എസ് എസ് എൽ സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് മരിച്ചത്. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് പിന്നാലെ പതിനാറുകാരിയായ ആര്യനന്ദ വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.Read More
പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം. കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്. അതിനിടെ, ഇന്ത്യയിൽ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബിൽ അമൃത്‍സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ. അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൻ കനത്ത ശബ്ദമാണ് കേൾക്കുന്നത്. സിർസയിൽ പാകിസ്ഥാന്‍റെ ലോങ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്Read More
പാകിസ്ഥാനില്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനമാണ് സംഭവിച്ചത് ഭൂചലനത്തിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നുRead More
മലപ്പുറം വളാഞ്ചേരിയിൽ രോഗലക്ഷണങ്ങൾ കാണിച്ച ആറു പേർക്കും നിപ നെഗറ്റീവ്. സംസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. 49 പേരാണ് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളത്. 45 പേർ ഹൈറിസ്ക്ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്. അതിൽത്തന്നെ 12 പേർ വീട്ടിലുള്ളവരാണ്. നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.Read More
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മാറ്റിയത്. മെയ് 19 ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.ഇത് പരിഗണിച്ച് ദേവസ്വം ബോർഡും സർക്കാരും വിവിധ ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു. നിലക്കൽ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവും ആരംഭിച്ചിരുന്നു. രാഷ്‌ട്രപതി എത്തില്ലെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചെന്നാണ് വിവരം. ഇതോടനുബന്ധിച്ച് ഇടവ മാസ പൂജയ്ക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോർഡ് ഒഴിവാക്കി. മെയ് 18, 19 […]Read More
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 424583 പേര്‍ ഉപരിപഠനത്തിന് യോഗത്യ നേടി.99.5 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 4,24,583 വിദ്യാർഥികൾ വിജയിച്ചതായും 61,449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചതായും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനം. 72 ക്യാമ്പുകളിലാണ് മൂല്യനിർണയം നടന്നത്. നാല് മണി മുതൽ ഫലം വെബ്സെെറ്റിൽ ലഭ്യമാകും.പാല, മാവേലക്കര വിദ്യാഭ്യാസ ജില്ലയില്‍ നൂറുശതമാനം വിജയം. ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍. […]Read More
മലയാള സിനിമാപ്രവർത്തകരുടെ സംഘം പാക് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്സൽമറിലാണ് കുടുങ്ങിക്കിടക്കുന്നത്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്. ‘ഹാഫ്’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി പോയവരാണ് കുടുങ്ങിയത്. സംവിധായകൻ സംജാദ്, നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്. അഹമ്മദാബാദിലേക്ക് റോഡുമാർഗം വരാനാണ് ഇവർ ശ്രമിക്കുന്നത്.Read More
ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാന്‍റെ പ്രകോപനം. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. വൈകാതെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു. ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്. പുലർച്ചെ നാല് മണിക്ക് ശേഷമാണ് സംഭവം. പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കി. വൈകാതെ ജമ്മുവിലാകെ സമ്പൂർണ ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിനിടയിൽ രാജൗരിയിൽ വീണ്ടും പാകിസ്ഥാന്‍റെ കനത്ത ഷെല്ലാക്രമണം നടന്നു. അതിർത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ആക്രമണമുണ്ടായി. […]Read More
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത് അതിനിടെ, കെ സുധാകരനെ അനുകൂലിച്ച് കാസർകോട് […]Read More
കൊല്ലം: നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടർന്നു. മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും പൊലീസിനോട് തട്ടിക്കയറി.Read More

