ഗുഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് മുംബൈ കോടതി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ധ്യാൻ ഫൗണ്ടേഷനെയും അതിന്റെ സ്ഥാപകൻ യോഗി അശ്വിനിയെയും പരാമർശിച്ച് ചെയ്ത വീഡിയോ കോടതി നിർദ്ദേശത്തിനെ തുടർന്നും യുട്യൂബിൽ നിന്ന് നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ‘പഖണ്ഡി ബാബ കി കാർട്ടുട്ട്’ എന്ന പേരിൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ യുട്യൂബിൽ നിന്ന് പിൻവലിക്കണമെന്ന് 2022 മാർച്ചിൽ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പാക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയ യുട്യൂബിനെതിരെ 2023 […]Read More
പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വര്‍ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്‍റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്‍റെ വില […]Read More
അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ആരാധകരെ ആർമി എന്ന് വിളിച്ചതിന്റെ പശ്ചാത്തലത്തിൽ അല്ലുവിനെതിരെ പൊലീസിൽ പരാതി വന്നിരിക്കുകയാണ്. ശ്രീനിവാസ് ഗൗഡ് എന്ന വ്യക്തിയാണ് ഹൈദരാബാദിലെ ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അല്ലു ആരാധകരെയും ഫാൻസ് ക്ലബിനെയും സൈന്യവുമായി താരതമ്യം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് പരാതിയിൽ പറയുന്നു. ‘സൈന്യം എന്നത് മാന്യമായ പദവിയാണ്. അവരാണ് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നത്, അതിനാൽ ആരാധകരെ അങ്ങനെ വിളിക്കാൻ കഴിയില്ല. […]Read More
ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറക്കാൻ ശ്രമിച്ച വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച ഉച്ചയോടെ വിമാനത്താവളത്തില്‍ ലാൻഡിങ്ങിന് ശ്രമിച്ച ഇൻഡിഗോ എയർലൈൻസിന്റെ എ320 നിയോ വിമാനമാണ് അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിയുകയും ലാൻഡിങ് സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതിനെത്തുടർന്ന് പറയന്നുയരുകയുമായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടിരുന്നു. ചെറുതായി നിലത്തുതൊട്ട വിമാനം ഇടത്തോട്ട് ചെരിഞ്ഞു. വിമാനത്തിന്റെ ചിറകുകളും നിലംതൊടുമെന്ന ഘട്ടത്തിലാണ് വിമാനം വീണ്ടും പറന്നുയർന്നത്. റണ്‍വേയില്‍ വെള്ളം […]Read More
കൊച്ചി: ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന ഒ കെ വാസുവിനെ സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഏരിയാ സമ്മേളനത്തിലാണ് ഒ കെ വാസുവിനെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. ആര്‍എസ്എസ് നേതാവായിരുന്ന ഒ കെ വാസു 2014ലാണ് സിപിഐഎമ്മില്‍ ചേരുന്നത്. മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു അദ്ദേഹം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയപ്പോഴുണ്ടായ സിപിഐഎം വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിച്ചത് സിപിഐഎമ്മിലേക്ക് വന്ന ഒ കെ വാസുവിനെ ചൂണ്ടിക്കാണിച്ചായിരുന്നു. ഒ കെ വാസുവിനെ 2017ലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയത്. […]Read More
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വാര്‍ത്തയാണെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോണ്‍ഗ്രസ്സ് മുന്നണി മാറ്റത്തില്‍ ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകമാണ്. പാര്‍ട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണ്. കേരള കോണ്‍ഗ്രസ് എം […]Read More
ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യ മത്സരം വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 46 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. വിജയലക്ഷ്യം പിന്നിടുമ്പോൾ ഇന്ത്യക്ക് നാല് വിക്കറ്റായിരുന്നു നഷ്ടമായത്. ഇതിനാൽ ഇന്ത്യൻ വിജയം ആറ് വിക്കറ്റിനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ദ്വിദിന പരിശീലന മത്സരത്തിന്റെ ആദ്യ ദിനം […]Read More
കാഞ്ഞങ്ങാട്: പതിനഞ്ച് വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 49 വർഷം കഠിനതടവും 3,60,000 രൂപ പിഴയും ശിക്ഷ. ബേഡഡുക്ക പന്നിയാടിയിലെ ഗോപിയെയാണ് (51) ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പോക്സോ, ഐ.പി.സിയുടെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ശിക്ഷ. ഇത് ഒന്നിച്ചനുഭവിച്ചാല്‍ മതി. 2021 ഒക്ടോബർ ആദ്യവാരം രാവിലെ എട്ടോടെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് മറ്റാരുമില്ലാത്ത സമയത്ത് എത്തിയായിരുന്നു ലൈംഗികാതിക്രമം നടത്തിയത്. ഇതേവർഷം […]Read More
മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്കെതിരെ വാർത്ത നല്‍കിയാല്‍ മാധ്യമങ്ങളുടെ ഓഫീസില്‍ എത്തി ചോദിക്കുമെന്നാണ് സുരേന്ദ്രന്‍റെ ഭീഷണി. ബിജെപിക്കെതിരെ വാര്‍ത്ത നല്‍കുകയാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത് അറിയാം. അത് ആരാണ് അയച്ചതെന്നും അറിയാം. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേ? ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോ? എത്തിക്സിന്‍റെ ഒരു അംശം പോലുമില്ല. നിങ്ങളെ കാണുന്നത് തന്നെ […]Read More