വീണ്ടും ടെക്‌നോളജി കൊണ്ട് ഞെട്ടിക്കാനൊരുങ്ങുകയാണ് ചൈനീസ് ഫോൺ നിർമാതാക്കളായ വാവേയ്. ആപ്പിളിന്റെ എയർഡ്രോപ്പിന് വെല്ലുവിളിയായി കൈകൊണ്ട് ആംഗ്യത്തിലൂടെ ഫോട്ടോകൾ ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക് മാറ്റാൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയാണ് വാവേയ് കൊണ്ടുവന്നിരിക്കുന്നത്. വാവേയ് മേറ്റ് 70 സീരിസ് ഫോണുകളിലാണ് ഈ ഫ്യൂച്ചറിസ്റ്റിക് സംവിധാനം ലഭ്യമാവുക. ചൈനീസ് ഭാഷയിൽ ഇറങ്ങിയ ഫോണിന്റെ പുതിയ പരസ്യത്തിൽ വാവേയ് ഫോണിൽ നിന്ന് ഒരു ചിത്രം ആംഗ്യത്തിലൂടെ സമീപത്തെ വാവേയ് ടാബിലേക്ക് മാറ്റുന്ന രംഗമുണ്ട്. ഷോപ്പുകളിൽ നിന്ന് വാവേയ് മേറ്റ് […]Read More
ആലപ്പുഴ: കളർകോട് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നൽകിയത് വാടകയ്ക്കല്ലെന്ന് കാർ ഉടമ ഷാമിൽ ഖാൻ. മുഹമ്മദ് ജബ്ബാറുമായി രണ്ട് മാസത്തെ പരിചയമുണ്ടെന്നും, അതിന്റെ പുറത്താണ് വണ്ടി നൽകിയതെന്നും ഷാമിൽ ഖാൻ പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്ക് പോകണം എന്നായിരുന്നു തന്നോട് ജബ്ബാർ പറഞ്ഞത് എന്നും ആറ് പേരാണ് ഉണ്ടാകുക എന്നും തന്നോട് പറഞ്ഞിരുന്നതായും ഷാമിൽ ഖാൻ പറഞ്ഞു. ഷാമിൽ ഖാന്റെ വാക്കുകൾ ജബ്ബാറുമായി എനിക്ക് മുന്നേ പരിചയമുണ്ട്. സെക്കൻഡ് ഹാൻഡ് വണ്ടി എടുത്ത് വിൽക്കുന്ന ബിസിനസ് […]Read More
തീർത്ഥാടകരെ പ്രതിസന്ധിയിലാക്കിയ സന്നിധാനത്തെ ഡോളി സമരം പിൻവലിച്ചു. ഡോളി സർവീസ് നടത്തുന്നവരുമായി ശബരിമല എ ഡി എം നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമുള്ള ഡോളി സർവീസ് പ്രീപെയ്ഡ് ആക്കുന്നതിനുള്ള ചർച്ചകള്‍ ദേവസ്വം ബോർഡ് തുടങ്ങിയത്. ഒരു വശത്തേക്ക് ചുരുങ്ങിയത് 3250 രൂപ എന്ന നിരക്കില്‍ ആയിരുന്നു ദേവസ്വം ബോർഡ് തീരുമാനം. എന്നാല്‍ ഏകപക്ഷീയമായ തീരുമാനം എന്ന് ആരോപിച്ച് അർദ്ധരാത്രി മുതല്‍ മുന്നൂറിലേറെ വരുന്ന ഡോളി സർവീസുകാർ […]Read More
ഏരിയാകമ്മിറ്റിക്ക് കെട്ടിടമുണ്ടാക്കി, 27 ലക്ഷം പാർട്ടി അക്കൗണ്ടിലിട്ടു, ഇത്രയൊക്കെ ചെയ്ത ഏത് ഏരിയാ
മംഗലപുരത്ത് സിപിഎമ്മിന് വേണ്ടി ബില്‍ഡിംഗ് ഉണ്ടാക്കുകയും 27 ലക്ഷം രൂപ പാർട്ടി അക്കൗണ്ടില്‍ സ്വരൂപിക്കുകയും ചെയ്‌ത ആളാണ് തന്റെ അച്ഛനെന്ന് സിപിഎം വിട്ട് ബിജെപിയിലേക്കെത്തിയ മധു മുല്ലശ്ശേരിയുടെ മകള്‍ മാതു. മുഖ്യമന്ത്രി പിണറായി വിജയൻ വന്നാണ് കെട്ടിടം ഉദ്‌ഘാടനം ചെയ്തത്. വേറെ ഏത് ഏരിയ കമ്മിറ്റി സെക്രട്ടറിക്ക് ഇതിനൊക്കെ കഴിഞ്ഞു. ഇതൊക്കെ ചെയ്തിട്ടാണ് അച്ഛനെ സിപിഎം അപമാനിച്ചതെന്ന് മാതു പറയുന്നു. ”എട്ടുകൊല്ലമായിട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അച്ഛൻ. പത്തുവർഷമായിട്ട് ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ഞങ്ങള്‍ എല്ലാവരും സിപിഎമ്മില്‍ […]Read More
അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഉടമയ്‌ക്കെതിരെ നടപടി
ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഉടമയ്‌ക്കെതിരെ നടപടി. കാര്‍ വാടകയ്ക്ക് കൊടുത്തത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ‘റെന്റ് എ കാര്‍’ ലൈസന്‍സ് ഇല്ലാതെയാണ് ഉടമ വാഹനം വാടകയ്ക്ക് നല്‍കിയത്. വാഹനത്തിന് ടാക്‌സി പെര്‍മിറ്റ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ വാഹന ഉടമയോട് അടിയന്തരമായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് മുന്‍പില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് പേര്‍ക്ക് സഞ്ചാരിക്കാവുന്ന വാഹനമാണ് ടവേര. എന്നാല്‍ ഇതില്‍ 11 പേരാണ് അപകടസമയത്ത് യാത്ര ചെയ്തിരുന്നത്. ഡ്രൈവര്‍ക്ക് പരിചയക്കുറവ് ഉണ്ടെന്നും ലൈസന്‍സ് […]Read More
കോഴിക്കോട്: പൊലീസ് കമ്മീഷണർ ഓഫീസിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. ചേവായൂർ സഹകരണ ബാങ്ക് വിഷയത്തിൽ സിപിഐഎം-പൊലീസ് ഒത്തുകളിയെന്ന് ആരോപിച്ചാണ് മാർച്ച്. പൊലീസ് ബാരിക്കേഡ് പ്രവർത്തകർ അഴിച്ചുമാറ്റി. പൊലീസിന് നേരെ കുപ്പി എറിഞ്ഞു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ പേപ്പറുകൾ കൂട്ടിയിട്ട് കത്തിച്ചു. മനാഞ്ചിറയിൽ സംഘർഷ സമാന സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തായാറായില്ല. അതേസമയം, ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐഎം നടത്തിയ അക്രമം തടയാതെ പൊലീസ് നോക്കി നിന്നുവെന്നും യുഡിഎഫിന്റെ കയ്യിൽ നിന്ന് […]Read More
വടകര: ഒരുവര്‍ഷം മുമ്പ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാറില്‍വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് വടകര പോലീസ്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. തീക്കുനിയിലെ ഒറ്റപ്പിലാവുള്ളതില്‍ അജിത്തിനെതിരെയാണ് കേസ്. 2023 ജൂലായ് 27ന് തീക്കുനിയില്‍ നിന്നു വടകരയിലേക്കുള്ള യാത്രാമധ്യേ കാറില്‍വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. രാവിലെ ട്യൂഷന് പോവുകയായിരുന്നു പെണ്‍കുട്ടി. തീക്കുനിയില്‍ ബസ് കാത്തുനില്‍ക്കുന്നതു കണ്ട് കാറില്‍ കയറ്റുകയായിരുന്നു. അടുത്തിടെ സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് കുട്ടി ഈ വിവരം അധ്യാപികമാരോട് പറഞ്ഞത്. തുടര്‍ന്ന് അധ്യാപകര്‍ ബന്ധുക്കളെ […]Read More
നവീന്‍ ബാബുവിൻ്റെ മരണം; കുടുംബത്തിൻ്റെ ഹര്‍ജിയിൽ കളക്ടര്‍ക്കും പ്രശാന്തിനും നോട്ടീസ് അയക്കാന്‍ കോടതി
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ കുടുംബത്തിൻ്റെ ഹര്‍ജി പരിഗണിക്കവെ കളക്ടര്‍ക്കും പ്രശാന്തിനും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം. ഡിസംബര്‍ പത്തിന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ പ്രതികളല്ലാത്തവരുടെ മൊബൈല്‍ രേഖകള്‍ സ്വകാര്യതയായതിനാല്‍ രേഖകള്‍ പരിശോധിക്കാന്‍ കളക്ടറുടെയും പ്രശാന്തിൻ്റെയും വിശദീകരണം തേടിയാണ് കോടതിയുടെ നോട്ടീസ്. കണ്ണൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നിര്‍ദേശം. തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് […]Read More
ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്ര നല്‍കി സഹപാഠികളും അധ്യാപകരും നാട്ടുകാരും. രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനം. ആരോഗ്യമന്ത്രി വീണാ ജേര്‍ജ്, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, എംഎല്‍എ ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. നൂറ് കണക്കിനാളുകളാണ് പ്രിയപ്പെട്ട വിദ്യാര്‍ഥികളെ അവസാനമായി ഒരുനോക്കുകാണാനായി എത്തിയത്. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ നിയന്ത്രിക്കാനാവാതെ മന്ത്രി വീണാ […]Read More
മണ്ണാർക്കാട്: പരാതിക്കാരിയെ അസമയത്ത് ഫോണില്‍വിളിച്ച് സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. വി. ജയനെ അന്വേഷണഭാഗമായി സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ജോസ് ആണ് നടപടിയെടുത്തത്. അന്വേഷണത്തിനായി പാലക്കാട് നർക്കോട്ടിക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. നവംബർ 24നാണ് പരാതിക്കിടയായ സംഭവം. രാത്രി 9.15-നാണ് പരാതിക്കാരിയുടെ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് മോശമായി സംസാരിച്ചതെന്ന് പറയുന്നു. ഇതുസംബന്ധിച്ച് മണ്ണാർക്കാട് ഡിവൈ.എസ്.പി.ക്ക്് പരാതി […]Read More