പണി സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ട്വൽത് മാൻ, കൂമൻ സിനിമകളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ. ചിത്രം കണ്ടുവെന്നും വിവാദത്തിന് ആധാരമായ രംഗം സിനിമ ആവശ്യപ്പെടുന്ന ഇൻ്റൻസിറ്റിക്ക് അപ്പുറത്തേക്ക് അശ്ലീലമായിട്ടുണ്ടെന്ന് തോന്നിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സ്ത്രീകളെ ഉപഭോഗവസ്തുവായി കാണുന്നു എന്നത് ലോകമെമ്പാടുമുള്ള സിനിമകൾക്ക് നേരെയുളള ആക്ഷേപമാണ്. ഓസ്കാർ കിട്ടിയ സംവിധായകർ വരെ ഈ ആരോപണം നേരിട്ടിട്ടുണ്ട്. ജോജു ജോർജിന്റെ സിനിമകൾ ഇനിമേൽ കാണില്ലെന്ന് പറയുന്നതിനെ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്നും കെ ആർ കുഷ്ണകുമാർ പറഞ്ഞു. ‘ആദ്യ […]Read More
കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നുനൽകിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. ഉദ്‌ഘാടനത്തിന് മുൻപായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൗമാരപ്രതിഭകളുടെ മാർച്ച് പാസ്റ്റിനെ അഭിസംബോധന ചെയ്തു. ശേഷം കലാ – സാംസ്‌കാരിക പ്രകടനങ്ങൾ നടക്കും. നാളെ മുതലാണ് മത്സരങ്ങൾ തുടങ്ങുക. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എവർ റോളിംഗ് ട്രോഫി തുടങ്ങി ഈ വർഷം […]Read More
പാലക്കാട്: ഒരാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക എന്നത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. ഒരാളെ നിരീക്ഷിക്കുന്നതും പിന്തുടരുന്നതും മൊബൈല്‍ റെക്കോര്‍ഡ് പരിശോധിക്കുന്നതുമെല്ലാം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്. കെ സുരേന്ദ്രന്‍ അതാണ് ഉദ്ദേശിച്ചതെങ്കില്‍ ക്രൈമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. പാലക്കാട്ടെ ബിജെപിയില്‍ നിരന്തര അവഗണന നേരിടുകയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. നിരന്തരം അപമാനിക്കപ്പെട്ടു. സി കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ല. ഇതിന്റെ പേരില്‍ […]Read More
കോഴിക്കോട്: ബിജെപിയുടെ മുതിര്‍ന്ന നേതാവായ ശോഭ സുരേന്ദ്രനെ തള്ളി ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി. ഇന്ന് ശോഭ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നീ മാധ്യമങ്ങളെ വിലക്കിയ നടപടിയെയാണ് അനില്‍ കെ ആന്റണി തള്ളിയത്. വിമര്‍ശനങ്ങളെ വിലക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ ധര്‍മ്മം മാധ്യമങ്ങള്‍ ചെയ്യട്ടെ. വാര്‍ത്ത സമ്മേളനം കണ്ടിട്ടില്ല. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുക എന്നതാണ് ബിജെപി നിലപാട്. കേരളത്തില്‍ ബിജെപിക്ക് ശക്തമായ നേതൃത്വമുണ്ടെന്നും അനില്‍ കെ ആന്റണി […]Read More
കണ്ണൂർ: ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്ന അശ്വിനി കുമാറിനെ ബസില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി എം വി മർഷൂക്കിന് ജീവപര്യന്തം. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് 50,000 രൂപ പിഴയും, ജീവപര്യന്തം ശിക്ഷയും വിധിച്ചത്. കേസിലെ മറ്റ് 13 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേ കാലോടെയായിരുന്നു കൊലപാതകം. കണ്ണൂരില്‍ നിന്ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ ആക്രമിച്ചത്. […]Read More
തിരുവനന്തപുരം: ബിജെപിയില്‍ പടലപ്പിണക്കങ്ങള്‍ ശക്തമാകുന്നതിനിടെ സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എവിടെ വരെ പോകുമെന്ന് നോക്കുകയാണ്. എന്ത് ചെയ്യണമെന്ന് പാര്‍ട്ടിക്ക് അറിയാമെന്നും ശ്രദ്ധ തിരിക്കാന്‍ നോക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരും പാര്‍ട്ടിക്ക് അതീതരല്ല. എവിടെ വരെ പോകുമെന്ന് നോക്കാം. ഓരോരുത്തര്‍ക്കും എവിടെ വരെ പോകാന്‍ സാധിക്കും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിരീക്ഷിക്കുകയാണ്. പ്രധാനപ്പെട്ട കാര്യം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ്. സന്ദീപിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു മറുപടി. എം […]Read More
പാലക്കാട്: സന്ദീപ് വാര്യരുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. പ്രോട്ടോക്കോള്‍ നോക്കാതെ എല്ലാ പ്രവര്‍ത്തകരുമായും സംസാരിക്കുന്ന വ്യക്തിയാണ് താന്‍. കണ്‍വെന്‍ഷന് ശേഷം സന്ദീപുമായി സംസാരിച്ചിരുന്നു. എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ പരിഹരിക്കും. സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. സന്ദീപ് വാര്യരുടെ അമ്മ മരിച്ച സമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സന്ദീപിനെ ഫോണില്‍ വിളിച്ചിരുന്നു. സംഘടനയോട് ആത്മാര്‍ത്ഥതയുള്ള, സംഘടനയില്‍ ഉറച്ചുനില്‍ക്കുന്ന ഒരാള്‍ക്കും തിരഞ്ഞെടുപ്പില്‍ നിന്ന് […]Read More
പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ പൊട്ടിത്തെറിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടു. അപമാനം നേരിട്ടിടത്ത് വീണ്ടുമെത്താന്‍ ആത്മാഭിമാനം സമ്മതിക്കുന്നില്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അമ്മ മരിച്ചപ്പോള്‍ പോലും ആശ്വസിപ്പിക്കാന്‍ കൃഷ്ണകുമാര്‍ വീട്ടിലെത്തുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. സന്ദീപ് വാര്യര്‍ മാറി നില്‍ക്കരുതെന്ന് പറയുന്ന ആള്‍ താന്‍ നേരിട്ട അപമാനത്തെ കുറിച്ച് ഒന്നും പറയുന്നില്ല. പ്രതികരിക്കാന്‍ ഇത്രയും വൈകിയത് തന്നെ ആശ്വസിപ്പിക്കാന്‍ താന്‍ […]Read More
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 2022 സെപ്റ്റംബറില്‍ ജാമ്യം നല്‍കിയ ഉത്തരവിലെ വ്യവസ്ഥകളിലാണ് കോടതി ഇളവ് അനുവദിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ പത്തൊന്‍പതുകാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് […]Read More
അമ്മയെ മോശമായി പറഞ്ഞയാൾക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കെ മുരളീധരന്റെ ഗതികേടാണെന്ന് പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്നത് കെ മുരളീധരന്റെ ഗതികേടാണെന്ന് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. അമ്മയെ അത്രയധികം മോശമായി പറഞ്ഞയാളാണ് രാഹുല്‍. അങ്ങനെയൊരാള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയ പാര്‍ട്ടിയില്‍ ആത്മാഭിമാനത്തോടെ നില്‍ക്കാനാകില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ പത്മജ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വേഗം പറഞ്ഞുതീര്‍ക്കണമെന്നും വ്യക്തമാക്കി. ‘സന്ദീപ് വാര്യരുടെ പോസ്റ്റിനെ കുറിച്ച് അറിഞ്ഞിട്ടില്ല. പ്രചാരണത്തിന് ഇറങ്ങുമെന്ന് കഴിഞ്ഞ ദിവസം കേട്ടിരുന്നു. ഇപ്പോള്‍ ഇങ്ങനെ […]Read More

