Latest News

Month: October 2024

Gadgets

മഞ്ജുഷ പറഞ്ഞതിൽ എല്ലാമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റും പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. ‘ആത്മഹത്യ ആണെങ്കില്‍ ഒരു ആത്മഹത്യ കുറിപ്പുണ്ടാകില്ലേയെന്ന എ.ഡി.എം നവീൻ ബാബുവിന്റെ ജീവിത പങ്കാളിയായ തഹസീല്‍ദാർ ശ്രീമതി മഞ്ജുഷയുടെ വാക്കുകളില്‍ ഉണ്ട് എല്ലാം..’ എന്നാണ് രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിനു താഴെ ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകണമെന്ന കമന്റുമായി നിരവധിപേർ […]Read More

Gadgets

ഫാമിലി ഡ്രാമ ചിത്രം ‘വിജയ് 69’ന്‍റെ ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അനുപം ഖേറിനെ കേന്ദ്ര കഥാപാത്രമാക്കി അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ ‘വിജയ് 69’ന്‍റെ ട്രെയ്‌ലര്‍ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടു. തന്റെ 69ാം വയസിൽ വിജയ് എന്നയാൾ ഒരു ട്രയാത്തലോണിൽ പങ്കെടുക്കാൻ ശ്രമിക്കുന്നതും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. നവംബർ എട്ടിന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. അക്ഷയ് റോയ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മനീഷ് ശർമയാണ്. വൈആർഎഫ് എന്റർടെയ്ൻമെൻ്റ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സെക്കൻഡ് ചാൻസുകളെക്കുറിച്ച് പറയുന്ന […]Read More

Gadgets

വിധിയിൽ ഗുരുതര കണ്ടെത്തൽ; ദിവ്യയുടേത് ഗൗരവമേറിയ കുറ്റം

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തില്‍ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയില്‍ പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങള്‍. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. തന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും മുന്നില്‍ അപമാനിതനായതില്‍ മനം നൊന്ത് മറ്റു വഴികള്‍ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കേസന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി ഉത്തരവില്‍ നിരീക്ഷിച്ചിട്ടുണ്ട്. […]Read More

Gadgets

പിപി ദിവ്യ പൊലീസ് കസ്റ്റഡിയിൽ; കീഴടങ്ങാൻ പോകുന്നതിനിടെ പിടിയിലായി

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്. ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് പാർട്ടി കേന്ദ്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് […]Read More

Gadgets

പി പി ദിവ്യ പ്രതിരോധത്തില്‍; അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് വിവരം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യ പ്രതിരോധത്തില്‍. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ദിവ്യയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കണ്ണൂര്‍ എസിപി കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തി മടങ്ങി. പത്ത് മിനിറ്റിലധികം കൂടിക്കാഴ്ച്ച നീണ്ടു. എസിപി രത്‌നകുമാറാണ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയത്. അതിനിടെ പി പി ദിവ്യ കോടതിക്ക് മുന്നില്‍ കീഴടങ്ങാനും സാധ്യതയുണ്ട്. പി […]Read More

Gadgets

എത്രയും വേഗം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ

കണ്ണൂർ: പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ എത്രയും വേഗം ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ. നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ പോയി മുൻകൂർ ജാമ്യം നേടുന്നതുവരെ സിദ്ദിഖിനെ ചോദ്യം ചെയ്തിരുന്നില്ല എന്നും എന്നാൽ ഈ വിഷയത്തിൽ അതുണ്ടാകരുത് എന്നും കെ കെ രമ പറഞ്ഞു. സർവ്വത്ര ദുരൂഹത നിറഞ്ഞതാണ് നവീൻ ബാബുവിന്റെ മരണമെന്നും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കെ കെ രമ ആവശ്യപ്പെട്ടു. ‘വലിയ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നുള്ള കാര്യത്തിൽ […]Read More

Gadgets

പി പി ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് പറയാന്‍ കഴിയില്ല;

കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ അറസ്റ്റ് വൈകുന്നതില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. സ്വതന്ത്രമായ നടപടിയിലേക്ക് പൊലീസിന് കടക്കാം. സര്‍ക്കാരോ പാര്‍ട്ടിയോ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല. പൊലീസ് അറസ്റ്റ് വൈകുന്നതില്‍ താനല്ല പ്രതികരിക്കേണ്ടതെന്നും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികരണം. ‘ആരോപണത്തില്‍ അന്വേഷണം വേണമെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ മുതല്‍ സ്വീകരിച്ചത്. അന്വേഷണത്തിന്റെ […]Read More

Gadgets

ദിവ്യ ഒളിച്ചോടില്ല, അന്വേഷണവുമായി സഹകരിക്കും; പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍

കണ്ണൂര്‍: പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യം തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍. കോടതി വിധിയെ ബഹുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യ ഒളിച്ചോടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ ഇന്ന് തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘കോടതി ഉത്തരവ് ബഹുമാനിക്കുന്നു. സ്വാഭാവികമായി തുടർനടപടികള്‍ സ്വീകരിക്കുക എന്നുള്ളതാണ് അഭിഭാഷകന്‍ എന്ന നിലയ്ക്ക് എനിക്ക് കൈക്കൊള്ളാനുള്ളത്. വിധിപ്പകര്‍പ്പ് കിട്ടാത്ത ഘട്ടത്തില്‍ ഉചിതമായ തീരുമാനം […]Read More

Gadgets

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ കസ്റ്റഡിയിലാണ് ദിവ്യ; വി ഡി സതീശന്‍

പാലക്കാട്: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ കസ്റ്റഡിയിലാണ് ദിവ്യ. എത്രയോ മുന്‍പ് അറസ്റ്റ് ചെയ്യാമായിരുന്നു. കുടുംബത്തിന്റെ കൂടെയാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ദിവ്യക്കൊപ്പമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികരണം. പാര്‍ട്ടിയാണ് ദിവ്യയെ സഹായിച്ചത്. നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങള്‍ […]Read More

Gadgets

പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍

പത്തനംതിട്ട: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍. അറസ്റ്റ് ചെയ്യാന്‍ പൊലീസിന് വിലക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും അറസ്റ്റ് ചെയ്യണം. നിയമപരമായാണ് മുന്നോട്ട് പോയത്, രാഷ്ട്രീയമായല്ല. ഭയമില്ലെന്നും സഹോദരന്‍ പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനില്ല. താന്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഗൂഢാലോചന പുറത്തുവരണം എന്നും സഹോദരന്‍ പ്രതികരിച്ചു. കുടുംബത്തെ സംബന്ധിച്ച് ആശ്വാസകരമായ വിധിയെന്ന് കുടുംബത്തിന്റെ അഭിഭാഷക സജിത പ്രതികരിച്ചു. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes