Latest News

Month: May 2025

Kerala

കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നു… ജനങ്ങൾ ആശങ്കയിൽ…

കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിഞ്ഞു തുടങ്ങിയതോടെ ജനങ്ങൾ ആശങ്കയിൽ. കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായാണ് കോസ്റ്റൽ പോലീസ് അറിയിച്ചത്. ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ പ്രദേശങ്ങളിൽ കണ്ടെയിനറുകൾ അടിഞ്ഞത്. പാപനാശം തീരത്ത് ഒഴുകി നടന്ന പൊളിഞ്ഞ കണ്ടെയ്നർ വർക്കല ടൂറിസം പോലീസും നാട്ടുകാരും ചേർന്ന് കയറു കെട്ടി കരയിലേക്ക് വലിച്ച് കയറ്റി. വർക്കല […]Read More

National sports

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നേട്ടം സ്വന്തമാക്കിയത് ഗുൽവീർ സിങ്.

2025 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം. പുരുഷന്മാരുടെ 10,000 മീറ്ററിൽ യുപി താരം ഗുൽവീർ സിങാണ് സ്വർണമണിഞ്ഞത്. ഈയിനത്തിൽ 2017-ൽ ജി.ലക്ഷ്മണൻ സ്വർണം നേടിയതിനുശേഷം ഇതാദ്യമായാണ് ഒരുവട്ടംകൂടി മെഡൽ ഇന്ത്യയിലെത്തുന്നത്. അവസാന ലാപ്പിൽ ബഹ്‌റൈനിന്റെ ആൽബർട്ട് കിബിച്ചി റോപ്പറിനെ മറികടന്ന് അദ്ദേഹം മുന്നേറി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഗുൽവീറിന്റെ രണ്ടാം മെഡൽനേട്ടമാണിത്. 2023-ൽ 5,000 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ഇത്തവണയും അയ്യായിരം മീറ്ററിൽ ഗുൽവീർ പങ്കെടുക്കുന്നുണ്ട്. 10,000 മീറ്റർ മത്സരത്തിനുണ്ടായിരുന്ന ഇന്ത്യയുടെ സാവൻ ബർവാൾ 28:50.53 […]Read More

Gadgets

ചെറുപുഴയിൽ കുട്ടിയെ മർദിച്ച സംഭവം; അച്ഛന്റെ പ്രാങ്ക് വീഡിയോ കഥ പൊളിയുന്നു

കണ്ണൂർ: ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടികളുടെ മൊഴി പുറത്ത്. പിതാവ് ജോസ് ഇതിന് മുൻപും പലതവണ കുട്ടികളെ മർദ്ദിച്ചിട്ടുണ്ടെന്നും മദ്യപിച്ച് വീട്ടിലേക്ക് എത്തിയാൽ പൊതിരെ തല്ലുമായിരുന്നുവെന്നും കുട്ടികൾ പറഞ്ഞു. നിസാരമായ പ്രശ്നങ്ങൾക്ക് പോലും തല്ലുമായിരുന്നു. അമ്മയ്ക്ക് കൂടുതൽ ഇഷ്ടം മകളോടാണെന്നും അതിനാലാണ് മർദ്ദിച്ചത് എന്നുമാണ് വിലയിരുത്തപ്പെടുന്നത്. സിഡബ്യുസിക്കാണ് കുട്ടികൾ അതീവ ഗൗരവമുള്ള മൊഴി നൽകിയത്. കൗൺസിലിംഗിന് ശേഷം വിശദമായ മൊഴി എടുക്കും. പ്രാങ്ക് വീഡിയോ കഥ പൊളിക്കുന്നതാണ് കുട്ടികളുടെ മൊഴി.Read More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ […]Read More

Kerala

പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ വയോധികൻ മരിച്ചു

ഹോം നഴ്സിൻറെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം നഴ്സ് വിഷ്ണു അതി ക്രൂരമായി മർദ്ദിച്ചത്. നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു. മരണത്തിന് കാരണം ഹോം നഴ്സാണെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മർദ്ദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് […]Read More

Kerala

കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ ബെവ്കോ ഓട്ട്ലെറ്റ്

കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സർക്കാർ. വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള കെഎസ്ആർടിസി ബസ് ടെർമിനലിലാണ് തുറക്കുന്നത്. അടുത്ത മാസം ഈ ഔട്ട്ലെറ്റ് തുറക്കും. ശേഷം അഞ്ച് സ്ഥലത്ത് കൂടി കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ ബെവ്കോ ഓട്ട്ലെറ്റ് തുടങ്ങും. നേരത്തെ ആൻ്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ഈ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാദത്തെ തുടർന്ന് അന്ന് നടപ്പാക്കിയിരുന്നില്ല. […]Read More

Kerala

റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലിയിൽ ചത്ത പുഴു.. ഉപഭോക്താവിന് നഷ്ടപരിഹാരം

സീൽ ചെയ്ത് ലഭിച്ച ഫ്രൂട്ട് മിക്സ്‌ ഭക്ഷ്യ ഉൽപ്പന്നത്തിൽ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കർണ്ണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്സിനെതിരെ എറണാകുളം നെട്ടൂർ സ്വദേശി ശ്രീരാജ് പ്രദീപ് കുമാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഉപഭോക്താവ് 2024 ജൂലൈ 18-ന് നെട്ടൂരിലെ ബിസ്മി ഹൈപ്പർമാർട്ടിൽ നിന്നാണ് KWALITY MIX FRUIT MUESLI എന്ന ഭക്ഷ്യ ഉൽപ്പന്നം വാങ്ങിയത്. ഉൽപ്പന്നത്തിന്റെ നിർമ്മാണ തീയതി 2024 ഏപ്രിൽ 6-ഉം […]Read More

Kerala

അപകടത്തിൽപെട്ട കപ്പൽ മുങ്ങുന്നു.. കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്തിയേക്കും

അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എല്‍സ 3 എന്ന കപ്പൽ മുങ്ങുന്നതായി സൂചന. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതായും ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റിയതായും വിവരങ്ങളുണ്ട്.നിലവിൽ 21 ഡിഗ്രി വരെ കപ്പൽ ചെരിഞ്ഞിട്ടുണ്ട്.ഇന്നലത്തെക്കാൾ കടൽ പ്രക്ഷുബ്ധമാണെന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കപ്പലിനെ ഉയർത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനിരുന്നത്. പക്ഷെ കടൽ കൂടുതൽ പ്രക്ഷുബ്ധമായതോട് കൂടി കപ്പൽ മുങ്ങാൻ തുടങ്ങുകയായിരുന്നു. നിലവിൽ ക്യാപ്റ്റനെയും രണ്ട് പേരെയും നാവിക സേനയുടെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചു. […]Read More

Kerala

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം: കേരളത്തിലെ കൺട്രോൾ റൂമിന്‍റെ മെയിൽ ഐഡി യിൽ മാറ്റം

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്‍റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: cdmdkerala@kfon.in.പഴയ മെയിൽ ഐ.ഡിക്ക് (cdmdkerala@kerala.gov.in) പകരം ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനാണ് ഈ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സെക്രട്ടേറിയറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ വാട്‌സ് ആപ്പിലും ബന്ധപ്പെടാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.. 9037810100 ആണ് വാട്‌സ് ആപ്പ് നമ്പർ.ന്യൂഡൽഹി […]Read More

Kerala

കുടുംബത്തോടൊപ്പം മൂന്നാറിലെത്തിയ പെണ്‍കുട്ടി റിസോര്‍ട്ടിലെ മുറിയിൽ മരിച്ചനിലയിൽ

വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുടുംബാംഗങ്ങളായ മറ്റ് ഏഴ് പേരോടൊപ്പം വാഗമണ്‍ സന്ദര്‍ശിച്ചശേഷമാണ് കുട്ടി മൂന്നാറിലെത്തിയത്. എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച മാതാപിതാക്കളാണ് ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം നടന്നതായി സ്ഥിരീകരിച്ചു. ഉറങ്ങുന്നതിനു മുമ്പ് കുട്ടിക്ക് നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൂന്നാര്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes