പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിൻറെ ദുരൂഹമരണത്തിൽ പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു. ചുട്ടിപ്പാറ നഴ്സിങ് കോളജിലേക്കു കെഎസ്‌യു നടത്തിയ മാർച്ച് പൊലീസുമായി ഉന്തും തള്ളും ആയതോടെ അക്രമാസക്തമായി. അതേസമയം, അമ്മുവിൻറെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അച്ഛൻ സജീവ് പറഞ്ഞിരുന്നു. തൻ്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെന്നും സജീവ് ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ കോളേജ് പ്രിൻസിപ്പലിനെ വിളിച്ചു. പകുതി കേൾക്കുമ്പോൾ ഫോൺ കട്ട് ചെയ്യും. ഫ്രൊഫ. എൻ അബ്ദുൽ സലാം തങ്ങളെ കേൾക്കാൻ തയാറായില്ലെന്നും സജീവ് […]Read More
തിരുവനന്തപുരം: ഭരണഘടനാ പരാമര്‍ശത്തിലെ പ്രതികൂല വിധിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. തനിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അന്തിമ വിധി അല്ലല്ലോയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടതി വിധിയില്‍ താന്‍ രാജി വെക്കില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ‘കോടതി പരിശോധിച്ച് ആണല്ലോ പറഞ്ഞത്. പുനരന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞു. വിധി പഠിച്ച് അപ്പീല്‍ പോകണമെങ്കില്‍ പോകും. എന്റെ ഭാഗം കൂടി […]Read More
സീ പ്ലെയ്ന്‍ പദ്ധതി; ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതായി സിപിഐ മുഖപത്രം ജനയുഗത്തില്‍
കൊച്ചി: സീ പ്ലെയ്ന്‍ പദ്ധതിയിലെ വീഴ്ചകളും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും തുറന്നുകാട്ടി സിപിഐ. ടൂറിസം മേഖലക്കായി പദ്ധതി ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതായി സിപിഐ മുഖപത്രം ജനയുഗത്തില്‍ വിമര്‍ശനം. ടി ജെ ആഞ്ചലോസിന്റെ ‘മത്സ്യത്തൊഴിലാളികളും ജലവിമാന പദ്ധതികളും’ എന്ന ലേഖനത്തിലാണ് വിമര്‍ശനം. അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നഷ്ടക്കച്ചവടമായതിനാല്‍ ആരും മുതല്‍മുടക്കാനുണ്ടായില്ലെന്ന് ലേഖനത്തില്‍ പറയുന്നു. തൊഴിലാളികള്‍ വികസന വിരുദ്ധരല്ലെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താല്പര്യം കൂടി ഭരണവര്‍ഗം പരിഗണിക്കണമെന്നും പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാന പദ്ധതിയേ വേണ്ടെന്ന […]Read More
കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഇനി ഓൺലൈനിലൂടെ നടപ്പാക്കാൻ സാധിക്കും. “24×7 ” ഓൺ കോടതി എന്നാണ് ഈ ഡിജിറ്റൽ കോടതിയുടെ പേര്. ഇതിൻ്റെ ഭാഗമായി കോടതി മുറിയിൽ പ്രത്യേക വീഡിയോ കോൺഫറൻസ് സംവിധാനം ഉണ്ടാകും. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് ഡിജിറ്റൽ കോടതികളിൽ ഉള്ളത്. ഇവിടെ പേപ്പർ ഫയലിംഗ് […]Read More
തിരുവനന്തപുരം: ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിന്‍ യാത്രക്കിടെ ഗിരിജ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.Read More
രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും ബിജെപിക്ക് വോട്ടുകൾ ചെയ്തു; സി കൃഷ്ണകുമാർ
പാലക്കാട്: രാഹുലിനെ പരാജയപ്പെടുത്താൻ യുഡിഎഫ് പ്രവർത്തകരും അനുഭാവികളും തന്നെ ശ്രമിച്ചെന്നും, അത്തരത്തിലുള്ളവരുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്നും പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. അടിയൊഴുക്ക് ധാരാളമായി ഉണ്ടായെന്നും രാഹുലിന്റെ പല പരാമർശങ്ങളും യുഡിഎഫ് അനുഭാവികളിൽ വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ചിട്ടയായ പ്രവർത്തനമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം പാർട്ടി കാഴ്ചവെച്ചത് എന്നും കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്ക് ഒരുതരത്തിലും പാർട്ടിയെ ബാധിക്കില്ല. അതീ പ്രസ്ഥാനത്തിന്റെ ഗുണമാണ്. സന്ദീപിന്റെ പഴയ പല വാട്സ്ആപ്പ് ചാറ്റുകളും പ്രവർത്തകർ കുത്തിപ്പൊക്കിയിട്ടുണ്ട്. […]Read More
കൊച്ചി: കളമശ്ശേരിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു. ഇരുമ്പനം ബിപിസിഎൽ പ്ലാന്റിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. രാത്രി 11 മണിയോടെ കളമശ്ശേരി ടി വി എസ് കവലയിൽ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനം ഉയർത്തുന്നതിനിടയിൽ ഇന്ധനം ചോർന്നത് ആശങ്കയ്ക്കിടയാക്കി. 18 Sൺ പ്രൊപിലീൻ ഗ്യാസാണ് ലോറിയിൽ ഉണ്ടായിരുന്നത്.11.15 ന് കളമശ്ശേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു. രാത്രി ഒരു മണിയോടെ ബിപിസിഎൽ എമർജൻസി റെസ്പോൺസിബിൾ ടീം […]Read More
ഭരണഘടനാ വിരുദ്ധ പരാമര്‍ശം, മന്ത്രി സജി ചെറിയാന് തിരിച്ചടി; പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ […]Read More
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ കുറവ് വന്നത് യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. യുഡിഎഫിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വന്നിട്ടില്ല. പാലക്കാട് യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പോളിങ് കുറഞ്ഞിരുന്നു. പോളിങ് ശതമാനം കുറയുന്നത് സുഖകരമായി തോന്നുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ ആരും സംഘർഷം പ്രതീക്ഷിക്കേണ്ട. തെറ്റുതിരുത്തി വന്ന സന്ദീപ് വാര്യരെ രണ്ടാം പൗരനായി തങ്ങൾ കാണില്ലെന്നും പാർട്ടിയിൽ സ്പർദ്ധ ഉണ്ടാക്കുന്ന കാര്യം ആരുടെയും ഭാഗത്ത് […]Read More
വിവാഹമോചന വിവരം സ്ഥിരീകരിച്ച് എ ആർ റഹ്മാൻ എക്സിൽ പങ്കുവെച്ച കുറിപ്പിനെതിരെ വ്യാപക വിമർശനം. കുറിപ്പിനൊടുവിൽ റഹ്മാൻ ചേർത്ത ഹാഷ്ടാഗിനെതിരെയാണ് വിമർശകർ രംഗത്തെത്തിയത്. #arrsairaabreakup എന്നാണ് റഹ്‌മാൻ പങ്കുവെച്ച ടാഗ്. സ്വന്തം വിവാഹ മോചന വിവരം അറിയിക്കാൻ ആരെങ്കിലും ഹാഷ്ടാഗ് സ്വന്തമായി ഉണ്ടാക്കുമോയെന്നാണ് വിമർശകർ റഹ്‌മാന്റെ കമന്റ് ബോക്സിൽ ചോദിക്കുന്നത്. വിവാഹമോചനം സ്ഥിരീകരിക്കുന്ന കുറിപ്പിൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് റഹ്മാൻ ആവശ്യപ്പെടുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയും വിമർശനം ഉയർന്നു. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെടുന്ന ആളുതന്നെ ഹാഷ്ടാഗ് ട്രെൻഡുണ്ടാക്കുന്നുവെന്ന് ഒരാൾ […]Read More