Latest News

Month: December 2024

Gadgets

തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്ര ഭരണസമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാകില്ലെന്നും ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ അധികാരത്തെ ക്ഷേത്ര ഭരണസമിതി പരസ്യമായി വെല്ലുവിളിച്ചുവെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. സുരക്ഷ കാരണമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് എന്തുകൊണ്ടാണ് മനസിലാക്കാത്തതെന്നും, മതത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് എന്തും ചെയ്യാനാകില്ലെന്നും ഉത്സവത്തിനുള്ള അനുമതി റദ്ദാക്കാന്‍ ഈ ഒരു ലംഘനം തന്നെ മതിയാകുമെന്നും കോടതി ഓർമിപ്പിച്ചു. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷയാണ് […]Read More

Gadgets

‘രാഹുല്‍ വരുമെന്ന് നമ്മള്‍ അന്ന് പറഞ്ഞത് ശരിയായില്ലേ?, ചരിത്രവിജയമാണിത്’; എ കെ ആന്റണി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓവര്‍ടൈം പണിയെടുക്കേണ്ടി വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പാലക്കാട്ടെ വിജയം രാഹുലിന്റേതും ഷാഫിയുടേയും ശ്രീകണ്ഠൻ്റേയും ഉത്തരവാദിത്തം കൂട്ടുകയാണ്. മുന്നില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആണെന്നും എ കെ ആന്റണി പറഞ്ഞു. രാഹുലിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി. ‘നമ്മള്‍ അന്ന് പറഞ്ഞത് ശരിയായില്ലേ? രാഹുല്‍ വരുമെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വോട്ട് കൂടുമെന്നും ബിജെപിയുടെ വോട്ട് കുത്തനെ താഴെപോകുമെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാണാമെന്നും ഇവിടെ തന്നെ ഉണ്ടാവുമെന്നും […]Read More

Gadgets

ആവശ്യം അംഗീകരിച്ചു; തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്ക്

പത്തംതിട്ട: നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മാറ്റം. റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. കോന്നി തഹസില്‍ദാറായി തുടരാന്‍ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ പോലുള്ള കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലി തല്‍ക്കാലം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അറിയിച്ചത്. പത്തനംതിട്ട കളക്ട്രേറ്റില്‍ തതുല്യ തസ്തിക വേണമെന്ന് മഞ്ജുഷ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. വിഷയത്തില്‍ കളക്ടറുടെ […]Read More

Gadgets

‘സ്പോർട്സിന്‍റെ ഏറ്റവും നല്ല കഥകൾ തിരിച്ചുവരവിന്‍റേതാണ്, ഒപ്പം ആളുകളുണ്ടെങ്കിൽ തിരിച്ചുവരാവുന്നതേയുള്ളു’; ഷായെ ഉപദേശിച്ച്

ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന്‍റെ പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. എന്നാൽ ഇപ്പോൾ ഐപിഎൽ പതിനെട്ടാം സീസണിൽ ഒരു ടീമും വിളിച്ചെടുക്കാനില്ലാത്ത അവസ്ഥയിലേക്ക് പൃഥ്വി ഷാ മാറിയിരിക്കുകയാണ്. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതാണെന്നാണ് പല മുൻ താരങ്ങളും പറയുന്നത്. മുമ്പ് താരമുണ്ടായിരുന്ന ഐപിഎൽ ക്ലബുകളുടെ മാനേജ്‌മെന്റുകൾ വരെ ഇക്കാര്യത്തിൽ നേരത്തെ തന്നെ പൃഥ്വി ഷായെ വിമർശിച്ചിരുന്നു. ഈ അടുത്തിടെ രഞ്ജിട്രോഫി ടീമിൽ നിന്നും താരത്തെ മുംബൈ മാറ്റിനിർത്തിയിരുന്നു. മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് […]Read More

Gadgets

കളര്‍കോട് വാഹനാപകടം; ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയില്‍ പുരോഗതി. നാല് പേരുടെ നില മെച്ചപ്പെട്ടതായി പ്രത്യേകം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ണദേവ് എന്നിവരുടെ നിലയാണ് മെച്ചപ്പെട്ടത്. രണ്ട് പേരെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവര്‍ മരുന്നുകളോട് മെച്ചപ്പെട്ട രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആല്‍വിന്‍ ജോര്‍ജിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. അഞ്ച് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും […]Read More

Gadgets

ഇനി 10 ദിവസം മാത്രം; ആധാർ പുതുക്കിയില്ലെങ്കിൽ പണം നൽകേണ്ടി വരും

ആധാർ കാർഡ് എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളിൽ ഒന്നാണ്. തിരിച്ചറിയൽ രേഖയായി ആധാർ പ്രധാനമായും ഉപയോഗിക്കപ്പെടുന്നുണ്ട്. സർക്കാർ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇപ്പോൾ കുട്ടികൾക്ക് മുതൽ മുതിർന്ന പൗരന്മാർക്ക് വരെ ആധാർ ആവശ്യമാണ്. ഇനി നിലവിലുള്ള ആധാർ പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ളത് ആണെങ്കിൽ അത് പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആവശ്യപ്പെടുന്നുണ്ട്. ആധാർ കാർഡ് സൗജനമായി പുതുക്കാൻ അവസരമുണ്ട്. 2016-ലെ ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച്, ഒരു […]Read More

Gadgets

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ ആ രാജ്യം കൈകൊള്ളണം; കാന്തപുരം

കോഴിക്കോട്: അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ ആ രാജ്യം കൈകൊള്ളണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാബോധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനും നേപ്പാളുമെല്ലാമടങ്ങുന്ന മേഖലയിലാകെ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പോകുന്ന ദുരവസ്ഥയാണെന്നും എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്. സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാനും വര്‍ഗീയത പടരുന്നത് തടയാനും ഇടക്കാല സര്‍ക്കാര്‍ തയ്യാറാകണം. ബംഗ്ലാദേശിലെ […]Read More

Gadgets

രാഹുൽ മാങ്കൂട്ടത്തിലും യു.ആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്‍റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുല്‍ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭ ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. നിയമസഭ […]Read More

Gadgets

രാസലഹരി കേസില്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

കൊച്ചി: രാസലഹരി കേസില്‍ ‘തൊപ്പി’യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. കേസില്‍ നിലവില്‍ നിഹാദ് പ്രതിയല്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. നിഹാദ് ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തതിന് പിന്നാലെ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് ഒളിവിലായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നിഹാദ് ഒളിവില്‍ പോയത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ […]Read More

Gadgets

കളര്‍കോട് വാഹനാപകടത്തില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ ഇടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയിട്ട് അഞ്ച് മാസം മാത്രമെ ആയിട്ടുള്ളൂ. പരിചയക്കുറവും അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന സംശയം കഴിഞ്ഞ ദിവസം എംവിഡി ഉദ്യോഗസ്ഥൻ പ്രകടിപ്പിച്ചിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ടാര്‍ റോഡില്‍ വെള്ളമുണ്ടായിരുന്നത് കാര്‍ തെന്നി നീങ്ങാന്‍ ഇടയാക്കി, ഇടിച്ച കാറിന് 14 വര്‍ഷം പഴക്കമുണ്ട്. അതിനാല്‍ വണ്ടിയുടെ ബോഡിക്ക് സ്ഥിരതയുണ്ടാകില്ല, പരമാവധി […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes