Latest News

Month: November 2024

Gadgets

മുറിയില്‍ പൊലീസ് പരിശോധന നടത്തിയ സംഭവം; വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്

പാലക്കാട്: ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പൊലീസ് വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പില്‍. പൊലീസ് കള്ളന്മാരേക്കാള്‍ പ്രശ്‌നമാണെന്നും റിപ്പോര്‍ട്ടില്‍ സമയമുള്‍പ്പെടെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നടന്നത് തെമ്മാടിത്തരമാണെന്നും നിരന്തരമായി പൊലീസ് വാതിലില്‍ മുട്ടിയതായും കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. പൊലീസ് കള്ളന്മാരേക്കാള്‍ പ്രശ്‌നമാണ്. റിപ്പോര്‍ട്ടില്‍ സമയം ഉള്‍പ്പെടെ തെറ്റായാണ് പൊലീസ് രേഖപ്പെടുത്തിയത്. രണ്ടാമത്തെ റിപ്പോര്‍ട്ടാണ് ആദ്യം നല്‍കിയത്. അതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ ഒപ്പില്ല. പൊലീസ് കള്ളക്കളി […]Read More

Gadgets

കള്ളപ്പണം എത്തിച്ചെന്ന് ആരോപണം; കോൺഗ്രസ് നേതാക്കളുടെ മുറികളിൽ അർദ്ധരാത്രി പൊലീസ് പരിശോധന

പാലക്കാട്: തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന. വികെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ഹോട്ടലിൽ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി പൊലീസ് പരിശോധന നടത്തിയത്. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. യുഡിഎഫ് […]Read More

Gadgets

ബോംബ് ഭീഷണി; സംസ്ഥാനത്തെ ട്രെയിനുകളിൽ കനത്ത പരിശോധന

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്. ട്രെയിനുള്ളിൽ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാൽ ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.Read More

Gadgets

ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത്; ശശി തരൂര്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ശശി തരൂര്‍. ഷാഫിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ശശി തരൂര്‍ പറഞ്ഞു. ഷാഫിയെ പോലെ യുവാവാണ് രാഹുല്‍. ഷാഫിയെ പോലെ ഊര്‍ജസ്വലന്‍. പാലക്കാടിന്റെ ശബ്ദം രാഹുലിന് നിയമസഭയില്‍ കേള്‍പ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ദ്ധിക്കും എന്നാണ് വിശ്വാസമെന്നും ശശി തരൂര്‍ പറഞ്ഞു. ജനങ്ങള്‍ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂര്‍ പറഞ്ഞു. പാലക്കാട്ടെ ഇടത് […]Read More

Gadgets

ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷ സേന വധിച്ചു. മറ്റൊരു ഭീകരനായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നവംബർ രണ്ടിന് അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് […]Read More

Gadgets

വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; മകനെ കെണിയില്‍പ്പെടുത്തിയതെന്ന് രതിന്റെ അമ്മ

വയനാട്: വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് അമ്മയും സഹോദരിയും. മകനെ കെണിയില്‍പ്പെടുത്തിയതാണെന്ന് രതിന്റെ അമ്മ പറഞ്ഞു. മകനെ ഫോണ്‍ വിളിച്ചപ്പോള്‍ കെണിയില്‍പ്പെട്ടു എന്ന് പറഞ്ഞു. പൊലീസ് വണ്ടി പിടിച്ചുവെച്ചു എന്നും മകന്‍ പറഞ്ഞതായി രതിന്റെ അമ്മ ശാരദ പറഞ്ഞു. സംഭവ ദിവസം രാവിലെ പത്തരയോടെ സുഹൃത്തുക്കളെ കാണാനുണ്ട് എന്ന് പറഞ്ഞാണ് രതിന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. രണ്ട് മണിയോയപ്പോള്‍ അവന്‍ വിളിച്ച് താനൊരു കെണിയില്‍പ്പെട്ടു എന്ന് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ […]Read More

Gadgets

മുനമ്പം വിഷയം; വില്ലൻ സർക്കാരും വഖഫ് ബോർഡുമാണെന്ന് വി ഡി സതീശൻ

കൊച്ചി: മുനമ്പം വിഷയത്തിൽ കള്ളക്കളിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ ബിജെപിക്ക് സ്പെയ്സ് ഉണ്ടാക്കിക്കെടുക്കുകയാണെന്നും കുറ്റപ്പെടുത്തി. മുനമ്പത്ത് ബിജെപിയുടെ വർത്തമാനത്തിന് വഖഫ് ബോർഡ് ചെയർമാൻ പിൻബലം കൊടുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വിമർശനം. വഖഫ് ബോർഡ് അനാവശ്യ പ്രശ്നം ഉണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സർവ്വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഭിന്നിപ്പുണ്ടാക്കാൻ ശ്രമം നടക്കുന്നു. പഠിച്ചിട്ട് യോഗം […]Read More

Gadgets

സന്ദീപ് വാര്യരുമായി സിപിഐഎം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്

പാലക്കാട്: ബിജെപി പാലക്കാട് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരുമായി സിപിഐഎം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. അതിനുള്ള സാഹചര്യം ഇപ്പോഴില്ല. രാഷ്ട്രീയ നിലപാട് അദ്ദേഹം മാറ്റിയിട്ടില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. സന്ദീപ് വാര്യര്‍ വര്‍ഗീയ നിലപാട് ഉപേക്ഷിച്ചാല്‍ സ്വീകരിക്കണോ എന്ന കാര്യം പരിഗണിക്കും. വര്‍ഗീയ നിലപാട് ഉപേക്ഷിക്കുകയാണെങ്കില്‍ അത് നിരുത്സാഹപ്പെടുത്തേണ്ടതില്ല. വര്‍ഗീയ രാഷ്ട്രീയം ഉപേക്ഷിക്കാതെ ഒന്നും നടക്കില്ല. മതനിരപേക്ഷത ജീവ വായുവാണ്. അതില്‍ ഇടതുപക്ഷം വെള്ളം ചേര്‍ക്കില്ലെന്നും മന്ത്രി […]Read More

Gadgets

വയനാട്ടിൽ യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വയനാട്: വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. പതിനഞ്ച് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് വയനാട് അഞ്ചുകുന്ന് സ്വദേശിയായ രതിന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. പോക്സോ കേസില്‍ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് […]Read More

Gadgets

വയനാടിന് വേണ്ടി ജീവൻ കൊടുത്തും പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി

വയനാട്: എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് വേണ്ടി ജീവൻ കൊടുത്തും പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ വഴിയേ പോരാട്ടം തുടരുമെന്നും എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കർഷകവിഷയങ്ങൾ പരിഹരിക്കാനാകും മുൻതൂക്കമെന്നും പ്രിയങ്ക വ്യക്തമാക്കി. വയനാട്ടിൽ കാർഷിക മേഖലയിലെ വികസനത്തിന് ഊന്നൽ, വിപണിയിൽ കർഷകർക്ക് അവസരം ലഭ്യമാക്കൽ, വിനോദ സഞ്ചാരമേഖലയുടെ വികസനം എന്നിവയെല്ലാമാണ് വയനാടിനെ ശക്തിപ്പെടുത്താനുള്ള മാർഗ്ഗമായി പരിഗണിക്കുന്നത്. ഇവയിലടക്കം രാഹുൽ ഗാന്ധിയുടെ വഴിയേ പോരാട്ടം തുടരുമെന്നും എല്ലാ പ്രശ്നങ്ങളിലും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes