Latest News

Month: June 2025

Gadgets

മധ്യപ്രദേശിൽ ആശുപത്രിയിൽ പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി

ഭോപ്പാൽ: മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. ഇ എൻ ടി വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട യുവതിയുടെ മകളാണ് ആക്രമണത്തിനിരയായത്. ജൂൺ 8 രാത്രിയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അധികൃതർ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ രാജേന്ദ്ര ശുക്ലയുടെ മണ്ഡലത്തിൽ നടന്ന ഈ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.Read More

Kerala

പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

കണ്ണൂർ: രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി രാകേഷ് (45) 20 വർഷത്തിനുശേഷം പിടിയിൽ. രാകേഷും കൂട്ടുകാരനും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ രാകേഷ് മുങ്ങി. പിന്നീട് 20 വർഷത്തിനുശേഷം പോണ്ടിച്ചേരി കോട്ടക്കുപ്പത്തിൽ പ്രതിയെ പോലീസ് പിടികൂടി.Read More

Kerala

മലാപ്പറമ്പ് പെൺവാണിഭം; നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു

കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചു. രണ്ടു പൊലീസുകാർക്ക് നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാമ്പത്തിക ഇടപാടും മറ്റു ഇടപാടുകളും ഇവർക്കുള്ളതായാണ് വിവരം. നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു. ഫോൺ റെക്കോർഡ് പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചിരുന്നു. ഫോൺ പരിശോധിച്ചാൽ […]Read More

Gadgets

ആർഎസ്എസിന്റെ ആദ്യത്തെ അടി വീണത് ദളിതന്റെ ദേഹത്ത്: വേടൻ

കോഴിക്കോട്: ആർഎസ്എസിന്റെ ദണ്ഡയുടെ ആദ്യത്തെ അടിവീണത് ദലിതന്റെ പുറത്താണെന്ന് റാപ്പർ വേടൻ. ‘ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത് ഞാൻ കേട്ടിട്ടുള്ളത്’. വേടൻ പറഞ്ഞു. താൻ കുറച്ച് ആളുകളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിൽ സന്തോഷമുണ്ട്. തനിക്കെതിരെ ഭീഷണികൾ ഉണ്ടാവുന്നുണ്ട്. അയ്യങ്കാളിയിൽ നിന്നും അംബേദ്കറിൽ നിന്നുമാണ് രാഷ്ട്രീയം പറയാനുള്ള ഈ ധൈര്യം തനിക്ക് കിട്ടിയതെന്ന് വേടൻ പറയുന്നു. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്നവരെ കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. രാഷ്ട്രീയം പറയാനായി നിയോഗിക്കപ്പെട്ട ആളാണ് […]Read More

Kerala

കോഴിക്കോട് സ്കൂട്ടറിലെത്തിയ ആൾ 40 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നു സ്കൂട്ടറിൽ എത്തിയയാൾ 40 ലക്ഷം രൂപ കവർന്നു. ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദിന്റെ കൈവശം ഉണ്ടായിരുന്ന പണമുള്ള കറുത്ത ബാഗാണ് പ്രതി തട്ടിപ്പറിച്ചത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിലെ അക്ഷയ ഫിനാൻസ് സ്ഥാപനത്തിന്റെ മുന്നിലാണ് സംഭവം നടന്നത്. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് 40 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കറുത്ത ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട ഇയാളുടെ […]Read More

Kerala

MSC എൽസ 3 കപ്പൽ കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട സംഭവം; കേസെടുത്ത് പൊലീസ്

MSC എൽസ 3 കപ്പൽ കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. അപകടത്തിൽ കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. MSC എൽസ 3 യുടെ ഷിപ്പ് മാസ്റ്റർക്കെതിരെയും MSC എൽസ ഷിപ്പിംഗ് ക്രൂസ് ആൻഡ് അതേർസ് എന്ന പേരിലും കപ്പലിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. 282,285,286,287,288 & 3(5) OF BNS 2023 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് ചുമത്തിയത്. കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ […]Read More

Gadgets

ട്രംപിനെയും വൈസ് പ്രസിഡന്റിനെയും വധിക്കണമെന്ന പരാമർശവുമായി അൽ ഖായിദ നേതാവ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയും വധിക്കാൻ ആഹ്വാനം ചെയ്തതായി അൽ ഖായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അവാകിയുടെ പ്രസ്താവനയും വീഡിയോയും പുറത്ത് വന്നു. മസ്‌ക് ഉൾപ്പെടെയുള്ളവരെ വധിക്കണമെന്ന് വീഡിയോയിൽ പറയുന്നു. ഇസ്രയേലിനോടുള്ള ശക്തമായ പിന്തുണയാണ് വധഭീഷണിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്‌.Read More

Gadgets

ബാഹുബലി റീ-റിലീസിനൊരുങ്ങുന്നു; ഒറ്റ ചിത്രമായി തിയേറ്ററുകളിൽ

ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം കുറിച്ച എസ്.എസ്. രാജമൗലി-പ്രഭാസ് ചിത്രം ബാഹുബലി വീണ്ടും തിയേറ്ററുകളിലേക്ക് വരുന്നു. മുമ്പ് രണ്ട് വർഷത്തിൻ്റെ ഇടവേളയിൽ രണ്ട് ഭാഗങ്ങളായി വന്ന ചിത്രം, ഇപ്പോൾ ഒറ്റ ചിത്രമായി റീ-റിലീസ് ചെയ്യാനാണ് നിർമാതാക്കളുടെ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ വിടും.Read More

Kerala

കൊച്ചി കപ്പലപകടത്തിൽ കേസ്; ഒന്നാം പ്രതി കപ്പൽ കമ്പനി

തിരുവനന്തപുരം: മേയ് 24-ന് കൊച്ചി തീരത്ത് അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പലിനെതിരേ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. കപ്പൽ ഉടമയെ ഒന്നാംപ്രതി ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷിപ്പ് മാസ്റ്ററും ക്രൂ അംഗങ്ങളും രണ്ടും മൂന്നും പ്രതികളായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും കപ്പലിൽ ഉണ്ടെന്ന അറിവ് നിലനിൽക്കെ, അപകടം ഉണ്ടാക്കും വിധം അപാകമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തതായാണ് എഫ്.ഐ.ആറിൽ ഉള്ളടക്കം. അപകടത്തെത്തുടർന്ന്, കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുകളിൽനിന്ന് വിനാശകാരിയായ പ്ലാസ്റ്റിക് […]Read More

world News

കുറച്ച് കടുത്തുപോയി; ട്രംപിനെതിരെ പറഞ്ഞതിൽ ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്‌ക്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ താൻ നടത്തിയ പോസ്റ്റുകൾ അതിരുവിട്ടതായി കുറ്റസമ്മതം പ്രകടിപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്.തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മസ്ക് ഖേദപ്രകടനം നടത്തിയത്. “പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എൻ്റെ ചില പോസ്റ്റുകളിൽ ഖേദമുണ്ട്. അത് വല്ലാതെ അതിരുവിട്ടു,” എന്ന് മസ്ക് എക്‌സിൽ കുറിച്ചു. സൗഹൃദവും ബിസിനസ് ബന്ധവും പുലർത്തിയിരുന്ന ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലൂടെ വാക്പോര് നടത്തിവരികയാണ്. സർക്കാരിന്റെ ചെലവുചുരുക്കാനുള്ള ‘ഡോജ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes