Latest News

Month: November 2024

Gadgets

ഇ പി ജയരാജന്‍ പച്ചയായ മനുഷ്യനാണെന്നും പച്ചയായ മണ്ണിന്റെ സഖാവാണെന്നും സരിന്‍

പാലക്കാട്: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി സരിന്‍. ഇ പി ജയരാജന്‍ തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇ പി ജയരാജന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെങ്കില്‍ വിഷയം ചര്‍ച്ചയാകണമെന്നും പി സരിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ‘സഖാവ് ഇ പി ജയരാജന്‍ വാര്‍ത്തകള്‍ നിഷേധിച്ചു. ഞാനൊരു പച്ചയായ മനുഷ്യനാണെന്ന് വിലയിരുത്തപ്പെടേണ്ട ഒരു തിരഞ്ഞെടുപ്പായി ഇത് മാറുമെന്ന പ്രതീക്ഷയിലാണ്. പുസ്തകം പുറത്ത് വന്നാലല്ലേ അതിലെ കാര്യങ്ങള്‍ അറിയൂ. അതുകൊണ്ട് തന്നെ […]Read More

Gadgets

ട്രെയിനിന് കല്ലെറിഞ്ഞയാൾ പിടിയിൽ, വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട് ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചിത്താരിയിലെ മുഹമ്മദ് റിയാസ് (31) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാടുനിന്ന് റെയില്‍വേ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ കഴിഞ്ഞ ദിവസം പുലർച്ചെ കാഞ്ഞങ്ങാട് എത്തിയ സമയത്താണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ പിറകിലെ ജനറല്‍ കമ്ബാർട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന കൊല്ലം കണിച്ചുകുളങ്ങരയിലെ മുരളീധരന് (63) കല്ലേറില്‍ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു.Read More

Gadgets

വെള്ളക്കെട്ടിൽ ചാടി ദമ്പതികൾ; ഭർത്താവ് മരിച്ചു

മാനന്തവാടി: വെള്ളക്കെട്ടില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളില്‍ യുവാവ് മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടില്‍ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. മാനന്തവാടി അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിലാണ് രാജേഷിനെ പുറത്തെടുത്തത്. ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കൊല്ലൂരില്‍ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം […]Read More

Gadgets

മുനമ്പത്തിൽ വിവാദം; വി.എസിൻ്റെ കാലത്ത് തുടങ്ങിയതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഉത്തരവിറക്കിയതെന്ന മന്ത്രി പി രാജീവിന്റെ പരാമര്‍ശത്തിനെതിരെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പി രാജീവിന്റെ പ്രസ്താവന തെറ്റാണെന്നും വി എസ് സര്‍ക്കാരിന്റെ കാലത്താണ് ഇതെല്ലാം തുടങ്ങിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  പ്രശ്‌നം തുടങ്ങിയതും സങ്കീര്‍ണമാക്കിയതും ഇടതു സര്‍ക്കാരാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയ നേട്ടമുണ്ടാകാം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണ്. രാഷ്ട്രീയ മുതലെടുപ്പിനാണ് കേന്ദ്ര സംസ്ഥാന […]Read More

Gadgets

‘കട്ടൻചായയും പരിപ്പുവടയും’ ഉടൻ പ്രസിദ്ധീകരിക്കില്ല; ഡിസി ബുക്ക്സ്

തിരുവനന്തപുരം: വിവാദ കോളിളക്കത്തിന് പിന്നാലെ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടൻചായയും പരിപ്പുവടയും’ ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്സ്. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം പ്രസാധനം നീട്ടിവെച്ചതായി ഡി സി ബുക്ക്സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് വിശദീകരിച്ചു. സംസ്ഥാനത്ത് നിർണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ പി ജയരാജൻ ആത്മകഥയിലെ ഭാഗങ്ങൾ പുറത്തുവന്നത്. ഇ പി ജയരാജന്റെ ആത്മകഥയായ കട്ടൻചായയും പരിപ്പുവടയും […]Read More

Gadgets

പുസ്തക വിവാദം; താൻ എഴുതിയിട്ടില്ലെന്ന് ഇ.പി, കവർ പോലും തീരുമാനിച്ചില്ല

കണ്ണൂര്‍: തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. പുറത്ത് വരുന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ‘തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത്. ആത്മകഥയെഴുതികൊണ്ടിരിക്കുകയാണ്. ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ല. എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഒരാള്‍ക്കും ഇതുവരെ ഞാന്‍ കൈമാറിയിട്ടില്ല. പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര്‍ വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും ഞാന്‍ തന്നെ […]Read More

Gadgets

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി

തേനി: തമിഴ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടണ്‍ റേഷനരി തമിഴ്‌നാട് ഭക്ഷ്യ വിതരണ വകുപ്പിൻറെ സംഘം പിടികൂടി. ഇടുക്കിയിലെ അതിർത്തി ജില്ലയായ തേനിയിലെ ബോഡി നായ്ക്കന്നൂരില്‍ നിന്നാണ് അരി പടികൂടിയത്. തമിഴ്നാട് സർക്കാർ നല്‍കുന്ന റേഷൻ അരി വ്യാപകമായി പൂഴ്ത്തിവെച്ച്‌ കരിഞ്ചന്തയില്‍ എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്താൻ തമിഴ്നാട് ഭക്ഷ്യ വിതരണ വിഭാഗത്തിലെ ഫ്ലയിങ് സ്ക്വാഡ് പരിശോധന കർശനമാക്കിയിരുന്നു. ഈ സംഘമാണ് കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടണ്‍ അരി […]Read More

Gadgets

മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തതനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെ എട്ട് ജില്ലകള്‍ക്കാണ് യെല്ലോ അലേർച്ച്‌ പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസത്തേക്ക് […]Read More

Gadgets

‘പാർട്ടി എന്നെ മനസിലാക്കിയില്ല’; വീണ്ടും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇ.പി ജയരാജൻ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി വീണ്ടും ഇ.പി ജയരാജൻ രംഗത്ത്. ആത്മകഥയിലെ ചില ഭാഗങ്ങളാണ് ഇത്തവണ വിവാദമുണ്ടാക്കുന്നത്. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ഇ.പിയുടെ പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നിലവിൽ പ്രചരിക്കുന്ന പുസ്തകവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഇ.പി പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ ദിനപത്രമാണ് ഇ.പിയുടെ ആത്മകഥയുടെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ടുകൊണ്ട് ചില ഭാഗങ്ങൾ പുറത്തുവിട്ടത്. കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്നാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് […]Read More

Gadgets

ദേവരഥ പ്രദക്ഷിണത്തിനൊരുങ്ങി അഗ്രഹാര വീഥികൾ; കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ മൂന്ന് നാൾ കൽപ്പാത്തിയിലെ അഗ്രഹാര വീഥികൾ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തിൽ രാവിലെ പൂജകൾക്കു ശേഷം 10.30 യ്ക്കും 11.30നും ഇടയ്ക്കാണു രഥാരോഹണം. തുടർന്ന് 3 രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. ഭക്തരാണ് തേരുവലിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനാൽ പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും രാവിലെ മുതൽ കൽപ്പാത്തി കേന്ദ്രീകരിച്ചുണ്ടാകും പ്രചാരണം നടത്തുക. കൽപ്പാത്തി രഥോത്സവം പാലക്കാട് ജില്ലയിലുള്ള കൽ‌പാത്തി ഗ്രാമത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes