ന്യൂഡല്‍ഹി: ഡോ. വന്ദന ദാസ് കൊലപാതക കേസിലെ വിചാരണ നടപടിയെന്തായെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. പ്രതിഭാഗത്തിന്റെ അപേക്ഷ അനുസരിച്ച് വിചാരണ നടപടികള്‍ മാറ്റിയെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്ന് പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി ഒരുമാസം കൂടി സമയം അനുവദിച്ചു. എന്നാല്‍ ഇടക്കാല ജാമ്യം വേണമെന്ന പ്രതിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. […]Read More
പാലക്കാട്: കെ മുരളീധരൻ മാന്യനായ രാഷ്ട്രീയ നേതാവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. മുരളീധരനെയും മുരളീധരൻ്റെ മാതാവിനെയും അപമാനിച്ചിട്ടും പാർട്ടി പറഞ്ഞപ്പോൾ മുരളീധരൻ പാലക്കാടേക്ക് എത്തിയെന്നും, മനസ്സ് വിങ്ങിയാണ് മുരളീധരൻ പാലക്കാട്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പറഞ്ഞപ്പോൾ മുരളീധരൻ മാന്യതയാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് ആധികാരിക വിജയം ബിജെപി നേടുമെന്നും, ചേലക്കരയിൽ അട്ടിമറി വിജയം കൈവരിക്കുമെന്നും സുരേന്ദ്രൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം പത്തനംതിട്ടയിൽ സിപിഐഎമ്മിന്റെ അഡ്മിനാണ് രാഹുലിനുവേണ്ടി പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ തവണ പരീക്ഷിച്ച് […]Read More
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ ഉദ്ദേശമില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഐഎഎസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനം എടുക്കും. ഈ രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. എങ്ങനെ വേണമെങ്കിലും പ്രവർത്തിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലുള്ള നടപടിക്രമങ്ങളും സംവിധാനങ്ങളും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം. അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളില്‍ പാലിക്കേണ്ടതായ ചട്ടങ്ങളും രീതികളുമുണ്ട്. അത് പാലിച്ചില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി […]Read More
ന്യൂഡല്‍ഹി: പീഡന പരാതി കേസ് സെന്‍സേഷണലൈസ് ചെയ്യാന്‍ എസ്‌ഐടി ശ്രമിക്കുന്നുവെന്ന് കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖ്. അതിജീവിതയുടെ സ്ത്രീത്വത്തെ അപമാനിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന വാദം അടിസ്ഥാന രഹിതമാണെന്നുമാണ് സിദ്ദിഖിന്റെ വാദം. സുപ്രീംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടന്റെ മറുപടി. സമാന കേസുകളിലെ പല പ്രതികള്‍ക്കും സെഷന്‍സ് കോടതികളും ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നല്‍കി. തന്റെ മുന്‍കൂര്‍ ജാമ്യത്തെ മാത്രം ബാഹ്യമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ എതിര്‍ക്കുന്നു. എസ്‌ഐടി സെലക്ടീവ് ആകുന്നുവെന്നും സിദ്ദിഖിന്റെ മറുപടിയിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തെരഞ്ഞെടുക്കപ്പെട്ട ഭാഗം […]Read More
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടയിൽ വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടർ എൻ പ്രശാന്ത്. ‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ’ എന്നുതുടങ്ങുന്ന പോസ്റ്റിൽ പക്ഷെ ആരുടെയും പേര് പറയാതെയാണ് പരാമർശം. കാംകോ കള പറിക്കൽ യന്ത്രത്തിന്റെ ചിത്രം സഹിതമാണ് നിലവിലെ കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി കൂടിയായ എൻ പ്രശാന്ത് ഐഎഎസിന്റെ പോസ്റ്റ്. ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുർണ്ണമായും കാംകോയുടെ വീഡർ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ലെന്നും ഒന്നാന്തരം വീഡർ വന്ന് കഴിഞ്ഞുവെന്നും പ്രശാന്ത് പോസ്റ്റിൽ […]Read More
പാലക്കാട്: യുഡിഎഫ് കാലത്ത് സീപ്ലെയിന്‍ പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ത്തുവെന്നും ആ പദ്ധതിയാണ് ഇപ്പോള്‍ പൊടിതട്ടി എടുത്തതെന്നും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പദ്ധതി തടസ്സപ്പെടുത്താന്‍ സമരം ചെയ്തവര്‍ ഇന്ന് ചിത്രത്തില്‍ ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. തടസ്സപ്പെടുത്തിയവര്‍ നടപ്പാക്കിയിട്ട് തങ്ങളാണ് കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി പതിനൊന്നു വര്‍ഷം മുമ്പ് വരേണ്ടതായിരുന്നു. സീ പ്ലെയിന്‍ പദ്ധതി ഇത്രയും വൈകിപ്പിച്ചതിന് മുഖ്യമന്ത്രി ക്ഷമ പറയണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിന്റെ കണ്ണില്‍ വികസനത്തെ കാണുന്നില്ല. യുഡിഎഫ് ഭരിക്കുമ്പോള്‍ […]Read More
മാനന്തവാടി: മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും വഖഫ് നോട്ടീസ്. തവിഞ്ഞാല്‍ പഞ്ചായത്തില്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രേഖകള്‍ അദാലത്തില്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. 5.45 ഏക്കര്‍ ഭൂമിയിലാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 47/1, 48/1 എന്നീ സര്‍വേ നമ്പറുകളിലുള്ള ഭൂമിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നിലവില്‍ എട്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ കക്ഷിച്ചേരലുകളുണ്ടായാല്‍ 20ഓളം കുടുംബങ്ങളാണ് ഒഴിയേണ്ടി വരിക. എതിര്‍പ്പുകളുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ 14ാം തീയതി വരെയാണ് സമയം നല്‍കിയിരിക്കുന്നത്. 14ാം തീയതി രേഖകള്‍ ഹാജരാക്കുകയും […]Read More
കോഴിക്കോട്: ലൈസന്‍സ് ഇല്ലാത്ത മകന്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ പിതാവിന് ലഭിച്ചത് തടവും പിഴയും. കോഴിക്കോട് നാദാപുരത്താണ് സംഭവം. പുളിയാവ് സ്വദേശി പാലക്കൂല്‍ വീട്ടില്‍ അബ്ദുല്‍ അസീസിന്റെ മകനാണ് ലൈസന്‍സ് ഇല്ലാതെ ബൈക്ക് ഓടിച്ചത്. തുടര്‍ന്ന് കേസ് കോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് 25000 രൂപ പിഴയൊടുക്കാനും കോടതി പിരിയും വരെ തടവ് ശിക്ഷയും ലഭിക്കുകയായിരുന്നു. നാദാപുരം കോടതിയാണ് ശിക്ഷ വിധിച്ചത്. നാദാപുരം കണ്‍ട്രോള്‍ റൂം സിഐയും സംഘവും ചെക്യാട്- പുളിയാവ് റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയായ […]Read More
തിരുവനന്തപുരം: പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വഖഫിനെതിരെയുള്ള പരാമര്‍ശത്തില്‍ കേസെടുത്തില്ലെന്നതാണ് പ്രധാന വിമര്‍ശനം. വഖഫ് ബോര്‍ഡിന്റെ പേര് പോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന് വിളിപ്പേരിട്ടുവെന്നും സുരേഷ് ഗോപിയുടെ മുസ്‌ലിം വിദ്വേഷ വിഷത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നുവെന്നും ജനയുഗത്തിലെ ‘കിരാതന്‍ ഗോപിയും വാവരു സ്വാമിയും’ എന്ന ലേഖനത്തില്‍ പറയുന്നു. വാതില്‍പ്പഴുതിലൂടെ എന്ന ദേവികയുടെ കോളത്തിലാണ് വിമര്‍ശനം. സുരേഷ് ഗോപിയെ മാത്രമല്ല, ശബരിമലയിലെ വാവര്‍ക്കെതിരെ സംസാരിച്ച ബി ഗോപാലകൃഷ്ണനെതിരെയും കേസെടുത്തില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. […]Read More
മേഴ്സിക്കുട്ടിയമ്മക്ക് മോഹഭംഗം, ഗൂഡാലോചന തെളിവുണ്ടെങ്കിൽ പ്രശാന്തിനെതിരെ നടപടിയെടുക്കാത്തതെന്ത്? രമേശ് ചെന്നിത്തല
കേരളത്തിലെ അമൂല്യമായ മത്സ്യസമ്പത്ത് ഒരു അമേരിക്കന്‍ കമ്പനിക്ക് കൊള്ളയടിക്കാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നതായിരുന്നു ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെന്നും അത് നടക്കാതെ പോയതിലുള്ള മോഹഭംഗമാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തെളിയുന്നത് എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പ്രശാന്ത് ഏതെങ്കിലും ഗൂഢാലോചന നടത്തിയെങ്കില്‍ എന്തു കൊണ്ട് ഇതുവരെ അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് രമേഷ് ചെന്നിത്തല ചോദിക്കുന്നു. ആ സംഭവത്തിനു ശേഷവും കേരളം ഭരിക്കുന്നത് മെഴ്‌സിക്കുട്ടിയമ്മയുടെ പാര്‍ട്ടി തന്നെ അല്ലേയെന്നും ചുരുക്കത്തില്‍ മെഴ്‌സിക്കുട്ടിയമ്മ മുന്നോട്ടു […]Read More

