Latest News

Month: November 2024

Gadgets

ഗവർണർ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുകയാണ്; എസ്എഫ്ഐ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐ. യുഡിഎഫ്, കെഎസ്‌യു, എംഎസ്എഫ് പിന്തുണയോടെയെന്ന് ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നതെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റിൽ നിന്ന് മാത്രമേ സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാൻ പാടുള്ളൂ എന്ന ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചാണ് ചാൻസലർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക, ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിമാരെ തന്നിഷ്ട പ്രകാരം തീരുമാനിച്ചതെന്നും എസ്എഫ്ഐ കുറ്റപ്പെടുത്തി. സാങ്കേതിക സർവകലാശാല […]Read More

Gadgets

ഡൽഹിയിലെ സ്ഫോടനം; അന്വേഷണം തുടങ്ങി

ന്യൂഡൽഹി: ദില്ലിയിലെ പ്രശാന്ത് വിഹാറിൽ സ്ഫോടനം. പ്രശാന്ത് വിഹാറിലെ പിവിആർ തിയേറ്ററിന് പുറത്താണ് സ്ഫോടനം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി. 11.48നായിരുന്നു സ്ഫോടനം. പ്രദേശത്തുനിന്നും ആളുകളെ നീക്കിയാണ് പരിശോധന നടത്തുന്നത്. സംഭവ സ്ഥലത്ത് നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൗഡർ പോലീസ് കണ്ടെടുത്തു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ സ്ഫോടനത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പറയാൻ കഴിയൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഡൽഹി പോലീസ് […]Read More

Gadgets

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കൊടുങ്ങല്ലൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. വെള്ളാങ്ങല്ലൂര്‍ ചാമക്കുന്ന് സ്വദേശിനി ഷൈജ (39) ആണ് മരിച്ചത്. സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട കോമ്പാറയിലാണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന അരിപ്പാലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാർ സ്വകാര്യ ബസിനെ മറി കടക്കുന്നതിനിടെ എതിരെ വന്നിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷൈജയെ തൊട്ടടുത്തുള്ള ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷൈജയുടെ കുട്ടിയെ സ്കൂളില്‍ നിന്നും കൊണ്ട് വരുവാൻ […]Read More

Gadgets

അം​ഗവൈകല്യങ്ങൾ കണ്ടു പിടിക്കുന്നത് ​ഗൈനക്കോളജിസ്റ്റല്ല; പ്രതികരിച്ച് ഡോ. പുഷ്പ

ആലപ്പുഴ : ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തിൽ പ്രതികരിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ​ഡോ. പുഷ്പ. അഞ്ചാമെത്തെ ആഴ്ചയിലാണ് തന്നെ അനീഷ്, സുറുമി ദമ്പതികൾ കാണാനെത്തിയതെന്നും സ്കാനിങിൽ എല്ലാം നോ‌ർമൽ ആയിരുന്നുവെന്നും ഡോ. പുഷ്പ പറഞ്ഞു. മാർച്ച് 29-ന് സ്കാനിങ് റിപ്പോർട്ടുമായി ഇവർ തൻ്റെയടുത്ത് എത്തിയിരുന്നു. അതിന് ശേഷം ഇവർ തൻ്റെയടുത്ത് വന്നിട്ടില്ലായെന്നും ഡോക്ടർ പറഞ്ഞു. പ്രാരംഭഘട്ടത്തിൽ കുഞ്ഞിൻ്റെ അം​ഗവൈകല്യവും കണ്ടെത്താൻ കഴിയില്ല. രണ്ട് ദിവസം മുൻപ് പരാതി വന്നപ്പോഴാണ് പ്രശ്നത്തെ പറ്റി അറിയുന്നത്. […]Read More

Gadgets

നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യം ​ഗൗരവമായി കാണുന്നു, കർശന നടപടിയെടുക്കും; ആരോ​ഗ്യ മന്ത്രി

ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യം ​ഗൗരവമായി കാണുന്നുവെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ്. ഏതെങ്കിലും തരത്തിലുള്ള വീഴ്ച നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സമഗ്ര അന്വേഷണത്തിനായി ആരോ​ഗ്യ വകുപ്പിൻ്റെ അഡീഷണൽ സെക്രട്ടറി നേതൃത്വം വഹിക്കുന്ന വിദ്​ഗധ സംഘത്തെ നിയമിച്ചു. മുതി‌ർന്ന ഡോക്ടർമാർ ഉൾപ്പെടെ ഈ സംഘത്തിൽ ഉണ്ടായിരിക്കും. ഇതിന് പുറമെ ജില്ലാ തല അന്വേഷണവും നടന്നു വരികയാണ്. സംഭവം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്ന് ആരോഗ്യവകുപ്പും […]Read More

Gadgets

‘കണ്ണ് തുറക്കില്ല, ഹൃദയത്തിൽ ദ്വാരം’; നവജാത ശിശുവിന്റെ വൈകല്യത്തിൽ 4 ഡോക്‌ടർമാർക്കതിരെ കേസ്

ആലപ്പുഴ: നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവത്തിൽ ആലപ്പുഴയിൽ നാല് ഡോക്‌ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കുഞ്ഞിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ആലപ്പുഴ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തിൽ കേസെടുത്തത്. ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്‌ടർമാരായ ഷെർലി, പുഷ്‌പ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവർക്ക് പുറമേ കുട്ടിയുടെ അമ്മയെ ഗർഭകാലത്ത് സ്‌കാനിങിന് വിധേയമാക്കിയ സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടർമാർക്ക്‌ എതിരെയും കേസെടുത്തിട്ടുണ്ട്. ഗർഭകാലത്ത് സ്വകാര്യ ലാബിൽ വച്ച് നടത്തിയ […]Read More

Gadgets

സാങ്കേതിക ഡിജിറ്റൽ സ‌‍‌‍‍ർവകലാശാല വിസി നിയമനം; പ്രതിക്ഷേധം ശക്തമാക്കി സർക്കാർ

തിരുവനന്തപുരം: സാങ്കേതിക ഡിജിറ്റൽ സ‌‍‌‍‍ർവകലാശാലയിലെ വിസി നിയമനത്തിൽ പ്രതിക്ഷേധം ശക്തമാക്കി സർക്കാർ. സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കാത്ത വിസി നിയമനത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിൻ്റെ തീരുമാനമെന്ന് അറിയിച്ച് മന്ത്രി ആർ ബിന്ദു. ‘വിസി നിയമനവവുമായി ബന്ധപ്പെട്ട് യാതൊരു വിഷയവും സംസ്ഥാന സർക്കാരുമായി ഗവർണർ ചർച്ച ചെയ്യുന്നില്ല. മാത്രമല്ല കെടിയുവിൻ്റെ ആക്ടിൽ പറയുന്ന പോലെ സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വിസിയെ ‌നിയമിക്കുക എന്നത് പാലിക്കുന്നി’ല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി. ഉന്നത […]Read More

Gadgets

പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട് മനഃപൂര്‍വ്വമെന്ന് കരുതുന്നില്ല, പക്ഷെ നടപടി അംഗീകരിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട് മനഃപൂര്‍വ്വമെന്ന് കരുതുന്നില്ലെന്നും പക്ഷെ ആ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ പൊലീസ് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി നീരീക്ഷിച്ചു. സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നി‍ർദ്ദേശിച്ചു. പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും മുന്‍പ് ദേവസ്വം ബോര്‍ഡിനെയും സ്‌പെഷല്‍ കമ്മിഷണറെയും അറിയിക്കണമെന്നും നി‍‍ർദ്ദേശമുണ്ട്. ഫോട്ടോയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഹൈക്കോടതിയിൽ ഹാജരായ എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു. ഇന്നലെ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 74,462 […]Read More

Gadgets

സ്ത്രീകളെ ആക്രമിച്ച് സ്വർണം തട്ടുന്നയാൾ പിടിയിൽ

ഗുരുവായൂർ: ദർശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവർച്ച പതിവാക്കിയയാള്‍ പിടിയില്‍. രണ്ടുമാസത്തിലേറെയായി പോലീസിന്റെ ഉറക്കം കെടുത്തിയിരുന്ന പ്രതി താനൂർ സ്വദേശി മൂർക്കാടൻ പ്രദീപിനെ(45)യാണു ഗുരുവായൂർ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോഴിക്കോട് രാമനാട്ടുകരയിലാണിപ്പോള്‍ താമസം. ഗുരുവായൂരില്‍ മാത്രം വിവിധയിടങ്ങളില്‍നിന്ന് 15 പവനിലേറെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 10 പവനോളം സ്വർണം കണ്ടെത്തി. മോഷ്ടിച്ചവ വില്‍ക്കാൻ സഹായിച്ച ബേപ്പൂർ സ്വദേശി മണിയെ(51)യും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളില്‍ 17 മോഷണക്കേസുകളില്‍ […]Read More

Gadgets

ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന ഭിന്നശേഷി വിദ്യാർഥികളുടെ ആരോ​ഗ്യനില തൃപ്തികരം

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷി വിദ്യാർഥികൾ ആരോ​ഗ്യനില തൃപ്തികരമായതിനെ തുട‍‌ർന്ന് കോഴിക്കോട്ടേക്ക് മടങ്ങി. കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷിവിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാത്രിയായിരുന്നു ഭിന്നശേഷി വിദ്യാർഥികൾ ഉൾപ്പെടെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും കെയർടേക്കർമാരുമാണ് ഭക്ഷ്യ വിഷബാധയേറ്റ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes