Latest News

Month: November 2024

Gadgets

പാലക്കാട് സിപിഎമ്മിൻ്റെ കള്ളപ്പണ പരാതിയിൽ കേസെടുത്തില്ല; പ്രത്യേക അന്വേഷണം വേണ്ടെന്ന് ജില്ലാ സെക്രട്ടറി

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കള്ളപ്പണമെത്തിച്ചെന്ന സിപിഎമ്മിൻ്റെ പരാതിയില്‍ കേസെടുത്തില്ലെന്ന് പാലക്കാട് എസ്‌പി ആനന്ദ്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് എസ്‌പി വ്യക്തമാക്കി. എന്നാല്‍ താൻ നല്‍കിയ പരാതിയില്‍ പ്രത്യേക എഫ്‌ഐആർ രജിസ്റ്റ‍ർ ചെയ്യേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു നിലപാടെടുത്തു. പാലക്കാട് ഹോട്ടല്‍ കേന്ദ്രീകരിച്ച കള്ളപ്പണ പരിശോധന, സംഘർഷം സംബന്ധിച്ച്‌ കളക്ടർ കൈമാറിയ പരാതിയും, സിപിഎം ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയുമെല്ലാം ഒരുമിച്ചാണ് പരിശോധിക്കുന്നതെന്നും […]Read More

Gadgets

വയനാട് കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം

വയനാട്: വയനാട് കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. മേപ്പാടി പഞ്ചായത്തിനാണ് നിര്‍ദേശം നല്‍കിയത്. മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ പുഴുവരിച്ച നിലയിലുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചത്. റവ, ഗോതമ്പ് മാവ്, അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗ ശൂന്യമായിരുന്നു. […]Read More

Gadgets

സാന്ദ്ര തോമസിന്റെ ആവശ്യത്തിൽ മറുപടിയുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ

തൃശ്ശൂർ: ആൻ്റോ ജോസഫിനെതിരെ നടപടി വേണമെന്ന സാന്ദ്ര തോമസിന്റെ ആവശ്യത്തിൽ മറുപടിയുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ആൻ്റോ ജോസഫ് കോൺഗ്രസ് സാംസ്‌കാരിക കൂട്ടായ്മയുടെ ഭാരവാഹി അല്ലെന്നാണ് കെ സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കോൺഗ്രസിൻ്റെ സാംസ്കാരിക കൂട്ടായ്മയുടെ തലപ്പത്ത് നിന്നും ആരോപണ വിധേയനായ ആൻ്റോ ജോസഫിനെ മാറ്റണമെന്ന് സാന്ദ്രാ തോമസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. തന്നെ അപമാനിച്ച സംഭവത്തിലെ ഒന്നാംപ്രതി ഇപ്പോഴും സംഘടനയിൽ തുടരുന്നുവെന്നും ആൻ്റോ ജോസഫിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നുമായിരുന്നു സാന്ദ്രാ തോമസിൻ്റെ ആവശ്യം. […]Read More

Gadgets

ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച നടത്തിക്കൊണ്ട് ഒരിക്കലും സിക്സ് പാക്ക് ഉണ്ടാക്കരുത്; നടൻ സൂര്യ

ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്ച നടത്തിക്കൊണ്ട് ഒരിക്കലും സിക്സ് പാക്ക് ഉണ്ടാക്കരുതെന്ന് നടൻ സൂര്യ. ജീവിതത്തിൽ സിക്സ് പാക്ക് ഉണ്ടാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സൂര്യ. തന്റെ പുതിയ ചിത്രം കങ്കുവയുടെ പ്രമോഷൻറെ ഭാഗമായി കേരളത്തിൽ നടന്ന പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം. ‘ജീവിതത്തിൽ സിക്സ് പാക്ക് ഉണ്ടാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്നെനിക്ക് തോന്നുന്നില്ല. കഥാപാത്രത്തിനോട് നീതി പുലർത്താൻ വേണ്ടിയാണ് ഞാൻ സിക്സ് പാക്ക് ബിൽഡ് ചെയ്തത്. എല്ലാ സിനിമയ്ക്കും വേണ്ടി ഞാൻ ഇങ്ങനെയൊന്നും […]Read More

Gadgets

നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചു

കാസർകോട്: തെരു അഞ്ഞൂറ്റമ്പലം വീരർകാവിലെ വെടിക്കെട്ടപകടത്തില്‍ ഒരാള്‍കൂടി മരിച്ചു. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രജിത്താണ് മരിച്ചത്. ഇതോടെ ആകെ മരണം അഞ്ചായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി ചോയ്യങ്കോട് കിണാവൂരിലെ യു. രതീഷ് (40), കൊല്ലമ്പാറ മഞ്ഞളംകാടിലെ ഓട്ടോഡ്രൈവർ കെ.ബിജു (37), ചെറുവത്തൂർ തുരുത്തി ഓർക്കളത്തെ ഷിബിൻരാജ് (19) എന്നിവർ ഞായറാഴ്ച മരിച്ചിരുന്നു. ഒരാള്‍ ശനിയാഴ്ചയും മരിച്ചു. ചോയ്യങ്കോട് ബസാറിലെ ഓട്ടോഡ്രൈവർ കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് ശനിയാഴ്ച മരിച്ചത്. അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ […]Read More

Gadgets

മുനമ്പം സമരം; ഐക്യദാർഢ്യവുമായി സിറോ മലബാർ സഭ

കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാർഢ്യവുമായി സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ രംഗത്ത്. സമരം ചെയ്യുന്നവരെ ഒറ്റക്കാക്കില്ലെന്നും ഏതറ്റം വരെ പോകേണ്ടി വന്നാലും സമരത്തിൽ ഒപ്പമുണ്ടാകുമെന്നും സമരക്കാരെ സന്ദർശിച്ച മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കി. സമരപ്പന്തലിൽ എത്തിയായിരുന്നു മാർ റഫോൽ തട്ടിലിൻ്റെ ഐക്യദാർഢ്യ പ്രഖ്യാപനം. സത്യാഗ്രഹമെന്ന സമരമുറ ഉപയോഗിക്കുമെന്നും അവസാനത്തെയാളും മരിച്ച് വീഴും വരെ പോരാടുമെന്നാണ് സമരപന്തൽ സന്ദർശിച്ച് മാർ റാഫേൽ തട്ടിൽ പ്രഖ്യാപിച്ചത്. ‘മുനമ്പത്തെ വിഷയം രാഷ്ട്രീയപാർട്ടികൾക്ക് പ്രശ്നമായി തോന്നുന്നത് […]Read More

Gadgets

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രി; സുരേഷ് ഗോപി

കല്‍പ്പറ്റ: വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കി കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിങ്ങള്‍ അനുഗ്രഹിച്ചാല്‍ വയനാട് എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇവിടെ നിന്ന് തിരഞ്ഞെടുക്കുന്നയാള്‍ വെറും എംപിയായി ഒതുങ്ങേണ്ട ആളാവരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കമ്പളക്കാട് നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ നവ്യയെ ജയിപ്പിച്ചാല്‍ കേന്ദ്ര മന്ത്രിയാക്കുന്ന കാര്യം താന്‍ ഏറ്റുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ വയനാട് നിന്നും അയക്കുന്നത് ഒരു […]Read More

Gadgets

ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം

മേപ്പാടി: മേപ്പാടിയില്‍ ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം. ചികിത്സ തേടിയ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തി. നല്ല വയറുവേദനയായിരുന്നുവെന്നും ഇപ്പോള്‍ ബേധമായെന്നും വിഷബാധയേറ്റ ഒമ്പതു വയസുകാരന്‍ ആദി അയാന്‍ പറഞ്ഞു. ‘ഭക്ഷണം കഴിച്ച് ഛര്‍ദ്ദിയും വയറിളക്കവും വന്നു. നല്ല വയറുവേദനയായിരുന്നു. ആശുപത്രിയിലെത്തിയിട്ടും കുറഞ്ഞില്ല. സോയാബീന്‍ കഴിച്ചിട്ടാണ് അസുഖം വന്നത്. ഇപ്പോള്‍ സുഖമായി’, അയാന്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ലഭിച്ച കിറ്റിലെ സോയാബീന്‍ കഴിച്ചാണ് മകന് ഭക്ഷ്യവിഷബാധയേറ്റതെന്ന് മാതാവും […]Read More

Gadgets

കോൺഗ്രസിനെതിരെ പ്രതികരണവുമായി സാന്ദ്ര തോമസ്; ആൻ്റോ ജോസഫിനെ മാറ്റാൻ നേതൃത്വം തയ്യാറാകണം

കൊച്ചി: കോൺഗ്രസിനെതിരെ പ്രതികരണവുമായി സാന്ദ്ര തോമസ്. തന്നെ അപമാനിച്ച സംഭവത്തിലെ ഒന്നാംപ്രതി ഇപ്പോഴും സംഘടനയിൽ തുടരുന്നുവെന്നും ആൻ്റോ ജോസഫിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ നേതൃ സ്ഥാനത്ത് താൻ കൊടുത്ത കേസിൽ പ്രതിയാക്കപ്പെട്ട ആൻ്റോ ജോസഫാണ് ഉള്ളത്. ആൻ്റോ ജോസഫിനെ മാറ്റാനുള്ള ഒരു സ്ത്രീപക്ഷ നിലപാട് സ്വീകരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല എന്നുള്ളത് കേരളത്തിലെ സ്ത്രീസമൂഹത്തോടു കാണിക്കുന്ന അവഹേളനം ആണെന്ന് സാന്ദ്രാ […]Read More

Gadgets

​ഗംഭീറിന് കടുത്ത പരീക്ഷണം; ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നിർണായകം

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയത്തിന് പിന്നാലെ ​ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ​ഗൗതം ​ഗംഭീറിന് കടുത്ത പരീക്ഷണം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെട്ടാൽ ​ഗംഭീറിനെ ഏകദിന, ട്വന്റി 20 ടീമിന്റെ മാത്രം പരിശീലക സ്ഥാനം ഏൽപ്പിക്കാനാണ് ബിസിസിഐ ആലോചന. ടെസ്റ്റ് ടീമിന്റെ ചുമതല വി വി എസ് ലക്ഷമണ് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനി‍ടെ ഇന്ത്യൻ ക്രിക്കറ്റിലെ അം​ഗങ്ങളിൽ ചിലർക്ക് ​​ഗംഭീർ, അ​ഗാർക്കർ, രോഹിത് ശർമ എന്നിവരുടെ തീരുമാനങ്ങളോട് അതൃപ്തിയുള്ളതായി സൂചനയുണ്ട്. ന്യൂസിലാൻഡ് പരമ്പരയ്ക്ക് ശേഷം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes