Latest News

Month: December 2024

Gadgets

ട്രിപ്പ് റദ്ദാക്കിയ വിവരം യാത്രക്കാരനെ അറിയിച്ചില്ല, കെഎസ്ആർടിസി 20000 രൂപ നഷ്ടപരിഹാരം നൽകണം

ബസിന്‍റെ ഷെഡ്യൂള്‍ റദ്ദാക്കിയത് യാത്രക്കാരനെ അറിയിക്കാത്തതിന് കെഎസ്‌ആർടിസിക്ക് പിഴ. സംഭവത്തില്‍ പരാതി നല്‍കിയ യുവാവിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. വെളിമുക്ക് പാലക്കല്‍ സ്വദേശി അഭിനവ് ദാസാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 25ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് രാവിലെ പത്തിന് മൂവാറ്റുപുഴയിലേക്ക് പോകാൻ അഭിനവ് ദാസ് ലോഫ്‌ലോർ ബസില്‍ 358 രൂപ നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. രാവിലെ 9.30ന് ബസ് സ്റ്റോപ്പില്‍ എത്തിയ പരാതിക്കാരൻ ഉച്ചക്ക് ഒരു മണി […]Read More

Gadgets

ലൈസൻസില്ലാത്ത തോക്കും ആയുധങ്ങളുമായി രണ്ടു പേർ പിടിയിൽ

ഒറ്റപ്പാലം: ലൈസൻസ് ഇല്ലാത്ത തോക്കും തിരകളും മറ്റു ആയുധങ്ങളുമായി രണ്ടുപേർ പിടിയില്‍. മലപ്പുറം തുവ്വൂർ നീലാഞ്ചേരി പൂക്കുഴി വീട്ടില്‍ അബ്ദുല്‍ സലാം (38), മലപ്പുറം വണ്ടൂർ കൂരാട് ആനക്കല്ലൻ വീട്ടില്‍ ജമാല്‍ ഹുസൈൻ (25) എന്നിവരാണ് ഒറ്റപ്പാലം പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്. മായന്നൂർ റോഡ് ജങ്ഷൻ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട കാറില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കാറിന്റെ പിൻസീറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങള്‍. ലൈസൻസ് ഇല്ലാത്ത […]Read More

Gadgets

യുവതി കനാലിൽ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

ചോറ്റാനിക്കരയില്‍ യുവതിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. നെട്ടൂർ സ്വദേശിനി ഷാനി മരിച്ച സംഭവത്തില്‍ പുതിയകാവ് സ്വദേശി വിജില്‍ കുമാറാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയില്‍ ഓടിച്ച ബൈക്ക് കനാലിലേക്ക് മറിഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ഷാനി മരിച്ചത്. മന:പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് നെട്ടൂർ സ്വദേശി ഷാനിയെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് യുവതിയെ സുഹൃത്തായ യുവതിയുടെ വീട്ടിലാക്കാനായി വരുന്ന വഴി ബൈക്ക് നിയന്ത്രണം വിട്ട് […]Read More

Gadgets

സമ്മേളനങ്ങളിലെ കൊടും വിഭാഗീയതയിൽ പകച്ച് സിപിഎം

സമ്മേളനകാലത്ത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി വിഭാഗീയത. ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് സമവായമുണ്ടാക്കാൻ നോക്കിയിട്ടും പത്തനംതിട്ട ജില്ലയിലെ സി.പി.എം. വിഭാഗീയതയെ നിയന്ത്രിക്കാനാകുന്നില്ലെന്നാണ് വിലയിരുത്തല്‍. ഏരിയാ കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തില്‍ തോറ്റയാള്‍, ഫെയ്സ്ബുക്കില്‍ നടത്തിയ ‘കാളക്കൂറ്റൻ’ പ്രയോഗമാണ് ഒടുവിലത്തെ ഉദാഹരണം. കൊടുമണ്‍ ഏരിയാ കമ്മിറ്റിയിലേക്ക് നടന്ന മത്സരത്തില്‍ പരാജയപ്പെട്ട കെ.പ്രസന്നകുമാറാണ് തന്റെ തോല്‍വിക്കു പിന്നില്‍ വലിയ ശക്തികളുണ്ടെന്ന ധ്വനിപ്പിക്കുന്ന തരത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ‘ കാളക്കൂറ്റൻ സർവസന്നാഹങ്ങളുമായി കളത്തിലിറങ്ങിയാല്‍ സാധുക്കള്‍ക്ക് പിടിച്ചു നില്‍ക്കാൻ കഴിയുമോ’ എന്നായിരുന്നു പോസ്റ്റ്. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ […]Read More

Gadgets

എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

ചാവക്കാട്: എട്ടു വയസുകാരനെ അതിക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍. കടപ്പുറം പുതിയങ്ങാടി പണ്ടാരി വീട്ടില്‍ അബ്ദുല്ലത്തീഫിനെയാണ് (54) സി.ഐ വി.വി വിമലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അബ്ദുല്ലത്തീഫ് സംസ്ഥാനത്തെ വിവിധ ദർഗകള്‍ ചുറ്റി സഞ്ചരിച്ച്‌ നടക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. എസ്.ഐമാരായ കെ.വി. വിജിത്ത്, പി.എസ്. അനില്‍കുമാർ, സി.പി.ഒമാരായ ഇ.കെ. ഹംദ്, അനീഷ് വി. ദാസ്, സൂബീഷ്, രജനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ […]Read More

Gadgets

പി.വി സിന്ധു വിവാഹിതയാകുന്നു

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരവും ഒളിംപ്യനുമായ പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദില്‍ നിന്നുള്ള ബിസിനസുകാരനായ വെങ്കട ദത്ത സായ്‌യാണ് വരന്‍. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. പോസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് സായി. ഡിസംബര്‍ 20 മുതല്‍ വിവാഹചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ നൽകുന്ന വിവരം. ഡിസംബര്‍ 24ന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന്‍ ഒരുക്കും. കഴിഞ്ഞ ദിവസമാണ് സയിദ് മോദി ഓപ്പണ്‍ കിരീടം സിന്ധു സ്വന്തമാക്കിയത്. രണ്ട് വര്‍ഷം നീണ്ടുനിന്ന കിരീട വറുതി അവസാനിപ്പിച്ചായിരുന്നു […]Read More

Gadgets

സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്നും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ച സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിലേക്ക്. മംഗലപുരം ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയില്‍ അച്ചടക്ക നടപടി സ്വീകരിക്കാനിരിക്കെയാണ് മധുവിന്റെ ബിജെപി പ്രവേശനം. രാവിലെ 11 മണിക്ക് ബിജെപി നേതാക്കള്‍ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും. ഇന്നലെ രാത്രി വൈകിയും മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സാമ്പത്തികവും സംഘടനാ വിരുദ്ധവുമായ പരാതികളുടെ നിഴലില്‍ നില്‍ക്കുന്ന മുല്ലശേരി മധുവിനെതിരെ […]Read More

Gadgets

നടുക്കം വിട്ടുമാറാതെ കളർകോട്

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ നടുക്കം കളര്‍കോടിന് വിട്ടുമാറിയിട്ടില്ല. കൂട്ടിയിടിയുടെ ഉഗ്രശബ്ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മനുഷ്യശരീരങ്ങളാണ്. കണ്ടുനില്‍ക്കാനാകാത്ത കാഴ്ചയാണ് കളര്‍കോടുണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. കാറില്‍ നിന്ന് പുറക്കെടുമ്പോള്‍ ചിലര്‍ക്ക് അനക്കമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘രാത്രി ഏതാണ്ട് ഒമ്പത് മണിയായിട്ടുണ്ട്. ശബ്ദം കേട്ടാണ് ഓടിയെത്തുന്നത്. കാറും ബസും ജാമായി കിടക്കുകയായിരുന്നു. അകത്തുനിന്ന് ആളെ എടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂന്ന് പേരെ നാട്ടുകാരൊക്കെ ചേര്‍ന്ന് പുറത്തെടുത്തു. ബാക്കിയുള്ളവരെ ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എത്തി വെട്ടിപ്പൊളിച്ചാണ് […]Read More

Gadgets

കളർകോട് അപകടം; രണ്ട് പേരുടെ നില ഗുരുതരം

ആലപ്പുഴ: കളര്‍കോട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് വിദ്യാര്‍ത്ഥികള്‍ക്ക് സിനിമയ്ക്ക് പോകും വഴി. അഞ്ച് പേരാണ് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ടവേര കാര്‍ പൂര്‍ണമായും തകര്‍ന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ കാറില്‍ നിന്നും പുറത്തെടുക്കാനായത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. […]Read More

Gadgets

പാലക്കാട് നടന്നത് രാഷ്ട്രീയ നാടകമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് നടന്നത് രാഷ്ട്രീയ നാടകമെന്ന് രാഹുൽ പറഞ്ഞു. കളളപ്പണക്കാരനാക്കാൻ ശ്രമിച്ചത് ബിജെപിയുടെയും സിപിഐഎമ്മിന്റെയും ​ബോധപൂർവമായ അജണ്ടയാണ്. ​​ജനഹിതത്തെ അട്ടിമറിക്കാനുളള ശ്രമമാണ് നടന്നതെന്നും രാഹുൽ പറഞ്ഞു. ​​ജനങ്ങൾ പ്രബുദ്ധരാണെന്നുളള ബോധം ബിജെപിയ്ക്കും സിപിഐഎമ്മിനും വേണം. ബിജെപി രണ്ടാമത് നിൽക്കുന്ന മണ്ഡലത്തിൽ ഒന്നാമത് എത്താൻ ഏത് ഹീനമായ മാർ​ഗവും ഉപയോ​ഗിക്കും. പെട്ടി വിവാദം വിടാൻ കോൺ​ഗ്രസ് ഉദ്ദേശിക്കുന്നില്ല. ഈ വിഷയം മുന്നോട്ട് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes