Latest News

Month: December 2024

Gadgets

ഒരാൾ മരിച്ച കൽപ്പറ്റ ചുണ്ടേൽ വാഹനാപകടം ആസൂത്രിതമെന്ന് ആരോപണം

കല്‍പ്പറ്റ: ചുണ്ടേല്‍ എസ്റ്റേറ്റ് റോഡില്‍ ഥാർ ജീപ്പ് ഇടിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർ കാപ്പുകുന്ന് കുന്നത്തു പിടിയേക്കല്‍ നവാസ്(40)മരിച്ച സംഭവം വിവാദത്തില്‍. അപകടം ആസൂത്രിതമാണെന്നു നവാസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചതാണ് ഇതിന് ആധാരം. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. നവാസ് സംഭവസ്ഥലത്ത് മരിച്ചു. അപകട സാധ്യത കുറഞ്ഞ സ്ഥലത്താണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. സുമില്‍ഷാദ് എന്നയാളാണ് ജീപ്പ് ഓടിച്ചിരുന്നത്. ഇയാള്‍ക്ക് നവാസിനോട് വ്യക്തിവിരോധം ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. രാവിലെ ഏഴു മുതല്‍ ചുണ്ടേല്‍ തോട്ടം കവലയില്‍ ഉണ്ടായിരുന്ന സുമില്‍ഷാദ് ചുണ്ടേല്‍ ടൗണിലായിരുന്ന […]Read More

Gadgets

ശിശുക്ഷേമ സമിതിയിൽ കുഞ്ഞ് നേരിട്ടത് സമാനതകളില്ലാത്ത പീഡനം

തിരുവനന്തപുരം: അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടരവയസ്സുകാരിക്ക് ശിശുക്ഷേമ സമിതിയിലെ ആയയില്‍നിന്ന് നേരിട്ടത് സമാനതകളില്ലാത്ത പീഡനം. പോറ്റമ്മയായി മാറേണ്ട ആയയാണ് കുഞ്ഞിനെ പലതവണ മുറിവേല്‍പ്പിച്ചത്. തിരിച്ചറിവില്ലാത്ത കുഞ്ഞിന് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ശിക്ഷയാണ് ആയയായ അജിത നല്‍കിയത്. അച്ഛനും അമ്മയും മരിച്ച കുഞ്ഞ് ഒന്നരയാഴ്ച മുൻപാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തുന്നത്. ഒപ്പം സഹോദരിയായ അഞ്ചുവയസ്സുകാരിയും. കിടക്കയില്‍ കുഞ്ഞ് സ്ഥിരമായി മൂത്രമൊഴിച്ചതാണ് ആയയെ പ്രകോപിപ്പിച്ചത്. ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചത് മറ്റ് ആയമാരായ മഹേശ്വരിയുടെയും സിന്ധുവിന്റെയും ശ്രദ്ധയില്‍പ്പെട്ടെങ്കിലും അവർക്കും കുട്ടിയോട് സഹാനുഭൂതി ഉണ്ടായില്ല. മറ്റൊരു ആയയുടെ […]Read More

Gadgets

അനധികൃത സ്വത്ത് സമ്പാദനക്കേസ്; എം ആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ആഡംബര വീട് നിർമ്മാണത്തിന്റേതടക്കം രേഖകൾ ചോദ്യം ചെയ്യലിനിടെ അജിത്കുമാർ വിജിലൻസിന് കൈമാറി. നേരത്തെ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ രംഗത്തുവന്നിരുന്നു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ […]Read More

Gadgets

ആത്മകഥയുടെ ഒന്നാം ഭാഗം ഈമാസം അവസാനം പുറത്തിറക്കും, പ്രസിദ്ധീകരിക്കാന്‍ ഡിസിക്ക് നല്‍കില്ല; ഇ

കണ്ണൂര്‍: ആത്മകഥയുടെ ഒന്നാം ഭാഗം ഈമാസം അവസാനം പുറത്തിറക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഡിസിക്ക് നല്‍കില്ല. ഇത്രയും തെറ്റായ നിലപാട് സ്വീകരിച്ചവര്‍ക്ക് തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കൊടുക്കുമെന്ന് തോന്നുന്നുണ്ടോയെന്നും ക്രിമിനല്‍ കുറ്റമാണ് അവര്‍ ചെയ്തതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ആത്മകഥാ ചോര്‍ച്ചയില്‍ ഗൂഢാലോചനയുണ്ടെന്നും […]Read More

Gadgets

സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണക്ഷേത്രത്തില്‍ വച്ച്‌

അമൃത്സർ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും അകാലി ദൾ നേതാവുമായ സുഖ്‌ബീർ സിങ് ബാദലിന്റെ നേരെ വധശ്രമം. സുവർണക്ഷേത്രത്തിൽ വെച്ചാണ് സുഖ്‌ബീറിന് നേരെ വധശ്രമമുണ്ടായത്. ക്ഷേത്രത്തിന്റെ പ്രധാന വാതിലിനടുത്ത് നിന്നാണ് ദൽ ഖൽസ പ്രവർത്തകനായ നരേൻ സിംഗ് ചൗദരി വെടിയുതിർത്തത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്നവർ പ്രതിയെ കീഴ്‌പ്പെടുത്തി. സുവർണക്ഷേത്രത്തിൽ സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് വിധിച്ച മതശിക്ഷ അനുഭവിച്ചുവരികയായിരുന്നു സുഖ്‌ബീർ സിങ് ബാദൽ. 2007 മുതൽക്കുള്ള പത്ത് വർഷ കാലയളവിൽ അകാലിദൾ സർക്കാർ ചെയ്ത മതപരമായ തെറ്റുകൾക്കുള്ള […]Read More

Gadgets

വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 11 പേർക്ക് പരുക്ക്

വയനാട്: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 11 പേർക്ക് പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെ പരുക്കും ഗുരുതരമല്ല. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 45 വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഒമ്പത് അധ്യാപകരും ഒരു കുക്കും ബസിലുണ്ടായിരുന്നു. മൈസൂരു കെപിഎസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.Read More

Gadgets

വജ്ജ്രത്തിൽ തീർത്ത ഇന്ത്യൻ ഭൂപടം; പ്രധാനമന്ത്രിക്ക് ‘നവഭാരത് രത്‌ന’ സമ്മാനിച്ച് ഗോവിന്ദ് ധോലാകിയ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതിവിശിഷ്ടമായ ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപിയും പ്രമുഖ വജ്ര വ്യാപാരിയുമായ ഗോവിന്ദ് ധോലാകിയ. ഇന്ത്യയുടെ ഭൂപടത്തിൻ്റെ ആകൃതിയിൽ കൊത്തിയ വജ്രമാണ് അദ്ദേഹം നരേന്ദ്രമോദിക്ക് സമ്മാനിച്ചിരിക്കുന്നത്. ‘നവഭാരത് രത്‌ന’ എന്നാണ് അദ്ദേഹം ഈ വിശിഷ്ടരത്നത്തിന് പേര് നൽകിയിരിക്കുന്നത്. പ്രകൃതിദത്ത വജ്ര ഉൽപ്പാദന, കയറ്റുമതി കമ്പനിയായ ശ്രീരാമകൃഷ്ണ എക്‌സ്‌പോർട്ട്‌സിൻ്റെ (എസ്ആർകെ) സ്ഥാപക ചെയർമാനാണ് ഗോവിന്ദ് ധോലാകിയ. പുതിയ ഇന്ത്യയുടെ രത്‌നം എന്ന അർത്ഥത്തിലാണ് അദ്ദേഹം ഈ വിശിഷ്ടവചനത്തിന് നവഭാരത് രത്ന എന്ന പേര് […]Read More

Gadgets

‘സിസിടിവിയിൽ കണ്ടത് ഞാനല്ല….’ മോഷണ ദൃശ്യം കാരണം ഗതികേടിലായി ഒരു യുവാവ്

വടകര: സിസിടിവിയില്‍ കുടുങ്ങിയ മോഷ്ടാവിന്‍റെ മുഖവുമായി സാദൃശ്യമുണ്ടെന്നതിന്‍റെ പേരില്‍ ദുരിതത്തില്‍ ആയിരിക്കുകയാണ് ഒരു യുവാവ്. കോഴിക്കോട് വളയം സ്വദേശി ആദർശാണ് ആകെ പെട്ടുപോയത്. കഴിഞ്ഞ ദിവസം മാഹിയിലെ ഒരു ബാറിന്‍റെ പാർക്കിങ് ഏരിയയില്‍ വച്ച്‌ ഒരു ഹെല്‍മെറ്റ് മോഷണം പോയിരുന്നു. ഹെല്‍മെറ്റ് നഷ്ടപ്പെട്ട യുവാവ് ബാറുകാരോട് പരാതിപ്പെട്ടു. ബാർ ജീവനക്കാർ സിസിടിവി നോക്കിയപ്പോള്‍ ഹെല്‍മറ്റ് അടിച്ച്‌ മാറ്റിയ വിരുതനെ കണ്ടു. തുടർന്നാണ് ആദർശിനെ കുരുക്കിലാക്കിയ സംഭവങ്ങളുടെ തുടക്കം. യുവാവ് ഹെല്‍മറ്റ് മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ബാർ ജീവനക്കാരും […]Read More

Gadgets

ശബരിമല തീർത്ഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

കൊല്ലം: കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആര്യങ്കാവ് ചെക്‌പോസ്റ്റിന് സമീപം പുലർച്ചെ ആയിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 30ഓളം പേർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. മൃതദേഹം പുനലൂർ ആശുപത്രിയിലാണുള്ളത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.Read More

Gadgets

കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറും പ്രതി

ആലപ്പുഴ: അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറും പ്രതി. ആദ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെയും എഫ്‌ഐആറിൽ പ്രതി ചേർത്തത്. കൂടുതൽ അന്വേഷണം നടക്കുമ്പോൾ ഇതിൽ മാറ്റം വന്നേക്കും. തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടത്തിലാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ അഞ്ച് പേര്‍ മരണപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. രണ്ട് പേര്‍ ബൈക്കിലും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes