വടകര: അന്വേഷണം നിലച്ച കാഫിർ കേസിൽ വീണ്ടും കോടതിയുടെ ഇടപെടൽ. വടകര പോലീസിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്. കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണത്തിൽ പോലീസ് ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്നാരോപിച്ച് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖേനെ വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.കേസ് പരിഗണിച്ച കോടതി അന്വേഷണ റിപ്പോർട്ടും വ്യാജസ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരുടെ മൊബൈൽഫോൺ ഫോറെൻസിക് പരിശോധനയുടെ അന്വേഷണ പുരോഗതിയും സമർപ്പിക്കാൻ വടകര പോലീസിനോട് ഉത്തരവിട്ടു. അത്യധികം ഗൗരവതരമായ ഈ കേസിന്റെ തുടക്കം […]Read More
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം നീട്ടിയതായി ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ച് വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെയാണ് സമയം നീട്ടിയത്. നിലവിൽ നാലര മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഇനി വൈകുന്നേരത്തെ ദർശനത്തിനായി 3.30 ന് തുറക്കും. ഇതോടെ ഒരു മണിക്കൂർ അധിക സമയം ഭക്തർക്ക് ദർശനത്തിന് ലഭിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. കൂടുതൽ ഭക്തർക്ക് ദർശനം സാധ്യമാക്കാൻ കഴിഞ്ഞ […]Read More
‘അമ്മ’യുമായി കമ്യൂണിക്കേഷൻ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും; കുഞ്ചാക്കോ ബോബന്‍
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി നടന്‍ കുഞ്ചാക്കോ ബോബന്‍. സംഘടനുമായി ചില കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ഉണ്ടായിട്ടില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ‘മനപ്പൂര്‍വമായി മാറിനില്‍ക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നതല്ല. കമ്യൂണിക്കേഷന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും. എന്നാല്‍ അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന എല്ലാ നന്മ പ്രവര്‍ത്തികള്‍ക്കൊപ്പവും ഞാനുണ്ടാകും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അമ്മ സംഘടന നിലവില്‍ […]Read More
തൃശൂര്‍: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 11 മുതല്‍ 13വരെ ചേലക്കര നിയോജക മണ്ഡലത്തില്‍ മണ്ഡല പരിധിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. നവംബര്‍ 11ന് വൈകീട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന നവംബര്‍ 13 വൈകീട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 23നും ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് […]Read More
കളവു നടത്തിയിട്ട് തെളിവും തൊണ്ടിമുതലും കിട്ടിയില്ലെന്നുവെച്ച് അയാൾ വിശുദ്ധനാകുന്നില്ലെന്ന് എ എ റഹീം
പാലക്കാട്: കള്ളപ്പണ വിവാദത്തില്‍ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസിനെതിരെ വീണ്ടും എ എ റഹീം എംപി. ഒരാളൊരു കളവു നടത്തിയിട്ട് തെളിവും തൊണ്ടിമുതലും കിട്ടിയില്ലെന്നുവെച്ച് അയാൾ വിശുദ്ധനാകുന്നില്ലെന്ന് എ എ റഹീം പറഞ്ഞു. കള്ളങ്ങളുടെ മാരത്തൺ പ്രവാഹമാണ് നമ്മളിപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നാലുപേർക്കിടയിൽ പോലും രഹസ്യം സൂക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും എന്തൊരു ദയനീയാവസ്ഥയാണിതെന്നും എ എ റഹീം പറഞ്ഞു. എ എ റഹീമിന്‍റെ വാക്കുകൾ ഒരുകള്ളം മറയ്ക്കാൻ വേണ്ടി മറ്റൊരു കള്ളം പറയുന്നു. […]Read More
പാലക്കാട്: പാലക്കാട് കെപിഎം റീജന്‍സിയില്‍ നിന്ന് താന്‍ പുറത്തേക്ക് പോയത് വടകര എംപി ഷാഫി പറമ്പിലിന്റെ വാഹനത്തിലാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. വാഹനത്തില്‍ കുറച്ച് ദൂരം വരെ പോയി പ്രസ് ക്ലബിന്റെ മുന്നില്‍ നിന്ന് തന്റെ സ്വന്തം വാഹനത്തില്‍ കയറുകയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. പിന്നീട് കെ ആര്‍ ടവറിന്റെ മുന്നില്‍ നിന്ന് തന്റെ വാഹനം സര്‍വീസിന് കൊടുക്കാന്‍ വേണ്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുഹൃത്തിന് കൈമാറുകയും അദ്ദേഹത്തിന്റെ വാഹനത്തില്‍ തന്നെ കോഴിക്കോട് പോകുകയും ചെയ്‌തെന്നും രാഹുല്‍ […]Read More
മലപ്പുറം: തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായതായി പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമില്ല. കുടുംബം തിരൂർ പൊലീസിൽ പരാതി നൽകി. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും […]Read More
പബ്ലിക് ബീറ്റയിലേക്കുള്ള iOS, iPadOS 18.2 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ആപ്പിൾ പുറത്തിറക്കി. AI ഇമോജി ജനറേറ്റർ ആപ്പ്, സിരിയുമായുള്ള ചാറ്റ്ജിപിടി സംയോജനം, ഐഫോൺ 16 ക്യാമറകൾ ഉപയോഗിച്ച് വിഷ്വൽ സെർച്ച് തുടങ്ങിയ പുതിയ ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് ഈ അപ്ഡേറ്റ്. ഡെവലപ്പർമാർക്ക് നേരത്തെ ലഭ്യമായിരുന്ന പുതിയ ആപ്പിൾ ഇൻ്റലിജൻസ് ഫീച്ചറുകൾ ഇപ്പോൾ പബ്ലിക് ബീറ്റയിലും ലഭ്യമാണ്. ജെൻമോജി, ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഇമേജ് പ്ലേഗ്രൗണ്ട് ഫീച്ചർ പോലുള്ളവ ഇനി പബ്ലിക് ബീറ്റയിൽ ലഭിക്കും. ChatGPT ആക്സസ് സൗജന്യമാണ്, അത് ഉപയോഗിക്കാൻ […]Read More
പാലക്കാട്: പാലക്കാട്ടെ കെപിഎം റീജന്‍സിയില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. സ്വയം സംസാരിക്കുന്ന തെളിവുകള്‍ പുറത്ത് വന്നുവെന്ന് മന്ത്രി പറഞ്ഞു. യാത്രയില്‍ എപ്പോഴും ബാഗുണ്ടാകുമെന്ന് പറഞ്ഞയാള്‍ ആ ബാഗ് ഇല്ലാത്ത മറ്റൊരു വണ്ടിയില്‍ കയറി. വിഷയത്തില്‍ സതീശനും കുട്ടി സതീശനും വിശദീകരണം നല്‍കട്ടെയെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ എന്തും ചെയ്യുന്നവരാണെന്നും എം ബി രാജേഷ് പറഞ്ഞു. കിഴക്കോട്ട് പോകുന്നു എന്ന് പറഞ്ഞാല്‍ പടിഞ്ഞാറോട്ടേക്ക് നോക്കണം എന്നതാണ് അവസ്ഥ. കോണ്‍ഗ്രസിന്റേത് […]Read More
ദുൽഖർ സൽമാൻ, മീനാക്ഷി ചൗധരി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ക്രൈം ഡ്രാമയാണ് ‘ലക്കി ഭാസ്കർ’. മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന സിനിമക്ക് വലിയ കളക്ഷനുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് ചിത്രത്തിൽ സുമതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ചൗധരി. കൊച്ചിയിലെ ലക്കി ഭാസ്കറിന്റെ പ്രൊമോഷനിടെ ദുൽഖറിന്റെ വീട്ടിൽ ഡിന്നറിന് പോയപ്പോൾ മമ്മൂട്ടിയെ കണ്ട് താൻ ആശ്ചര്യപെട്ടുപോയി. ഒരു മികച്ച അഭിനേതാവിനൊപ്പം വളരെ സിംപിൾ ആയ മനുഷ്യനും കൂടിയാണ് അദ്ദേഹം. […]Read More

