കൊച്ചി: നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ വേണ്ടെന്ന് സംസ്ഥാന സർക്കാർ. സിബിഐ അന്വേഷണ ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിൻ്റെ കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ചയില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നടന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ കേസിൽ മറ്റൊരു ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നവീൻ ബാബുവിന്റെ മരണശേഷം […]Read More
നെറ്റിചുളിച്ചവർക്കുള്ള മറുപടിയായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഭുവി നേടിയത് ഹാട്രിക്ക് നേട്ടം
പ്രായം 34 ആയി. ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിട്ടും വർഷങ്ങളായി. എന്നാലും തന്റെ ബൗളിങ് പ്രകടനത്തിലും മികവിലും ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ. ഐപിഎൽ മെഗാ താരലേലത്തിൽ ഭുവനേശ്വറിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 10.75 കോടി രൂപയ്ക്ക് വിളിച്ചപ്പോൾ നെറ്റിചുളിച്ചവർക്കുള്ള മറുപടി കൂടിയായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ താരം നേടിയ ഹാട്രിക്ക് നേട്ടം. കരിയർ അവസാനത്തിലെത്തി നിൽക്കുന്ന, ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിട്ട് വർഷങ്ങളായിട്ടുള്ള താരത്തെ പത്ത് കോടിക്ക് മുകളിൽ വിളിച്ചത് നഷ്ടമാണെന്ന […]Read More
ശ്രീഹരിക്കോട്ട: യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യൻറെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുൽറ്റർ) ഇസ്രൊയുടെ പിഎസ്എൽവി-സി59 റോക്കറ്റ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ നിന്ന് 4.04ന് ഇരു കൃത്രിമ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എൽവി-സി59 കുതിച്ചുയർന്നു. വിക്ഷേപണത്തിൻറെ നാല് ഘട്ടങ്ങളും വിജയമാക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്കായി. ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിലെത്തി. പ്രോബ-3 ഇന്നലെ വിക്ഷേപിക്കാനായിരുന്നു ഐഎസ്ആർഒയും ഇഎസ്എയും […]Read More
ഇരയ്‌ക്കൊപ്പമെന്ന് പറഞ്ഞാലും വേട്ടക്കാരനൊപ്പം ഓടുന്ന സര്‍ക്കാര്‍,കൂടുതല്‍ പ്രതീക്ഷിക്കേണ്ട; കെ.കെ രമ
തിരുവനന്തപുരം: എ.ഡി.എം. ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ട എന്ന നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കുകയെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് കെ.കെ. രമ എംഎല്‍എ. സിബിഐ വേണ്ടെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞത്. അതേ നിലപാട് തന്നെയാണല്ലോ സർക്കാരും പറയുക. ഈ പ്രതികളെയെല്ലാം സംരക്ഷിക്കണമെന്ന് അവർക്ക് അത്രമാത്രം നിർബന്ധമുണ്ട്. അതുകൊണ്ട് അതിനനുസരിച്ചുള്ള അന്വേഷണമേ നടത്തുകയുള്ളൂവെന്നും കെ.കെ. രമ പറഞ്ഞു. പത്തനംതിട്ടയില്‍ പാർട്ടി കുടുംബത്തിനൊപ്പം നിന്നത് കുടുംബം മറ്റൊരു അന്വേഷണത്തിലേക്ക് പോകാതിരിക്കാനും കുടുംബത്തെ […]Read More
കൊച്ചി: അനധികൃധ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര റിപ്പോർട്ടിൽ തന്റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ. കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠനു സസ്‌പെൻഷൻ എന്ന വാർത്തയിലാണ് മണികണ്ഠൻ ആചാരിയുടെ ചിത്രം തെറ്റായി നൽകിയത്. ‘അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടൻ മണികണ്ഠന് സസ്‌പെൻഷൻ’ എന്ന വാർത്തയിലാണ് നടൻ മണികണ്ഠൻ ആചാരിയുടെ ചിത്രം നൽകിയിരിക്കുന്നത്. മലപ്പുറം എഡിഷനിലെ വാർത്തയിലായിരുന്നു ഇത്. കെ.മണികണ്ഠന് പകരം നൽകിയത് മണികണ്ഠൻ ആചാരിയുടെ ചിത്രമാണ്. […]Read More
മലപ്പുറം: വിഭാഗീയതയിൽ ഇടപെട്ട് സമസ്ത നേതൃത്വം. സമസ്തയിൽ ലീഗ് അനുകൂല-വിരുദ്ധ ചേരികളുടെ പരസ്യ തർക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വത്തിൻ്റെ ഇടപെടൽ. പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗത്തെയും സമസ്ത നേതൃത്വം ചർച്ചയ്ക്ക് വിളിച്ചു. അടുത്ത മുശാവറ യോഗത്തിന് മുമ്പായി ചർച്ച നടത്താനാണ് നേതൃത്വത്തിൻ്റെ നീക്കം. നിലവിലെ വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നാണ് നേതൃത്വം ഉറപ്പ് നൽകിയിരിക്കുന്നത്. വിഷയം പരിഹരിക്കാൻ നേതൃത്വം ഇടപെട്ടതോടെ ലീഗ് അനുകൂല വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനം മാറ്റിവെച്ചു. സമസ്ത ആദർശ സംരക്ഷണ സമിതി ഇന്ന് മലപ്പുറത്ത് […]Read More
പന്തളം നഗരസഭാ ചെയര്‍പേഴ്‌സണിന്റെ രാജിയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മട്ടന്‍ ബിരിയാണി കഴിച്ച് ആഘോഷിച്ചെന്ന്
പത്തനംതിട്ട: പന്തളം നഗരസഭാ ചെയര്‍പേഴ്‌സണിന്റെ രാജിയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മട്ടന്‍ ബിരിയാണി കഴിച്ച് ആഘോഷിച്ചെന്ന് ആരോപണം. നഗരസഭാ അധ്യക്ഷയുടെ രാജിക്ക് പിന്നാലെ 18 കൗണ്‍സിലര്‍മാരില്‍ 11 പേര്‍ ഒത്തുചേര്‍ന്ന് മട്ടന്‍ ബിരിയാണി വിളമ്പി ആഘോഷിച്ചെന്നാണ് ആരോപണം. പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷും ഉപാധ്യക്ഷ യു രമ്യയും കഴിഞ്ഞ ദിവസമായിരുന്നു പദവിയൊഴിഞ്ഞത്. എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നതിന്റെ തൊട്ടുതലേദിവസമായിരുന്നു രാജി. വ്യക്തിപരമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു രാജിയെങ്കിലും നടപടിയില്‍ ബിജെപി പ്രതിരോധത്തിലായിരുന്നു. ഇതിനിടെയാണ് മട്ടന്‍ ബിരിയാണി ആഘോഷമെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ഒരു വിഭാഗം ബിജെപി […]Read More
കൊച്ചി: സിൽവർ ലൈൻ പദ്ധതിയ്ക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു. പദ്ധതിയുടെ പ്രാഥമിക ചർച്ച അല്പസമയം മുൻപ് പൂർത്തിയായി. അര മണിക്കൂറോളം നീണ്ട ചർച്ചയിൽ പ്രാഥമിക കാര്യങ്ങൾ മാത്രമായിരുന്നു സംസാരിച്ചത് എന്ന് പറഞ്ഞ കെ റെയിൽ എംഡി അജിത് കുമാർ എല്ലാം പോസിറ്റീവ് ആയിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷാജി സക്കറിയയുമായിട്ടായിരുന്നു ചർച്ച. ഇനിയും കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നാണ് എംഡിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. കെ റെയിൽ സമർപ്പിച്ച ഡിപിആറുമായി ബന്ധപ്പെട്ട് റെയിൽവെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിലെ […]Read More
കാസർഗോഡ്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈതുല്‍ റഹ്മയിലെ എം സി അബ്ദുല്‍ ഗഫൂർ ഹാജി ( 55) യുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന യുവതിയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. മേല്‍പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിൻ്റെ ഭാര്യയുമായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി […]Read More
തൃശ്ശൂര്‍: മൂന്ന് മണിക്കൂര്‍ നീണ്ട സാഹസിക ദൗത്യം പരാജയപ്പെട്ടു. സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്. ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയര്‍ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതോടെ ആന കൈകാലുകള്‍ ഉയര്‍ത്തുകയും തലയുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഴുന്നേല്‍ക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. […]Read More