Latest News

Month: December 2024

Gadgets

വില്ലുപുരത്ത് മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദർശിക്കാനെത്തിയ മന്ത്രി കെ പൊൻമുടിയ്ക്ക് നേരെ ചെളിയേറ്

വില്ലുപുരം: തമിഴ്നാട് വില്ലുപുരത്ത് മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദർശിക്കാനെത്തിയ വനംവകുപ്പ് മന്ത്രി കെ പൊൻമുടിയ്ക്ക് നേരെ ചെളിയേറ് പ്രതിഷേധവുമായി നാട്ടുകാർ. ഇരുവൽപേട്ടിൽ വെച്ചാണ് മന്ത്രിക്ക് നേരെ ചെളിയും കല്ലും എറിഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചാത്തന്നൂർ ഡാം തുറന്നതിന് ശേഷം ഉണ്ടായ വെള്ളക്കെട്ടിൽ മന്ത്രി ഇടപെട്ടില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഫെയ്ഞ്ചൽ ചുഴലിക്കാറ്റും തുടർന്നുണ്ടായ മഴയും തമിഴ്നാട്ടിൽ പലയിടങ്ങളിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. മതിയായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നില്ലായെന്നത് ചൂണ്ടികാട്ടി പലയിടങ്ങളിൽ നിന്നും തമിഴ്നാട് സർക്കാരിനെതിരെ […]Read More

Gadgets

ട്രെയിൻ വൈകിയാലും ഇനി വിഷമിക്കേണ്ട; സൗജന്യ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

ഡൽ​ഹി: ട്രെയിൻ എത്താൻ വൈകിയാൽ ഇനി വിഷമിക്കേണ്ട. ഇന്ത്യയിലെ ട്രെയിൻ യാത്രക്കാർക്കായി റെയിൽവേ ഒരുക്കുന്ന പ്രത്യേക സേവമമാണ് ഇപ്പോള്‍ ചർച്ച. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായാണ് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്നത്. ഈ ട്രെയിനുകളിലെ യാത്രക്കാർക്ക് അവരുടെ ട്രെയിൻ ഷെഡ്യൂൾ ചെയ്ത സമയത്തിനേക്കാള്‍ രണ്ടോ അതിലധികമോ മണിക്കൂർ വൈകിയാൽ സൗജന്യ ഭക്ഷണം നൽകാൻ പദ്ധതിയിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. IRCTC കാറ്ററിംഗ് നയം അടിസ്ഥാനമാക്കി പ്രത്യേക ഭക്ഷണ ഓപ്ഷനുകൾകളാണ് യാത്രക്കാർക്ക് നൽകുന്നത്. […]Read More

Gadgets

മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്ഐ

തിരുവനന്തപുരം: സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്ഐ. മധുവിന് ഒപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐ പുറത്താക്കിയത്. അതേസമയം, കേന്ദ്ര സർക്കാരിൻ്റെ പ്രവ‍ർത്തനങ്ങൾ കണ്ട് ആകൃഷ്ടനായെന്നും, ഇനി മോദിജിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും മധു മുല്ലശ്ശേരി പ്രതികരിച്ചു. താൻ വ്യക്തമായി ആലോചിച്ച ശേഷം എടുത്ത തീരുമാനമാണ് ബിജെപിയിലേക്കുള്ള മാറ്റമെന്നും ബിജെപിക്ക് വലിയ വേരോട്ടമുള്ള കാലമായി മാറിയിരിക്കുകയാണെന്നുമാണ് മധു മുല്ലശ്ശേരിയുടെ പ്രതികരണം. ‘കേരളത്തിലും ഇന്ത്യയിലും ബി​ജെപിക്ക് […]Read More

Gadgets

രാഹുൽ ഗാന്ധി നാളെ സംഭലിലേക്ക്

ന്യൂ ഡൽഹി: മുസ്ലിം പള്ളിയിൽ സർവ്വേയ്ക്ക് അനുമതി നൽകിയതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട സംഭൽ സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നാളെ ഉത്തർ പ്രദേശിലെ കോൺഗ്രസ് എംപിമാർക്കൊപ്പമാണ് രാഹുൽ സംഭൽ സന്ദർശിക്കുക. പ്രിയങ്ക ഗാന്ധി എംപിയും ഒപ്പമുണ്ടാകുമെന്നാണ് വിവരം. നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ യാത്ര തിരിച്ച്, രണ്ട് മണിയോടെ സംഘം സംഭലിൽ എത്തും. പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ, രാഹുലിനെ തടഞ്ഞേക്കാനും സാധ്യതയുണ്ട്. ഇന്നലെ സംഭൽ സന്ദർശിക്കാൻ ഒരുങ്ങിയ കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് […]Read More

Gadgets

സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ കേസ്

ആലപ്പുഴ: സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ കേസ്. ഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ കായംകുളം കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. സിപിഐഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്. 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങി, കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഉപദ്രവിച്ചു, ഭീഷണിപ്പെടുത്തി, ശാരീരിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കുന്നത്. മഹിളാ അസോസിയേഷന്‍ ജില്ലാ നേതാവാണ് ഭാര്യ. ഇരുവരും പിരിഞ്ഞുകഴിയുകയാണ്. നേരത്തെ ബിപിന്‍ സി […]Read More

Gadgets

കുതിപ്പ് തുടര്‍ന്ന് സൂക്ഷ്മദര്‍ശിനി

ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജില്‍ തുടരെ തുടരെ ഹിറ്റുകളടിച്ചുവരികയാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. ജാന്‍എമന്‍, പാല്‍തു ജാന്‍വര്‍, ജയ ജയ ജയ ജയഹേ, കഠിന കഠോരമീ അണ്ഡകടാഹം, ഫാലിമി, ഗുരുവായൂരമ്പല നടയില്‍, നുണക്കുഴി അങ്ങനെ അഭിനയിച്ച സിനിമകളെല്ലാം ഒന്നിനുപിറകെ ഒന്നായി ഹിറ്റടിച്ച് ഇപ്പോള്‍ ‘സൂക്ഷ്മദര്‍ശിനി’യിലൂടെ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് സംവിധായകരിലെ നടനും നടന്മാരിലെ സംവിധായകനുമായ ബേസില്‍. ബേസില്‍ സംവിധാനം ചെയ്ത സിനിമകളിലെ നായകന്മാര്‍ പലരും ലാര്‍ജര്‍ ദാന്‍ ലൈഫ് കഥാപാത്രങ്ങളായിരുന്നുവെങ്കിലും അയാള്‍ അഭിനയിച്ച സിനിമകളിലെല്ലാം സാധാരണക്കാരായ […]Read More

Gadgets

രണ്ടര വയസ്സു പ്രായമുള്ള കുട്ടിയുടെ ജനനേന്ദ്രീയത്തിൽ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സു പ്രായമുള്ള കുട്ടിയുടെ ജനനേന്ദ്രീയത്തിൽ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാണിച്ചത് കണ്ണില്ലാത്ത ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. അതിക്രൂരമായ സംഭവം നടന്നിട്ടും അത് ഒളിപ്പിച്ചു വെച്ചു എന്നത് അതീവ ഗൗരവതരമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയമാരെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ എല്ലാം അവസാനിച്ചുവെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റകൃത്യം ഒളിപ്പിച്ചുവെച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും […]Read More

Gadgets

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെച്ചു

പത്തനംതിട്ട: ബുധനാഴ്ച്ച അവിശ്വാസപ്രമേയം നടക്കാനിരിക്കെ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും രാജിവെച്ചു. ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു രമ്യയുമാണ് രാജിവെച്ചത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാളെ നടക്കാനിരിക്കെയാണ് രാജി. ബിജെപിയിലെ മൂന്ന് കൗൺസിലർമാർ വിമതരായി നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വമേധയാ എടുത്ത തീരുമാനമായിരുന്നു എന്നും ബിജെപി ജില്ലാ പ്രസിഡന്റ് വിഎസ് സൂരജ് പറഞ്ഞു. പാലക്കാടിന് പുറമെ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പന്തളം.Read More

Gadgets

അജിതാ തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും അയോഗ്യയാക്കി

കൊച്ചി: തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും അയോഗ്യയാക്കി. തുടര്‍ച്ചയായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അയോഗ്യയാക്കിയ നോട്ടീസ് നഗരസഭ സെക്രട്ടറി ടി കെ സന്തോഷ് അജിതയുടെ വീട്ടിലെത്തി കൈമാറുകയായിരുന്നു. ഒമ്പത് മാസം തുടര്‍ച്ചയായി സ്ഥിരം സമിതി യോഗത്തില്‍ അജിത തങ്കപ്പന്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് അജിത തങ്കപ്പന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എല്‍ഡിഎഫും സ്വതന്ത്ര കൗണ്‍സിലര്‍മാരും ചേര്‍ന്ന് യുഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിന് പിന്നാലെയായിരുന്നു […]Read More

Gadgets

ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സു പ്രായമുള്ള കുട്ടിയോട് കൊടും ക്രൂരത

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സു പ്രായമുള്ള കുട്ടിയോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. കിടക്കയിൽ മൂത്രമൊഴിച്ചതിൻ്റെ പേരിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ആയമാർ മുറിവേൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെതിരായ കൊടും ക്രൂരത. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലിസാണ് മൂവർക്കുമെതിരെ കേസെടുത്തത്. താല്‍ക്കാലിക ജീവനക്കാരാണ് മൂവരും. പോക്സോ വകുപ്പ് ചുമത്തി. ‘കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes