെന്നും കോടതി പറഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട വണ്ടിക്ക് ഇൻഷുറൻസ് ഇല്ലെന്നത് സത്യമാണ്. വണ്ടിക്ക് മറ്റ് […]Read More
കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അപകടത്തില്‍ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ് ധനസഹായം നല്‍കുക. എംഎല്‍എ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബസ്സിന്റെ ടയറുകള്‍ക്കോ ബ്രേക്ക് സിസ്റ്റത്തിനോ കുഴപ്പമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ […]Read More