കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എംഡി എംഎ വില്‍പന പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. ഓമശ്ശേരി സ്വദേശി മൂലങ്ങല്‍ പൂതൊടികയില്‍ ഹൗസില്‍ ആഷിക്ക് അലി (24) യാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കള്ളന്‍തോട് ബസാറിന് സമീപത്തുവെച്ചാണ് ആഷിക്കിനെ പിടികൂടിയത്. ആവശ്യക്കാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ ‘അതിവേഗം ഡെലിവറി’ നടത്തുന്ന ലഹരി കച്ചവടത്തിന് കൂടിയാണ് പൊലീസ് ഇതോടെ പൂട്ടിട്ടത്. എൻഐടി പരിസരത്തും കട്ടാങ്ങലിലും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ […]Read More
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നതിനെ വിമര്‍ശിച്ച ബിജെപി നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. താന്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടിയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. വ്യക്തികള്‍ക്ക് വേണ്ടിയല്ല തന്റെ പ്രചാരണമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാലക്കാടും ചേലക്കരയും പ്രചരണത്തിന് സജീവമായി ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടി വേദികളില്‍ സജീവമാകണമോ എന്നത് ആലോചിക്കാന്‍ സമയമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കെ മുരളീധരന്‍ […]Read More
പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച് പൊലീസ് നല്‍കിയ വിശദീകരണങ്ങളില്‍ അടിമുടി വൈരുധ്യം.ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയില്‍ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാല്‍ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് മലക്കംമറിഞ്ഞു. ഹോട്ടല്‍ മുറികളിലെ പൊലീസ് പരിശോധനയെ കുറിച്ച് പാലക്കാട് എഎസ്പി അശ്വതി ജിജിയാണ് ആദ്യം വിശദീകരണം നല്‍കിയത്. ആരുടെയും പരാതി കിട്ടിയിട്ടല്ല പൊലീസ് […]Read More
മലപ്പുറം: വീട്ടില്‍ അതിക്രമിച്ച് കയറി പതിനാലുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവിനെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജാണു 70 വര്‍ഷം കഠിന തടവിനും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷനില്‍ മേടയില്‍ അല്‍അമീന്‍ (36) നെയാണ് ശിക്ഷിച്ചത്. 2020 ഒക്ടോബര്‍ ഒമ്പതിനും നവംബര്‍ 13 നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷവും ആറ് മാസവും അധിക കഠിന തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം […]Read More
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ നടന്ന പൊലീസ് പരിശോധന തിരക്കഥയുടെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളുടെ മുറിയിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വാര്‍ത്തയായില്ലല്ലോ. അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ അതിലും അപാകതയുണ്ടായിരുന്നു. സ്ത്രീകളുടെ മുറിയില്‍ കയറിയതിനെതിരെ രാഷ്ട്രീയം മാറ്റിവെച്ച് പ്രതിഷേധിക്കും. ഒന്നും പറയാന്‍ ഇല്ലാത്തവരുടെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു പരിശോധനയെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട് കെപിഎം റീജന്‍സിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ താമസിക്കുന്ന […]Read More
കോഴിക്കോട്: പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണമെന്നും നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പരാമർശവും രാഹുൽ തള്ളി. അദ്ദേഹം പൊലീസിന് പൊളിറ്റിക്കൽ ഡയറക്ഷൻ കൊടുക്കുകയാണ്. ചിലരുടെ കമന്റ് ഞാൻ റെക്കോർഡ് ചെയ്തുവെച്ചിട്ടുണ്ട്. മുൻ എംഎൽഎ എന്തിനാണ് രാത്രി വാതിൽ തുറന്നുകൊടുക്കേണ്ടത്? കെ കെ ശൈലജയുടെ മുറിയിൽ പൊലീസുകാർ ഇത്തരത്തിൽ കയറിയാൽ സിപിഎഐഎം പൊലീസ് സ്റ്റേഷൻ […]Read More
പാലക്കാട്: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന മുറിയിലെത്തി പരിശോധന നടത്തിയ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ. നാല് പൊലീസ് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരും മറ്റ് രണ്ട് പേരുമാണ് പരിശോധനയ്‌ക്കെത്തിയതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. സ്വകാര്യത ഉണ്ടെന്ന് കരുതുന്ന മുറിയില്‍ പാതിരാത്രി വന്ന് പരിശോധിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞെട്ടലാണുണ്ടായത്. അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം പുരുഷ പൊലീസ് ഉദ്യോഗസ്ഥരാണ് എടുത്തു നോക്കിയത്. ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന മുറിയില്‍ പൊലീസ് കതകില്‍ മുട്ടിയെങ്കിലും വനിത പൊലീസില്ലാതെ കയറാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ […]Read More
പാലക്കാട്: കോൺഗ്രസ് നേതാക്കളുടെ മുറിയിൽ അർധരാത്രിയിലുണ്ടായ പരിശോധന രാഷ്ട്രീയപ്രേരിതമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. സിപിഐഎം അറിഞ്ഞുകൊണ്ടാണ് ഈ പദ്ധതിയെന്നും സ്ത്രീകൾക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. എന്താണ് രാത്രി ഉണ്ടായതെന്നും ഷാനിമോൾ വിശദീകരിക്കുന്നുണ്ട്. ‘പത്തേമുക്കാലായപ്പോഴേക്കും ഞാൻ കിടന്നിരുന്നു. രാത്രി 12 മണിയാകുമ്പോഴാണ് കതകിൽ ഒരു മുട്ടലും തട്ടലും ബെല്ലടിയും ഒക്കെ കേൾക്കുന്നത്. വാതിലിലൂടെ നോക്കിയപ്പോൾ നാല് പൊലീസുകാരെയാണ് കണ്ടത്. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എന്നാണ് പറഞ്ഞത്. […]Read More
പാലക്കാട്: രാഷ്ട്രീയനേതാക്കൾ താമസിച്ചിരുന്ന മുറികളിൽ അർധരാത്രിയുണ്ടായ പൊലീസ് പരിശോധനയിൽ രൂക്ഷവിമർശനവുമായി കെ സുധാകരൻ. മ്ലേച്ഛമായ സംഭവമാണെന്നും ഇങ്ങനെ പൊലീസുകാരെ അഴിച്ചുവിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നടന്നത് പൊലീസ് അതിക്രമം. പൊലീസിനെ കയറൂരി വിടുന്നു. പൊലീസ് ഉദ്യോഗസ്ഥരെ പാഠം പഠിപ്പിക്കും. ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാലക്കാട്ടേയ്ക്ക് തിരിക്കുമെന്നും തുടർ പ്രതിഷേധ പരിപാടികൾ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. ആസൂത്രിതമായ സംഭവമായിരുന്നു ഇതെന്നും സുധാകരൻ ആരോപിച്ചു. വനിതാ […]Read More
പാലക്കാട് നടത്തിയ റെയ്ഡ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ല, റൊട്ടീന്‍ റെയ്ഡ് മാത്രമാണെന്ന് എസിപി
പാലക്കാട്: പാലക്കാട് നടത്തിയ റെയ്ഡ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും റൊട്ടീന്‍ റെയ്ഡ് മാത്രമാണെന്നും എസിപി. എല്ലാ പാര്‍ട്ടിയിലുമുള്ളവരുടെ മുറികള്‍ പരിശോധിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ‘ആരുടെയും പരാതിയില്‍ നിന്നല്ല പരിശോധന വന്നത്. ഇത് റൊട്ടീനായി നടക്കുന്ന പരിശോധനയാണ്. ഈ ഹോട്ടലില്‍ മാത്രമല്ല. സ്റ്റേഷന്‍ പരിധിയിലുള്ള മറ്റ് ലോഡ്ജുകളിലും കഴിഞ്ഞയാഴ്ചകളിലായി പൊലീസ് റെയ്ഡ് നടത്തിയിട്ടുണ്ട്. പണമിടപാട് നടക്കുന്നുവെന്ന വിവരത്തിന്‌റെ അടിസ്ഥാനത്തിലല്ല പൊലീസ് റെയ്ഡ് നടത്തിയത്. ഇത് റൊട്ടീന്‍ റെയ്ഡ് മാത്രമാണ്. സേര്‍ച്ച് ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ട്. അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ അതനുസരിച്ച് നടപടി […]Read More

