ന്യൂഡൽഹി: ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം ഡെപ്യൂട്ടി ചെയർമാൻ തള്ളി. ചട്ടങ്ങൾ പാലിച്ചില്ല എന്നതും അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടിയുമാണ് അവിശ്വാസപ്രമേയം തള്ളിയത്. രാജ്യസഭാ സ്‌പീക്കറിനെതിയരായ അവിശ്വാസപ്രമേയത്തിന് 14 ദിവസം മുൻപ് നോട്ടീസ് നൽകിയില്ലെന്ന് ഡെപ്യൂട്ടി ചെയർമാൻ ചൂണ്ടിക്കാട്ടി. ജഗ്ദീപ് ധൻകറിന്റെ പേരിൽ അക്ഷരതെറ്റുണ്ട്. ഉപരാഷ്ട്രപതിയെ അപമാനിക്കാനാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇതിനായി വാർത്താസമ്മേളനം വരെ വിളിച്ചെന്നും ഡെപ്യൂട്ടി ചെയർമാൻ ആരോപിച്ചു. ജഗ്ദീപ് ധൻകറിനെതിരെ ഇൻഡ്യാ സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ധൻകർ പ്രതിപക്ഷത്തെ […]Read More
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ; ജെപിസിയിൽ സിപിഐഎം പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ സിപിഐഎം പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് കെ രാധാകൃഷ്ണന്‍ എംപി. സ്പീക്കര്‍ ഓം ബിര്‍ളയ്ക്കാണ് രാധാകൃഷ്ണൻ എംപി കത്തയച്ചത്. സിപിഐഎമ്മിന് രണ്ട് സഭയിലുമായി എട്ട് അംഗങ്ങളുണ്ടെന്ന് രാധാകൃഷ്ണൻ എംപി പറഞ്ഞു. സിപിഐഎമ്മിനേക്കാള്‍ കുറച്ച് അംഗങ്ങളുള്ള പാര്‍ട്ടികളെയും ജെപിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചത്. ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ […]Read More
നിരവധി ഫീച്ചറുകളോടു കൂടി ബജറ്റ് ഫ്രണ്ട്‌ലി Realme 14x 5G പുറത്തിറങ്ങി. IP69 റേറ്റിങ്ങുള്ള ഫോണ്‍ 15000 രൂപയില്‍ താഴെയാണ് വില വരുന്നത്. മികച്ച ബാറ്ററിയും SuperVOOC ചാര്‍ജിങ്ങുമുള്ള Realme 14x 5G നിരവധി ഫീച്ചറുകളോടു കൂടിയാണ് എത്തിയിരിക്കുന്നത്. മീഡിയാടെക് ഡൈമന്‍സിറ്റി 6300 ചിപ്സെറ്റ് ആണ് ഫോണിലുള്ളത്. ഇത് മള്‍ട്ടിടാസ്‌കിംഗ്, വേഗതയേറിയ 5G കണക്റ്റിവിറ്റി, സുഗമമായ ഗെയിമിംഗ് പെര്‍ഫോമന്‍സും തരുന്നു. ഫോണ്‍ AnTuTu ബെഞ്ച്മാര്‍ക്കില്‍ 420,000 സ്‌കോര്‍ ചെയ്യുന്നു. 6Read More
കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ഹിറ്റാച്ചി പിന്നിലേക്ക് എടുത്തപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ആലുവ സ്വദേശിയായ അഹമ്മദ് നൂര്‍ (28) ആണ് മരിച്ചത്. കൊച്ചി മെട്രോയുടെ ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട പാതയുടെ സൈറ്റിലാണ് അപകടമുണ്ടായത്. കൊച്ചി മെട്രോ കാക്കനാട് സ്‌റ്റേഷന്റെ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്ന കരാറുകാരനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോറി ഡ്രൈവറായിരുന്നു അഹമ്മദ് നൂര്‍. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഹിറ്റാച്ചികൊണ്ട് മാറ്റുന്ന മണ്ണ് നീക്കം ചെയ്യാനായി […]Read More
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപ വീതം ലഭിക്കും. തിങ്കളാഴ്ച മുതല്‍ തുക കിട്ടിത്തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.Read More
കോട്ടയം: താക്കോൽ സ്ഥാന വിവാദത്തിൽ തട്ടി എൻഎസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരുന്ന അകൽച്ചയുടെ മഞ്ഞുരുകുന്നു. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് വർഷങ്ങളായുള്ള അകൽച്ചയ്ക്ക് അന്ത്യമാകുന്നത്. എട്ട് വർഷമായി എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകൽച്ചയിൽ ആയിരുന്നു. 2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സുകുമാരൻ […]Read More
കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആറ് വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് സൂചന. പെണ്‍കുട്ടിയുടെ പിതാവ് അജാസ് ഖാനെയും മാതാവിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു അജാസ് ഖാനും കുടുംബവും. ഇന്ന് രാവിലെയാണ് ആറ് വയസുകാരി മുസ്‌കാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അജാസ് ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയിരുന്നു. […]Read More
കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വെറുതെവിട്ട പ്രതി അര്‍ജ്ജുന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണം. അര്‍ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബോണ്ട് നല്‍കിയാല്‍ അര്‍ജ്ജുനെ വിട്ടയ്ക്കാമെന്നും നിര്‍ദ്ദേശമുണ്ട്. കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നത് അപൂര്‍വ്വ നടപടിയാണ്. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജ്ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി. അര്‍ജുന്റെ അഭിഭാഷകന്‍ എസ് […]Read More
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സമവായത്തിലൂടെയെന്ന് ബിജെപി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംടി രമേശ്. ബി.ജെ.പി സംഘടന തിരഞ്ഞെടുപ്പില്‍ മത്സരമുണ്ടാകില്ലെന്നും ബൂത്ത് മുതല്‍ ദേശീയ തലം വരെ അധ്യക്ഷന്‍മാര്‍ സമവായത്തിലൂടെ നടക്കുമെന്നും എംടി രമേശ് പറഞ്ഞു. ‘മത്സരം ഒഴിവാക്കും, പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല, വി.മുരളീധരന്‍ മാതൃകാ നേതാവ്. കെ.സുരേന്ദ്രനും ശോഭ സുരേന്ദ്രനും നേതൃത്വത്തിലെത്തുന്നത് താന്‍ യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായിരിക്കെ’- എംടി രമേശ് പ്രതികരിച്ചു.Read More
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണം എന്നായിരുന്നു സിപിഐയുടെ ആവശ്യം. ഉദ്യോഗസ്ഥ കമ്മിറ്റി തീരുമാനം സാങ്കേതികമായി ശരിയാണെന്നും, എല്ലാ സാങ്കേതികശരികളും എപ്പോഴും രാഷ്ട്രീയ ശരിയാകണമെന്നില്ല എന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. […]Read More