മലപ്പുറം: സിപിഐഎം നേതാവ് ഇ പി ജയരാജനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച് പി വി അന്‍വർ എംഎല്‍എ. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമടങ്ങുന്ന ഉപജാപക സംഘം ഇ പി ജയരാജനെ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഇ പിയെ എങ്ങനെയെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ഇവരുടെ നീക്കമെന്നും അന്‍വര്‍ പറഞ്ഞു. മനുഷ്യരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഒഴിവാക്കി മുഹമ്മദ് റിയാസിനെ മുന്നോട്ട് കൊണ്ടുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു. […]Read More
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി മരവിപ്പിച്ചു. കമ്മിറ്റിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ് നടപടി. വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ പ്രസിഡന്റ് ഹാഫിസ് റഹ്‌മാന്‍ കുറ്റക്കാരനെന്ന് പാര്‍ട്ടി അന്വേഷണ കമീഷന്‍ കണ്ടെത്തി. ജനറല്‍ സെക്രട്ടറി സുള്‍ഫിക്കറും തെറ്റുകാരനെന്ന് കണ്ടെത്തി. എന്നാല്‍ പരാതിയിലെ ആരോപണമെന്താണെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കിയിട്ടില്ല. കമ്മറ്റി മരവിപ്പിച്ചതില്‍ അണികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് സമവായ കമ്മിറ്റി രൂപീകരിക്കുമെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം പറയുന്നത്. കൊടുവള്ളി നിയോജക മണ്ഡലം […]Read More
കണ്ണൂർ: ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ, ആത്മകഥ തയ്യാറാക്കിയ ദേശാഭിമാനി ലേഖകനോട് വിശദീകരണം തേടി സിപിഐഎം. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിനോടാണ് സിപിഐഎം വിശദീകരണം ആവശ്യപ്പെട്ടത്. ആത്മകഥ ഡിസി ബുക്സിന് നൽകിയോ എന്ന് സിപിഐഎം പരിശോധിക്കുകയാണ്. ആത്മകഥാ വിവാദത്തില്‍ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കുമെന്നും സൂചനയുണ്ട്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ […]Read More
കൊച്ചി: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് വഖഫ് ബോര്‍ഡിനോട് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം വന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവ് വന്നെന്നും അദ്ദേഹം പ്രതികരിച്ചു. 2014 മുതല്‍ 2019 വരെ റഷീദലി ഷിഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍. ‘കോടതി അലക്ഷ്യമാവും […]Read More
പ്രശാന്തിനെ ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വിലക്കി ജയതിലക്; ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്
തിരുവനന്തപുരം: സസ്പെൻഷനിലായ കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് ഐഎഎസിനെ ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വിലക്കി അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ഐഎഎസ്. പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ജയതിലക് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. എസ് സി, എസ് ടി വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന പ്രശാന്തിന് ഫയല്‍ കൈമാറരുതെന്നും നേരിട്ട് ഫയലെത്തിക്കണമെന്നും ജയതിലക് ഓഫീസ് ഉത്തരവായി ഇറക്കി. ഫയലില്‍ എന്‍ പ്രശാന്ത് ഐഎഎസ് അഭിപ്രായം എഴുതേണ്ടെന്നായിരുന്നു നിര്‍ദേശം. മാര്‍ച്ച് മാസം ഏഴാം തീയതി ജയതിലക് […]Read More
ന്യൂഡൽഹി: സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ഇസ്രയേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ദ്വിരാഷ്ട്ര ചർച്ചകളിലൂടെ പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു. പശ്ചിമേഷ്യയിൽ സ്ഥിരത കൈവരിക്കാൻ സൗദി അറേബ്യ ഒരു സുപ്രധാന രാജ്യമാണെന്ന് ജയശങ്കർ പറഞ്ഞു. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഗാസയിലെ സംഘർഷം. ഭീകരവാദത്തെ ഇന്ത്യ […]Read More
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പൊങ്ങച്ചം 23ന് അവസാനിക്കുമെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. മുൻ എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ പാലക്കാട്ടെത്തുന്നത് നേരത്തെ തീരുമാനിച്ചതാണെന്നും സരിൻ വ്യക്തമാക്കി. വി ഡി സതീശൻ നടത്തിയ പ്രസ്താവനകളോട് മറുപടി പറയുകയായിരുന്നു സരിൻ. ‘ഇ പിയുടെ പുസ്തക വിവാദത്തിന് പിന്നില്‍ വി ഡി സതീശനാണ്. വിവാദത്തിന് പിന്നില്‍ സതീശൻ ഗുഢാലോചന നടത്തിയിട്ടുണ്ട്. പുസ്തകത്തിലെ പരാമർശങ്ങള്‍ എല്‍ഡിഎഫിനെ ബാധിക്കില്ല. ഇ പി പാലക്കാട്ട് പ്രചാരണത്തിന് എത്തുന്നത് നേരത്തെ തീരുമാനിച്ചതാണ്. […]Read More
വയനാട്ടില്‍ പോളിംഗ് കുറഞ്ഞത് യു ഡി എഫ് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രിയങ്കക്ക് 2019ല്‍ രാഹുല്‍ ഗാന്ധി നേടിയതിനെക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ ഡി എ, എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാം. എങ്കിലും പോളിംഗ് കുറഞ്ഞത് വിശദമായി പരിശോധിക്കുമെന്നും സതീശന്‍ പ്രതികരിച്ചു. വയനാട്ടില്‍ യു ഡി എഫ് ക്യാമ്പിനെക്കാള്‍ കൂടുതല്‍ വോട്ട് എല്‍ ഡി എഫ് കേന്ദ്രങ്ങളില്‍ കുറഞ്ഞതായി മുസ്‌ലിം ലീഗ് നേതാവ് പി […]Read More
കണ്ണൂർ: പാലക്കാട് പി സരിൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആർക്കും സിപിഐഎമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ. സരിന് വേണ്ടി പാലക്കാട്ടേക്ക് പ്രചാരണത്തിന് പോകുംവഴിയാണ് ഇപിയുടെ പ്രതികരണം. വന്ദേഭാരത്തിലാണ് ജയരാജന്റെ യാത്ര. ഷൊർണൂരിൽ ഇറങ്ങിയ ശേഷം കാർ മാർഗമാകും ഇ പി പാലക്കാട്ടേക്ക് പോകുക. അവിടെവെച്ച് മാധ്യമങ്ങളെ കാണും. ശേഷം നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കും. പാലക്കാട് ഇപിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള […]Read More
കണ്ണൂര്‍: ആത്മകഥാ വിവാദത്തില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കും. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം വിവാദങ്ങള്‍ക്കിടയില്‍ ഇ പി ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ന് പാലക്കാടെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന് വോട്ടഭ്യര്‍ത്ഥിക്കാനാണ് ഇ പി പാലക്കാട്ടേക്ക് എത്തുന്നത്. പി സരിന്‍ […]Read More

