ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് നാളെ മുതൽ വർധിക്കുമെന്ന് അധികൃതർ അറിയിച്ചു. എസി കോച്ചുകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയും, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് നിരക്ക് കൂട്ടുന്നത്. വന്ദേ ഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകൾക്കും ഈ നിരക്കു വർധന ബാധകമായിരിക്കും. സബർബൻ ട്രെയിനുകൾക്കും 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രകൾക്കും ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിന് മുകളിൽ വരുന്ന സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ എന്ന നിലയിൽ വർധനവുണ്ടാകും.Read More
കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ. എസ്. ചാക്കോ, വി. എസ്. മോഹനൻ എന്നിവർക്കാണ് കടിയേറ്റത്.Read More
സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹര്‍ജി നല്‍കുമെന്ന് റിയാദിലെ നിയമ സഹായ സമിതി. 19 വര്‍ഷത്തെ ജയില്‍വാസവും, ജയിലിലെ നല്ല നടപ്പും പരിഗണിച്ച് പെട്ടെന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെടും. 20 വര്‍ഷത്തെ തടവിന് കഴിഞ്ഞ മാസമാണ് റിയാദിലെ കോടതി വിധിച്ചത്. അതേസമയം കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി.Read More
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 60 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ചുരാചന്ദ്പൂർ ജില്ലയിലെ മോങ്ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാറിൽ യാത്രചെയ്യുകയായിരുന്നവരാണ് അക്രമത്തിനിരയായത്. സംഭവസ്ഥലത്ത് നിന്ന് 12 ലധികം ഒഴിഞ്ഞ വെടിയുണ്ട ഷെല്ലുകൾ പൊലീസ് കണ്ടെത്തിയതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു.Read More
മകളുടെ വിവാഹത്തിനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വൃദ്ധ ദമ്പതികളെ പെരുവഴിയിൽ ഇറക്കി യൂണിയൻ ബാങ്ക്. കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശികളായ പത്മനാഭൻ, ദേവി ദമ്പതികളെയാണ് ബാങ്ക് അധികൃതർ ഇറക്കിവിട്ടത്. മകളുടെ വിവാഹ ആവശ്യത്തിനും വീടിന്റെ അറ്റകുറ്റപണികൾക്കുമായി യൂണിയൻ ബാങ്കിൽ നിന്ന് 16 ലക്ഷം രൂപ വായ്പ എടുത്തത്. 13 ലക്ഷം രൂപ ഇവർ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് സമയത്ത് വിദേശത്തായിരുന്ന മകന്റെയും വഴിയോരക്കച്ചവടം നടത്തിയിരുന്ന പത്മനാഭന്റെയും ജോലി നഷ്ടപ്പെട്ടതിനാൽ വായ്പ തിരിച്ചടവ് മടങ്ങുകയായിരുന്നു.Read More
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിൽ സ്‌കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയത്തിന് ക്രമീകരണം. 20 മിനുറ്റായിരുന്ന ഉച്ചയൂൺ സമയം 45 മിനുറ്റാക്കി വ൪ധിപ്പിച്ചു. ഇടവേള സമയങ്ങൾ 10 മിനുറ്റാക്കി ഉയ൪ത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവില്‍ വന്നു. മഴക്കാലമായതിനാൽ ഒക്ടോബർ വരെ ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ. […]Read More
ഓണക്കാലത്ത് സംസ്ഥാനത്തിന് കൂടുതൽ അരി ആവശ്യപ്പെടുമെന്ന് മന്ത്രി ജി ആർ അനിൽ. ഇതു സംബന്ധിച്ച കൂടിക്കാഴ്ച നാളെ കേന്ദ്ര ഭക്ഷ്യമന്ത്രിയുമായി നടത്തും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ഒരു കാർഡിന് 5 കിലോ അധിക അരിയാണ് ആവശ്യപ്പെടുന്നത്. ഓണവിപണി സപ്ലൈകോ വഴി സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. 450 രൂപയുടെ വെളിച്ചെണ്ണ സപ്ലൈ കോയിൽ 270 രൂപയ്ക്കാണ് നൽകുന്നത്. വിലക്കയറ്റം നിയന്ത്രിക്കാനായി ഫലപ്രദമായി ഇടപെടും. പൊലീസ് മേധാവി നിയമനം ക്യാബിനറ്റ് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. അതിൽ പ്രതികരിക്കുന്നത് ശരിയായ രീതിയല്ലെന്നും […]Read More
‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി
സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഇന്ത്യലെ പേരുകൾ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം […]Read More
ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്; ഗവര്‍ണര്‍ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി
ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിന് പിന്നാലെ സുരക്ഷയ്ക്കായി ഗവര്‍ണര്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി സര്‍ക്കാര്‍. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലംമാറ്റ ഉത്തരവാണ് റദ്ദാക്കിയത്. ഗവര്‍ണറുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള പൊലീസില്‍ പൂര്‍ണ തൃപ്തിയെന്ന് രാജ്ഭവന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്ന കാര്യമാണ്. അതിന് പിന്നാലെയാണ് കുറച്ചുകൂടി പൊലീസുകാരെ രാജ്ഭവന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ഇറക്കുന്നത്. ഇതിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ട്രാന്‍സ്ഫറുകള്‍ […]Read More
കോഴിക്കോട്: കാക്കൂരില്‍ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ബാലുശ്ശേരിക്ക് വരികയായിരുന്നു ബസ്, മരംകയറ്റിയ ലോറി എതിര്‍ദിശയില്‍ വരികയായിരുന്നു. നിയന്ത്രണണംവിട്ട ബസ് ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.Read More