Latest News

Month: November 2024

Gadgets

ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

കൊച്ചി: ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ […]Read More

Gadgets

2036 ൽ ഒളിമ്പിക്സ് ഇന്ത്യയിൽ?; സ്വപ്‌ന സാക്ഷാത്ക്കാരത്തിന് ഒരുങ്ങി രാജ്യം

ന്യൂഡൽഹി: 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് താൽപ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്. 2036ൽ ഇന്ത്യയിൽ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ ഭാഗമായാണ് നീക്കം. ഒളിംപിക്സ് നടത്താനുള്ള അവസരം രാജ്യത്തുടനീളമുള്ള സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുന്നു. 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ 10 രാജ്യങ്ങളാണ് നിലവിൽ […]Read More

Gadgets

ഒരു മാസത്തിനിടെ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 85 ലക്ഷത്തിലേറെ അക്കൗണ്ടുകൾ

ന്യൂഡൽഹി: മെറ്റയുടെ ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്റ്റംബർ മാസം 8,584,000 (85 ലക്ഷത്തിലധികം) അക്കൗണ്ടുകൾ ഇന്ത്യയിൽ നിരോധിച്ചു. ഉപഭോക്താക്കളുടെ അപ്പീലിനെ തുടർന്ന് ഇതിൽ 33 അക്കൗണ്ടുകളുടെ വിലക്ക് വാട്‌സ്ആപ്പ് പിൻവലിച്ചുവെന്നും കമ്പനി നവംബർ 1ന് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആപ്ലിക്കേഷൻറെ ദുരുപയോഗം തടയാനും വിശ്വാസ്യത വർധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് 85 ലക്ഷത്തിലേറെ അക്കൗണ്ടുകൾക്കെതിരെ ഒരൊറ്റ മാസം കൊണ്ട് വാട്‌സ്ആപ്പ് ഇന്ത്യയിൽ നടപടി സ്വീകരിച്ചത്. ഇവയിൽ 1,658,000 അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതിയൊന്നും ഇല്ലാതെ നിരോധിച്ചവയാണ്. അക്കൗണ്ട് […]Read More

Gadgets

എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആവർത്തിച്ച് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ

കണ്ണൂർ: എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആവർത്തിച്ച് പി പി ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ. ആരോപണത്തെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കിയെന്നും അവ പി പി ദിവ്യയുടെ വാദത്തെ സാധൂകരിക്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി ആദ്യഘട്ടം മുതൽ സഹകരിക്കുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തലേദിവസമാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ജാമ്യാപേക്ഷ തള്ളിയ ഉടനെ തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ട്. കേസിന്റെ അടിവേരറുക്കുന്ന തെളിവുകൾ അന്വേഷണസംഘം കണ്ടെത്തേണ്ടതുണ്ടെന്നും നിരപരാധിയെ ജയിലിൽ അടയ്ക്കാനുള്ള […]Read More

Gadgets

സരിൻ്റെ പ്രചരണത്തിന് സ്വർണം പൊട്ടിക്കൽ കേസ് പ്രതിയും; പുതിയ വിവാദം

പാലക്കാട്: പി. സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണകവര്‍ച്ചാ കേസ് പ്രതിയും പങ്കെടുത്തെന്ന് കോണ്‍ഗ്രസ്. അര്‍ജുന്‍ ആയങ്കി പ്രതിയായ കേസിലെ പ്രതി ബവീര്‍ പ്രചാരണത്തിലുള്ളതായാണ് ആരോപണം. എന്നാല്‍, ബവീറുമായി ബന്ധമില്ലെന്നാണ് സി.പി.എം. വിശദീകരണം. ‘ബവീര്‍ പ്രതിയായ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അന്ന് സി.പി.എമ്മില്‍നിന്ന് പുറത്താക്കിയെന്ന് പറഞ്ഞു. ഇപ്പോഴും അദ്ദേഹം സി.പി.എമ്മിന്റെ സജീവ അംഗമാണ്. സി.പി.എം. പാലക്കാട് എന്ന ഫെയ്സ്ബുക്ക് പേജ് നോക്കിയാല്‍ അതില്‍ മുഴുവന്‍ സമയം സരിനൊപ്പം ബവീറിനെ കാണാം. അര്‍ജുന്‍ ആയങ്കി ചിറ്റൂരില്‍ വന്ന് കേന്ദ്രീകരിച്ച്‌ ചെയ്ത […]Read More

Gadgets

പാർട്ടിയെ ചതിച്ച പത്മജ കോൺഗ്രസിൻ്റെ കാര്യം നോക്കേണ്ട, ഉപതെരഞ്ഞെടുപ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കും; വി.ഡി

ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് വി.ഡി.സതീശൻ. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവൻ നേതാക്കളും ജോലി ചെയ്യുന്നത്. രാഷ്ട്രീയമാണ്, തിരഞ്ഞെടുപ്പാണ് എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.”വി.ഡി.സതീശൻ പറഞ്ഞു. ബിജെപി നേതാവ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കേണ്ട. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം പത്മജ പിന്നില്‍നിന്ന് കുത്തി. കോണ്‍ഗ്രസില്‍ […]Read More

Gadgets

മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി

കോട്ടയം: പാല എംഎൽഎ മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി ജയചന്ദ്രൻ്റെ ബെഞ്ചാണ് ഹർജി തള്ളിയത്. മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥി സി വി ജോൺ നൽകിയ ഹർജിയാണ് തള്ളിയത്. അനുവദനീയമായതിൽ കൂടുതല്‍ തുക തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കി, ആവശ്യമായ രേഖകൾ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരുന്നത്. ഇക്കാര്യങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. […]Read More

Gadgets

പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച (നവംബർ 8) വിധി പറയും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. രണ്ട് മണിക്കൂറോളം വിശദമായി വാദം കേട്ടതിന് ശേഷമാണ് കോടതി വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. ശക്തമായ പ്രതിരോധ വാദങ്ങളാണ് പ്രതിഭാഗം ഉയർത്തിയത്. ആത്മഹത്യയിലേക്ക് നയിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് മുൻകൂർ ജാമ്യം തള്ളിയ വിധിയിൽ കോടതി പറഞ്ഞിട്ടുണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. നവീൻ ബാബുവിൻ്റെ കുടുംബവും വാദത്തിൽ അത് […]Read More

Gadgets

വാഹനം അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനം അപകടത്തിൽപെട്ട് അരമണിക്കൂറോളം വഴിയിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. മാറനല്ലൂർ സ്വദേശി വിവേക് (23) ആണ് മരിച്ചത്. നാട്ടുകാരും പൊലീസും സമയോചിതമായ ഇടപെടൽ നടത്താത്തത് മൂലമാണ് യുവാവിന് ജീവൻ നഷ്ടമായതെന്ന് പരാതിയുണ്ട്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രി 12.40 നാണ് മാറനല്ലൂർ മലവിള പാലത്തിന് സമീപം യുവാവ് സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അരമണിക്കൂറിൽ അധികമാണ് യുവാവ് റോഡിൽ രക്തം വാർന്ന് കിടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. അരമണിക്കൂറിൽ […]Read More

Gadgets

കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വനാ(68)ണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് സെല്‍വനെ ഇടിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. അപകടത്തില്‍ പരിക്കേറ്റ സെല്‍വനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes