ന്യൂഡൽഹി: കൊച്ചി സ്മാർട്സിറ്റി പദ്ധതിയിൽ നിന്ന് ദുബായ് ടീകോം കമ്പനിയെ ഒഴിവാക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്. ഈ നീക്കത്തിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നും സർക്കാർ ഈ മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കാര്യമായ നിക്ഷേപം ആകർഷിക്കാനാകാത്ത കമ്പനിയിൽ നിന്ന് ഇങ്ങോട്ട് നഷ്ടപരിഹാരം വാങ്ങിക്കുകയാണ് സർക്കാർ വേണ്ടത് എന്നും ചെന്നിത്തല പറഞ്ഞു. കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഇൻഡിപെൻഡന്റ് ഇവാല്യുവെറ്ററെ നിയോഗിക്കാൻ നീക്കം നടത്തുന്നു എന്ന വാർത്തയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്ന് കരാറിനായി മുന്നിൽ […]Read More
ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി സംഭവത്തില്‍ എഴ് വയസുകാരിയായ മകളുടെ നിര്‍ണായക മൊഴി പുറത്ത്. അമ്മ ആതിര അച്ഛനെ തടിക്കഷണം കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കായംകുളം പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്‍-ബീന ദമ്പതികളുടെ ഏക മകനായിരുന്ന വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് നേരത്തെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇതോെടെയാണ് ഭാര്യ ആതിരയെ പൊലീസ് ഒന്നാം പ്രതിയാക്കിയത്. ആതിരയുടെ പിതൃസഹോദരങ്ങളായ ബാബുരാജ് (54), പത്മന്‍ (41), പൊടിമോന്‍ (50) എന്നിവരും പ്രതിപട്ടികയിലുണ്ട്. […]Read More
ആലപ്പുഴ: അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹന ഉടമയുടെ മൊഴി കള്ളമാണെന്ന് പൊലീസ് പറയുന്നു. ഷാമില്‍ ഖാൻ വാടകയ്‌ക്ക് തന്നെയാണ് വാഹനം നല്‍കിയതെന്നും തെളിവ് ലഭിച്ചെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വാടകയായ 1000 രൂപ ഗൗരിശങ്കറാണ് ഷാമിലിന് ഗൂഗിള്‍ പേ വഴി അയച്ചുനല്‍കിയത്. ഇതിന് ശേഷം ടവേരയില്‍ വിദ്യാർത്ഥികള്‍ പമ്പിലെത്തി ഇന്ധനം നിറച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്‌ക്കാണ് ഇന്ധനം നിറച്ചത്. ഈ സമയം കാറില്‍ മൂന്ന് പേർ […]Read More
ശ്രീഹരിക്കോട്ട: ഒരു ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച പിഎസ്എൽവി-സി59 വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. സൗരപര്യവേഷണത്തിനായി യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ രണ്ട് പേടകങ്ങളെ ഒരേസമയം ഐഎസ്ആർഒ വിക്ഷേപിക്കുന്ന ദൗത്യത്തിന് പ്രോബ-3 എന്നാണ് പേര്. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി-സി59 കുതിക്കുക. ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെയാണ് മാറ്റിയത്. ഇരട്ട ഉപഗ്രഹങ്ങളിലെ കൊറോണോഗ്രാഫ് പേടകത്തിലാണ് അവസാന […]Read More
ആലപ്പുഴ: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഐഎമ്മില്‍ വിമര്‍ശനം. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും തോമസ് കെ തോമസ് മുന്നണിയെയും പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കര്‍ഷക തൊഴിലാളികളുടെയും രക്തസാക്ഷികളുടെയും മണ്ണില്‍ സീറ്റ് സിപിഐഎം തന്നെ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ഇന്ന് നടക്കുന്ന പൊതുസമ്മേളനം സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ച, കൂറുമാറ്റ കോഴവിവാദം അടക്കം തോമസ് കെ തോമസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിരവധിയാണ്. മന്ത്രി […]Read More
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് അപകടത്തില്‍ കാറോടിച്ച വിദ്യാര്‍ത്ഥിയെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സിസിടിവി ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഗൗരി ശങ്കറിനെ ഒന്നാം പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഡ്രൈവറുടെ ഭാഗത്ത് […]Read More
എറണാകുളം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കാൻ ആവില്ലെന്ന് ടീകോം. പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ടീകോം കമ്പനി കേരള സർക്കാരിനെ അറിയിച്ചു. പദ്ധതി മുടങ്ങുന്നതിനാൽ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് നൽകിയ ഭൂമി തിരിച്ചു പിടിക്കുമെന്ന് കേരള സർക്കാരും അറിയിച്ചു. പദ്ധതി നടപ്പിലാക്കാൻ ഒരു തരത്തിലും കഴിയില്ലെന്ന് കമ്പനി വ്യക്തമാക്കിയതോടെ പതിറ്റാണ്ടുകൾ നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കും ആണ് അവസാനമാകുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചർച്ചകൾ ആരംഭിച്ച് പിന്നീട് വിഎസ് അച്യുതാനന്ദൻ സർക്കാർ അനുമതി നൽകിയ പദ്ധതിയാണ് കൊച്ചി സ്മാർട്ട് […]Read More
ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ച് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാൻ വലിയ ഉന്തും തള്ളുമുണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി. ഇതിനിടയിൽ പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടി അടക്കം രണ്ട് പേർ ബോധം കെട്ട് വീണു. ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും […]Read More
രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ച് ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍
പാലക്കാട്: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ച് പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍. എഴുപത്തിയാറ് പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂർ സിറ്റിയിലെ വളപട്ടണം എന്നീ പൊലീസ് […]Read More
ന്യൂഡൽഹി: അസമിൽ ബീഫിന് പൂർണ നിരോധനമേർപ്പെടുത്തി സർക്കാർ. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. നേരത്തെ ക്ഷേത്ര പരിസരങ്ങളിൽ മാത്രമായിരുന്നു നിരോധനം. “അസമിൽ ഒരു റസ്റ്ററൻ്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ഇത് അനുവദിക്കില്ലെന്നും ഞങ്ങൾ തീരുമാനിച്ചു. നേരത്തെ, ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് വിളമ്പുന്നത് നിർത്തലാക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം, എന്നാൽ ഇപ്പോൾ അത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിറ്റിയിലോ […]Read More