ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ ഇരയായ പെൺകുട്ടിയും, പ്രതിയും തമ്മിൽ ഒത്ത് തീർപ്പാക്കി ഇനി കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഇത്തരം ലൂപ്പ് ഹോളുകളിലൂടെ പലരും രക്ഷപ്പെടുകയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. രാജസ്ഥാനിൽ 2022ൽ നടന്ന ഒരു കേസിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. ഗംഗാപുർ സിറ്റിയിലെ പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ അതിജീവിതയുടെ കുടുംബത്തിന്റെ പക്കൽ നിന്ന് പരാതിയില്ലെന്ന് അധ്യാപകൻ എഴുതി വാങ്ങി. കുടുംബത്തിന് തൻ്റെ പേരിൽ പരാതി ഇല്ലെന്നും, തെറ്റിദ്ധാരണയുടെ പേരിലാണ് കേസ് നൽകിയതെന്നുമായിരുന്നു […]Read More
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് 178 റൺസിന്റെ ലീഡ്. ആദ്യ ഇന്നിങ്‌സിലെ രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റിന് 340 റൺസ് എന്ന നിലയിലാണ്. 74 റൺസെടുത്ത സൽമാൻ നിസാറും 11 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ധീനുമാണ് നിലവിൽ ക്രീസിൽ. കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സച്ചിൻ ബേബി 83 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. വത്സൽ ഗോവിന്ദ്(23), രോഹൻ കുന്നുമ്മൽ(28), ബാബ അപർജിത്ത്(32), അക്ഷയ് ചന്ദ്രൻ(24), ജലജ് സക്‌സേന(35) എന്നിവരും ഭേദപ്പെട്ട […]Read More
വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് തന്ത്രം; രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങളുള്ള ഭക്ഷ്യക്കിറ്റുകൾ വിതരണത്തിന്
കൽപ്പറ്റ: വയനാട് തിരുനെല്ലി തോൽപ്പെട്ടിയിൽ കോൺഗ്രസ് വിതരണത്തിനെത്തിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങൾ പതിച്ച കിറ്റുകളാണ് പിടികൂടിയത്. കോൺഗ്രസ് നേതാവ് ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നാണ് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്‌ക്വാഡ് 28 കിറ്റുകളാണ് സ്ഥലത്തുനിന്നും പിടികൂടിയത്. കിറ്റിൽ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളുടെയും ചിത്രങ്ങളുണ്ട്. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനെന്നാണ് കിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.Read More
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഡോ.പി സരിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോണ്‍ഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പിവി അൻവർ വിട്ടുപോയത് മറക്കരുതെന്ന് ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ചർച്ചയില്‍ പങ്കെടുത്ത് വിമർശിച്ചു. സരിൻ്റെ സ്ഥാനാർത്ഥിത്വം പാർട്ടി സ്വീകരിച്ച അടവുനയത്തിൻ്റെ ഭാഗമാണെന്നാണ് വിമർശനത്തിന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി കടകംപള്ളി സുരേന്ദ്രൻ മറുപടി നല്‍കിയത്.Read More
വടകരയില്‍ ആറംഗ സംഘത്തിൻ്റ അക്രമണത്തില്‍ അധ്യാപകന് ഗുരുതര പരിക്ക്. വടകര പുതിയ സ്റ്റാൻ്റിലെ ഓക്സ്ഫോഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്ഥാപന ഉടമയും അധ്യാപകനുമായ കുനിങ്ങാട് മുതുവടത്തൂർ ദാവൂദ് പി മുഹമ്മദിനെയാണ് അക്രമിച്ചത്. വടകര പുതിയ സ്റ്റാൻ്റിനോട് ചേർന്ന് ഇന്നലെ വൈ കിട്ടാണ് സംഭവം. സ്ഥാപനത്തില്‍ കയറി വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. വാരിയെല്ലുകള്‍ക്കും കണ്ണിനും മറ്റും ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മർദിച്ചവരില്‍ ഒരാള്‍ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളിലൊരാളാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് […]Read More
വയനാട്: ദുരന്തബാധിതർക്ക് പുഴുവരിച്ച അരിയും മറ്റ് ഭഷ്യവസ്തുക്കളും വിതരണം ചെയ്തത് ഞെട്ടിക്കുന്ന സംഭവമെന്ന് മന്ത്രി കെ രാജൻ. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും റവന്യൂ വകുപ്പ് നൽകിയ അരിയല്ല ഇതെന്നും മന്ത്രി പറഞ്ഞു. വിവാദം കൊടുമ്പിരികൊണ്ടിരിക്കെ റവന്യൂ വകുപ്പ് നൽകിയ അരിയുടെ കണക്കുകളെല്ലാം മന്ത്രി പുറത്തുവിട്ടു. ഇതനുസരിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത അരി റവന്യൂ വകുപ്പ് വിതരണം ചെയ്തതല്ല എന്ന് മന്ത്രി പറഞ്ഞു. ഒരുപക്ഷെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവ ഇപ്പോൾ കൊടുത്തതാകാമെന്നും, സംഭവത്തിൽ ഗൗരവതരമായ പരിശോധന ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. […]Read More
‘ഭീകരവാദത്തെ ചെറുക്കാൻ അത്യാധുനിക വിദ്യകൾ പ്രയോഗിക്കും’; തീവ്രവാദ വിരുദ്ധ സമ്മേളനത്തിൽ അമിത് ഷാ
ന്യൂഡൽഹി: ഭീകരവാദത്തെ ചെറുക്കാൻ അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമാണെന്നും രാജ്യം അത് പ്രയോഗിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരവിരുദ്ധ കോൺഫറൻസ് 2024ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭീകരാക്രമണങ്ങൾക്ക് ഇപ്പോൾ അതിരുകളില്ലെന്നും അവ അദൃശ്യവുമാണെന്നും പറഞ്ഞ അമിത് ഷാ അവയെ കൃത്യമായി നേരിടാൻ നമ്മുടെ ഉദ്യോഗസ്ഥർക്ക് ഏറ്റവും ഉയർന്ന സാങ്കേതിക വിദ്യകൾ കൈമുതലാകേണ്ടതുണ്ടെന്ന് വ്യക്തമാക്കി. ഇതിനായി അവർക്ക് പരിശീലനം നൽകേണ്ടിവരും. വരും ദിവസങ്ങളിൽ തങ്ങൾ ഇത് പരിശീലനത്തിന്റെ ഒരു പ്രധാന ഭാഗമാക്കുമെന്നും അമിത് ഷാ […]Read More
സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന് മന്ത്രി ജി ആര്‍
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി ജി ആര്‍ അനില്‍. സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യവകുപ്പ് മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്. ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് സന്നദ്ധ സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യവകുപ്പ് രണ്ട് റേഷന്‍കടകളിലൂടെ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച് പരാതികളില്ല. മറ്റ് കിറ്റുകളും സര്‍ക്കാര്‍ വിതരണം ചെയ്തത് റേഷന്‍ കടകളിലൂടെയാണ്. അതിലും ആക്ഷേപം […]Read More
പാർട്ടിയുമായി പിണങ്ങിനില്‍ക്കുന്ന സന്ദീപ് വാര്യർ നിലപാടിലുറച്ചും സുരേന്ദ്രനെതിരെ വിമർശനമുന്നയിച്ചും വീണ്ടും രംഗത്ത്. തന്റെ പരാതി പരിഹരിക്കാനുള്ള സമീപനം സുരേന്ദ്രനില്ലെന്നും അദ്ദേഹം സാമാന്യമര്യാദ കാണിക്കണമെന്നും സന്ദീപ് വാര്യർ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച സന്ദീപ് വാര്യരുടെ വാക്കുകളിലെല്ലാം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് ഉണ്ടായിരുന്നത്. താൻ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ചിലർ പുറത്തുപോയാല്‍ ഒന്നും സംഭവിക്കില്ല എന്ന് സുരേന്ദ്രൻ പറഞ്ഞത് ദൗർഭാഗ്യകരമാണ്. പ്രവർത്തകരെ പുറത്തുപോകാൻ വിടുന്നതല്ല, സംഘടനയ്ക്ക് ഒപ്പം […]Read More
കല്‍പ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നൽകിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് നോക്കിയാൽ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കൾ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്. സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി […]Read More

