Latest News

Month: November 2024

Gadgets

നീലേശ്വരം വെടിക്കെട്ട് അപകടം; മരണം നാലായി ഉയർന്നു

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചിരുന്നു. കെ രതീഷ്(32), ബിജു(38) എന്നിവരാണ് ഇന്നലെ മരിച്ചത്. ചികിത്സയിലായിരിക്കെ ഒരാള്‍ ശനിയാഴ്ച മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. ഷിബിൻ രാജിന് 60% ആണ് […]Read More

Gadgets

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം

കോഴിക്കോട്: കൊയിലാണ്ടി വെള്ളിലാട്ട് വീടുകയറി ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. വെള്ളിലാട്ട് സ്വദേശികളായ അജീഷ്, അരുണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനായിരുന്നു വീട് കയറിയുള്ള ആക്രമണം. ആക്രമണത്തില്‍ വീട്ടുടമ ഉണ്ണികൃഷ്ണനും ഭാര്യയ്ക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. വീടിന്റെ ജനലുകളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. വീടിനടുത്ത് അടച്ചിട്ട കടമുറിയില്‍ നടക്കുന്ന പരസ്യമദ്യപാനം ഉണ്ണികൃഷ്ണന്‍ ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം. വീട്ടില്‍ അതിക്രമിച്ചെത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. പ്രതിരോധിക്കാന്‍ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലെ കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. വീണുപോയ […]Read More

Gadgets

സംസ്ഥാനത്തേക്ക് ബിജെപിക്കായി ഒഴുക്കിയത് കോടികൾ; ധർമരാജന്റെ മൊഴി

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തേക്ക് ബിജെപിക്ക് വേണ്ടി ഒഴുക്കിയ കള്ളപ്പണത്തിന്റെ വിശദ വിവരം പുറത്ത്. കൊടകര കുഴൽപ്പണക്കേസിൽ കക്ഷികളിൽ ഒരാളായ ധർമരാജന്റെ മൊഴിയിലാണ് ഇത് സംബന്ധിച്ച വിശദ വിവരങ്ങളുള്ളത്. കൂടുതല്‍ പണമെത്തിച്ചത് തൃശൂരിലാണെന്നാണ് മൊഴിയില്‍ പറയുന്നത്. പന്ത്രണ്ട് കോടി രൂപയാണ് തൃശൂര്‍ ജില്ലയില്‍ മാത്രം എത്തിച്ചത്. പതിനൊന്നര കോടി നല്‍കിയത് തിരുവനന്തപുരം ജില്ലയിലാണെന്നും മൊഴിയില്‍ പറയുന്നു. 2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനും മധ്യേ കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധര്‍മരാജന്‌റെ മൊഴിയിലുണ്ട്. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ […]Read More

Gadgets

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍. വിഷത്തിന്റെ പ്രവര്‍ത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ്മ ഇന്റർനെറ്റില്‍ തിരഞ്ഞിരുന്നു. ഇതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവര്‍ത്തനരീതിയും വിഷം അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ തിരഞ്ഞത്. ഇത് ഗ്രീഷ്മയുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന് പുറമേ ഷാരോണിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ തെളിവുകളും […]Read More

Gadgets

തിരൂർ സതീഷ് സിപിഐഎമ്മിൻറെ ടൂൾ; ശോഭാ സുരേന്ദ്രൻ

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഉപതിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയത്തിലേക്ക് പോകുമ്പോൾ രാഷ്ട്രീയ ടൂളിനെ രംഗത്തിറക്കിയിരിക്കുകയാണ് എകെജി സെന്ററും പിണറായി വിജയനുമെന്ന് അവർ ആരോപിച്ചു. ‘ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിൽ ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടാൽ തിരൂർ സതീഷ് പോകേണ്ടത് ആർഎസ്എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഇത്തരമൊരു ഉപകരണത്തെ ഉപയോഗിച്ച് ശോഭാസുരേന്ദ്രനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണ്’, അവർ കൂട്ടിച്ചേർത്തു. കേസുകൾ തനിക്ക് പുത്തരിയല്ലെന്നും താൻ നൂലിൽ കെട്ടി ഇറങ്ങിയ ആളല്ലെന്നും […]Read More

Gadgets

ഹസ്തദാന വിവാദം; പി സരിന് പിന്തുണയുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍

കോഴിക്കോട്: കല്ല്യാണ വീട്ടിലെ ഹസ്തദാന വിവാദത്തില്‍ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന് പിന്തുണയുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും അവിടെ സരിന്റെ രാഷ്ട്രീയ മാന്യതയാണ് ഉയര്‍ന്നതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥി കൈ കൊടുത്തില്ലെങ്കില്‍ സരിന് ഒന്നുമില്ല. പക്ഷേ കോണ്‍ഗ്രസ് കുട്ടി നേതാക്കളുടെ നിലവാരമില്ലായ്മയാണ് അവിടെ കണ്ടത്. താന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ തന്റെ അമ്മയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ച പയ്യനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. […]Read More

Gadgets

കുട്ടികളുടെ പഠനത്തിൽ AI യുടെ ഉപയോഗം ഗുണകരമാണോ അതോ ദോഷമാണോ?

AI ടെ വരവ് ഇന്ന് നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ കുട്ടികളുടെ പഠനത്തിൽ AI യുടെ ഉപയോഗം ഗുണകരമാണോ അതോ ദോഷമാണോ? മനുഷ്യ മസ്തിഷ്കത്തെ അടിസ്ഥാനമാക്കിയാണ് AI രൂപകല്പന ചെയ്തിരിക്കുന്നത്. 1950-കളുടെ പകുതി മുതൽ AI സാങ്കേതികവിദ്യ വികസിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തലമുറയിലുള്ള കുട്ടികൾക്കിടയിലും AIയുടെ വരവ് മാറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പഠനരീതികളെ മെച്ചപ്പെടുത്താനും വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് പഠനത്തിൽ വേഗതയും അവർക്ക് ആവശ്യമായ ഉള്ളടക്കവും നൽകാൻ AI ക്ക് സാധിക്കും. ആവശ്യമുള്ള വിഷയങ്ങളുടെ ഉദാഹരണങ്ങൾ അടക്കം AI […]Read More

Gadgets

കേന്ദ്രമന്ത്രിയുടെ ഉത്തരം ഹിന്ദിയില്‍; മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസിന്റെ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രവനീത് സിംഗ് ബിട്ടുവിന് മലയാളത്തില്‍ കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മന്ത്രി ഹിന്ദിയില്‍ മാത്രം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് എംപി മലയാളത്തില്‍ കത്തയച്ചത്. കേന്ദ്ര റെയില്‍വേ-ഭക്ഷ്യസംസ്‌കരണ വ്യവസായ സഹകരണ മന്ത്രിയാണ് ബിട്ടു. താങ്കളുടെ കത്തുകള്‍ വായിച്ചു മനസ്സിലാക്കാന്‍ ഹിന്ദി ഭാഷ പഠിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിക്കയച്ച കത്തില്‍ ജോണ്‍ ബ്രിട്ടാസ് പറയുന്നു. നേരത്തെ ബിട്ടുവിന്റെ ഹിന്ദിയിലുള്ള കത്തിന് തമിഴില്‍ മറുപടി നല്‍കിയിരുന്നു ഡിഎംകെ നേതാവും രാജ്യസഭ എംപിയുമായ എം എം അബ്ദുള്ള. ബിട്ടു […]Read More

Gadgets

‘ഈ മോൻ വന്നത് അങ്ങനെ അങ്ങ് പോകാനല്ല…’; തൊട്ടതെല്ലാം സൂപ്പർഹിറ്റാക്കി ‘ലക്കി ദുൽഖർ’

‘ഈ മോൻ വന്നത് അങ്ങനെ അങ്ങ് പോകാനല്ല…’ എബിസിഡി എന്ന സിനിമയിലെ ഈ ഡയലോഗ് പോലെ തന്നെയാണ് ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച നടൻ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം സിനിമകൾ ചെയ്തു. അതിൽ തന്നെ തെലുങ്കിലേക്ക് വന്നാൽ, നടൻ നാല് സിനിമകളിലാണ് ഭാഗമായത്. ആ നാല് സിനിമകളും വിജയങ്ങളുമായി. 2018 ലാണ് ദുൽഖർ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടി […]Read More

Gadgets

മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കും; പ്രിയങ്ക ​ഗാന്ധി

വയനാട്: മെഡിക്കൽ കോളേജ് എന്ന വയനാടിന്റെ ആവശ്യം സാക്ഷാത്കരിക്കുമെന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ​ഗാന്ധി. അടിസ്ഥാനപരമായ പല പ്രശ്നങ്ങളും ജനത നേരിടുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ നിത്യജീവിതം പ്രതിസന്ധിയിലാണ്. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ സാധാരണക്കാരുടെ പ്രശ്നങ്ങളിലല്ല. ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് പ്രധാനമന്ത്രി വ്യവസായി സുഹൃത്തുക്കൾക്ക് കൈമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു. അധികാരത്തിൽ തുടരുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും പ്രിയങ്ക പറ‍‍ഞ്ഞു. അതിനായി രാജ്യത്തെ ജനങ്ങളുടെ ഇടയിൽ വിദ്വേഷം പടർത്തുകയാണെന്നും പ്രിയങ്ക​ ​ഗാന്ധി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes