Latest News

Month: June 2025

National

അഹമ്മദാബാദ് വിമാന അപകടം; അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പൈലറ്റിൻ്റെ മെയ്ഡേ കോൾ

ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് മെയ്ഡേ കോൾ ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ചെയ്തതായി റിപ്പോർട്ട്. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, തെറ്റായി പ്രവർത്തിക്കുന്ന ഘടനാപരമായ വിഷയം, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക. അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദുഃഖ സൂചകമായി സോഷ്യല്‍മീഡിയയില്‍ പ്രൊഫെെൽ ചിത്രങ്ങൾ എയര്‍ ഇന്ത്യ […]Read More

Gadgets

അഹമ്മദാബാദ് വിമാനപകടം: വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും, ആരോഗ്യനില ഗുരുതരം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും യാത്ര ചെയ്തിരുന്നു. ലണ്ടനിലേക്ക് ഭാര്യയ്ക്കൊപ്പം പോകുന്നതിനായായിരുന്നു യാത്ര. പുറത്തുവന്ന യാത്രക്കാരുടെ പട്ടികയിൽ പന്ത്രണ്ടാമനായി വിജയ് രൂപാണിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം.Read More

Gadgets

അഹമ്മദാബാദ് വിമാനപകടം: 110 പേർ മരിച്ചു

അഹമ്മദാബാദ് വിമാനപകടത്തിൽ 110 പേർ മരിച്ചതായി പ്രാഥമിക വിവരം. ഇതിൽ 40 പേരുടെ മൃതദേഹങ്ങൾ ഇതിനകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ അഹമ്മദാബാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.Read More

National

അഹമ്മദാബാദ് വിമാന അപകടം; വിമാനത്തിൽ 169 ഇന്ത്യക്കാർ

അഹമ്മദാബാ​ദിൽ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത് 232 യാത്രക്കാരെന്ന് എയർ ഇന്ത്യ അറിയിച്ചു. 169 ഇന്ത്യൻ യാത്രികർക്ക് പുറമെ 52 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ട്. 10 ജീവനക്കാരും ഉണ്ടായിരുന്നു. അതേസമയം, വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിചയ സമ്പന്നരായിരുന്നുവെന്നാണ് വിവരം. ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള ആള്‍. ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ 1100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുള്ള ആളുമാണ്.അഹമ്മദാബാദില്‍ […]Read More

National Politics

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ആം ആദ്മി പാർട്ടി. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിർണായക പ്രഖ്യാപനം. ബീഹാറിലെ എല്ലാ സീറ്റിലും പാർട്ടി മത്സരിക്കും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായിരുന്ന ആം ആദ്മി പാർട്ടി, അതിന് ശേഷം കാര്യമായ ഒരു യോഗം പോലും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് ഏതാണ് പാർട്ടി നിർബന്ധിതരായത്. എന്നാൽ, ബീഹാറിൽ മത്സരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ചതായി ആം ആദ്മി പാർട്ടി ജോയിന്റ് സെക്രട്ടറി മനോരഞ്ജൻ […]Read More

National

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാർ

ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നു വീണു. പറന്നുയരാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലണ്ടനിലേക്ക് പുറപ്പെടുകയായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസാണ് തകർന്നത്. Boeing 787 എന്ന വിമാനമാണ് തകർന്നത്. വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായതായി വിവരം. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്ന് സ്ഥിരീകരിച്ചു. ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മരത്തിലിടിച്ചുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാൽ വിവരങ്ങൾ ഓദ്യോ​ഗികമല്ല. അപകടത്തിന്റെ തീവ്രവ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സുമടക്കമുള്ള […]Read More

Kerala

കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ

കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിനാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ചികിത്സ നടത്തി വരികയായിരുന്നു ജോബിൻ. സംഭവത്തിൽ പരാതി ലഭിച്ചതോടെ ഒളിവിൽ പോയ ജോബിനെ പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ നിന്നാണ് പോലീസ് കാർ പിടികൂടിയത്. മുൻപ് പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും സ്വകാര്യ ആശുപത്രികൾ നേഴ്സ് ആയി ജോലി ചെയ്ത ജോബിൻ, വ്യാജരേഖ ചമച്ചാണ് ഡോക്ടറായി ജോലി ചെയ്തിരുന്നത്.Read More

Kerala

MSC എൽസ 3 ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് കർശന

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ MSC എൽസ 3 ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന് കർശന നിർദേശവുമായി ഹൈക്കോടതി. കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും മത്സ്യ സമ്പത്തിൽ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.കണ്ണൂർ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹർജിയുടെ ഭാഗമാക്കണമെന്ന് കോടതി നിർദേശിച്ചു. കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ട പരിഹാരം മതിയെന്നാണ് […]Read More

Kerala

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ; ചർച്ചക്കായി ഗവർണർ യോഗം വിളിച്ചു

തിരൂർ: പുതിയ അധ്യയന വർഷം ആരംഭിച്ച പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചു. ജൂൺ 17-ന് യോഗം തിരുവനന്തപുരം രാജ്ഭവനിൽ നടക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇതുവരെ സ്വീകരിച്ച നടപടികളും വരും ദിവസങ്ങളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്യുംRead More

Gadgets

ഒളിക്യമാറയിൽ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരൻ അറസ്റ്റിൽ

ഇടുക്കി: വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖിനെയാണ് പൊലീസ് പിടികൂടിയത്. വനിതാ പൊലീസുകാർ വസ്ത്രം മാറുന്നതിനായി ഉപയോഗിക്കുന്ന മുറിയിലായിരുന്നു ഇയാൾ ഒളിക്യാമറ സ്ഥാപിച്ചത്. ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ വനിത പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതോടെ സംഭവം പുറത്ത് എത്തുകയായിരുന്നു. ഭീഷണിപ്പെടുത്തലിന് ഇരയായ വനിതാ ഉദ്യോഗസ്ഥ വനിതാ സെല്ലിലും ലും സൈബർ ക്രൈം സെല്ലിലും പരാതി നൽകി. തുടര്‍ന്നാണ് ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes