ന്യൂഡൽഹി: സിപിഐഎം നയം മാറ്റത്തിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ‘ഇൻഡ്യ’ സഖ്യകക്ഷികളോടും കോൺഗ്രസിനോടുമുള്ള നയത്തിലും പാർട്ടി പ്രവർത്തനങ്ങളിലുമാണ് മാറ്റം വരുന്നത്. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റത്തെപ്പറ്റി പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വരെയുണ്ടായ മൃദുസമീപനങ്ങൾ ഇനി വേണ്ടായെന്ന് റിപ്പോർട്ടിലുണ്ട്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളെ കൂടുതൽ തുറന്നുകാട്ടണമെന്നും ‘ഇൻഡ്യ’ സഖ്യവുമായി സഹകരിക്കുന്നത് പാർലമെന്റിലും ചില തിരഞ്ഞെടുപ്പുകളിലും മാത്രം ഒതുങ്ങണം എന്നും റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുത്വ ശക്തികളുടെ നയങ്ങളെ തുറന്നുകാട്ടണമെന്നും, ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണമെന്നും […]Read More
തൃശ്ശൂർ: ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പിലെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. വർഗീയത കളിക്കുന്നയാളാണ് ഷാഫി. ഷാഫി ഒരേസമയം ഉമ്മൻചാണ്ടിയുടെയും എതിർപക്ഷത്തിന്റെയും ആളായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഒതുക്കാൻ ബിജെപിയിൽ ആരും ശ്രമിക്കുന്നില്ല. കൊടകര കുഴൽപ്പണക്കേസിൽ കാര്യമില്ല. കോൺഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ കൊടകര കുഴൽപ്പണക്കേസ് ബാധിക്കില്ലെന്നും പത്മജാ വേണുഗോപാൽ കൂട്ടിച്ചേർത്തു. കെ മുരളീധരൻ കോൺഗ്രസിൽ നിരാശനാണെന്നും അവർ പറഞ്ഞു. ‘വടകരയിൽ നിർത്തിയിരുന്നെങ്കിൽ അദ്ദേഹം ജയിക്കുമായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിനെ വിളിച്ചു […]Read More
ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചു, ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണ്; സാന്ദ്ര തോമസ്
കൊച്ചി: നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആൻറോ ജോസഫിനെതിരെ നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും അവർ പറഞ്ഞു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ബിൽഡിങ്ങിൽ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകൾ കൂടി […]Read More
കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കത്തിൽ പറയുന്നു. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കിയത്. സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും, അതിൽ സ്ത്രീകളില്ലെന്നും അവർ പ്രതികരിച്ചു. ഈ നടപടി ഒട്ടും പ്രതീക്ഷിച്ചില്ലെന്നും അവർ പറഞ്ഞു. […]Read More
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കി വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ. ഭൂമി വഖഫിന്റേതാണെന്ന് പറഞ്ഞ എം കെ സക്കീർ ഒരാളെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും പ്രതികരിച്ചു. വിഷയം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടാണ് ബോർഡിനുള്ളത്. ഇന്നും നാളെയുമായി വഖഫ് ബോർഡ് യോഗങ്ങൾ ചേരുന്നുണ്ട്. എന്നാൽ ഈ യോഗങ്ങളിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ലെന്നും സക്കീർ പറഞ്ഞു. ഈ വിഷയം 1962ൽ തുടങ്ങിയതാണ്. ഒരു വ്യക്തി സ്ഥാപനത്തിന് നൽകിയ ഭൂമി തന്നെയാണിത്. ഭൂമി വഖഫിന്റെത് […]Read More
ബന്ധുബലം പരീക്ഷിക്കലല്ല പാലക്കാട് നടക്കുന്നത്; സന്ദീപ് വാര്യർക്ക് വീണ്ടും മറുപടിയുമായി സി കൃഷ്ണകുമാർ
പാലക്കാട്: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർക്ക് വീണ്ടും മറുപടിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ. മൂത്താൻതറയിൽ ഏറെ ബന്ധുക്കൾ ഉണ്ടെന്ന സന്ദീപിൻ്റെ പ്രസ്താവനയ്ക്ക് ബന്ധുബലം പരീക്ഷിക്കലല്ല പാലക്കാട് നടക്കുന്നത് എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. പാർട്ടിയോട് കൂറുള്ളവർക്ക് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ലെന്നും സന്ദീപിന് മറുപടിയായി കൃഷ്ണകുമാർ പറഞ്ഞു. ഈ വിവാദങ്ങളൊന്നും ജനങ്ങൾ ചെവിക്കൊള്ളില്ലെന്നും പാലക്കാട് സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ജീവന്മരണ പോരാട്ടമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. അതിനാൽ ഒരാശങ്കയും ഇല്ലെന്നും കൂടുതൽ കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ പറയുമെന്നും അദ്ദേഹം […]Read More
കൂടെ നിന്നിട്ട് എന്തിനാണ് ശോഭ സുരേന്ദ്രൻ തള്ളിപ്പറയുന്നത്, ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി
തൃശൂർ: തനിക്കെതിരെയുളള ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി തിരൂർ സതീഷ്. ഇത്രയും കൂടെ നിന്നിട്ട് എന്തിനാണ് ശോഭ സുരേന്ദ്രൻ തള്ളിപ്പറയുന്നത് എന്നും അവർ പറയുന്നതെല്ലാം കള്ളമാണെന്നും സതീഷ് ആവർത്തിച്ചു. താൻ ഒരു കാരണവശാലും ശോഭയുടെ പേര് പറഞ്ഞിട്ടില്ല. തന്നെ അറിയില്ലെന്ന് പറഞ്ഞപ്പോൾ മാത്രമാണ് ശോഭയുടെ പേര് പറയേണ്ടിവന്നത്. അറിയാത്ത കാര്യങ്ങളിൽ ശോഭാ സുരേന്ദ്രൻ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സതീഷ് പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി താൻ നല്ല അടുപ്പത്തിലാണെന്നും, ശോഭയെ തൃശൂർ ജില്ലാ ഓഫീസിലേക്ക് കടത്തരുതെന്ന തീരുമാനം ശോഭാ സുരേന്ദ്രനെ […]Read More
പാലക്കാട്: പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ. മാറേണ്ട സാഹചര്യങ്ങളൊന്നും ആയിട്ടില്ല. പറഞ്ഞ കാര്യങ്ങൾ മാറ്റിയിട്ടില്ല. താൻ എവിടെയും പോയിട്ടില്ലെന്നും ബിജെപിയിൽ തന്നെയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളുമായി കഴിഞ്ഞ ദിവസമുണ്ടായത് വ്യക്തിപരമായ കൂടിക്കാഴ്ചയാണ്. ഗുരുതുല്യനായ വ്യക്തിയാണ് ജയകുമാറെന്നും അദ്ദേഹം സ്നേഹം കൊണ്ട് വന്നതാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപിനെ അനുനയിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. പാലക്കാട് സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ വീണ്ടും രംഗത്തുവന്നിരുന്നു. പാലക്കാട് താന്‍ വളര്‍ന്നുവരുന്നതില്‍ […]Read More
ന്യൂഡൽഹി: മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.Read More
കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യക്ക് ഇന്ന് നിർണായകം. ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വിശദവാദം നടക്കും. ജാമ്യം അനുവദിക്കരുതെന്നാണ് നവീന്റെ കുടുംബത്തിന്റെ ആവശ്യം. കോടതിയിൽ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കളക്ടറുടെ മൊഴി പ്രതിഭാഗം കോടതിയിൽ ഉന്നയിക്കും. ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയുള്ള ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ വാദവും വളരെ നിർണായകമാകും. നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്നാണ് പി […]Read More

