Latest News

Month: June 2025

National

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 82 പേർക്ക് ജീവൻ നഷ്ടമായെന്ന ബിബിസി റിപ്പോര്‍ട്ടിനു പിന്നാലെ

മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 82 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന ബിബിസി റിപ്പോര്‍ട്ടിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കുംഭമേളയ്ക്കിടെ മരിച്ചവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കളളം പറയുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വ്യാജ കണക്കുകള്‍ നല്‍കുന്നവര്‍ പൊതുജന വിശ്വാസത്തിന് അര്‍ഹരല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. സമൂഹമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 37 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നായിരുന്നു […]Read More

world News

ആക്സിയം 4 വിക്ഷേപണം വീണ്ടും മാറ്റി

ഫ്ലോറിഡ: ഇന്ന് നടക്കാനിരുന്ന ആക്സിയം 4 വിക്ഷേപണം ഇന്ധനചോർച്ചയെ തുടർന്ന് മാറ്റിവച്ചു. റോക്കറ്റിൽ ബൂസ്റ്റർ ഘട്ടത്തിൽ ഇന്ധന ചോർച്ച കണ്ടെത്തുകയായിരുന്നു. ശുഭാംശു ശുക്ല ഉൾപ്പെടുന്ന സംഘം ഇന്ന് പുറപ്പെടാനിരിക്കവേയാണ് ഇന്ധന ചോർച്ച കണ്ടെത്തുന്നത്. നാലാം തവണയാണ് വിക്ഷേപണം മാറ്റിവക്കുന്നത്. പരിശോധനകൾ നടത്തിയ ശേഷം വിക്ഷേപണ തീയതി അറിയിക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചു.Read More

Kerala

”ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് കൈമാറില്ല”; ശിശുക്ഷേമ സമിതി

പ്രസവിച്ചയുടന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് കൈമാറില്ലെന്ന് ശിശുക്ഷേമ സമിതി. കുഞ്ഞിനെ സംരക്ഷിക്കാനുളള പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാൽ, കുഞ്ഞിനെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറും. നിധിയെന്ന് പേരിട്ട കുഞ്ഞ് നിലവില്‍ കൊച്ചിയിലെ ശിശുസംരക്ഷണ സമിതിയിലാണ് ഉളളത്. രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ അതിനാവശ്യമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുളള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ഉണ്ടെന്ന് ജാര്‍ഖണ്ഡ് ശിശുക്ഷേമസമിതിയോട് തേടിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്ക് […]Read More

Kerala

കോവിഡിനെതിരെ പ്രായമായവർ മുൻകരുതലെടുക്കണം: മന്ത്രി വീണ ജോർജ്

പ്രായമായവരിലും മറ്റു രോഗങ്ങളുള്ളവരിലും കോവിഡ് ഗുരുതരമാകുന്ന സാഹചര്യത്തിൽ ഇക്കൂട്ടർ പ്രേത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് നിലവിൽ 2223 ആക്റ്റീവ് കേസുകളും 96 പേർ ചികിത്സയിലുമാണ്. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗം പേരും മറ്റ് രോഗങ്ങൾ ഉള്ളവരാണ്. കോവിഡിന്റെ വകബേധങ്ങളായ എൽ എക്സ് 7, എസ് എഫ് ജി എന്നിവക്ക് തീവ്രത കുറവാണെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. ഈ വകബേധങ്ങളാണ് കേരളത്തിൽ കൂടുതലും കണ്ടു വരുന്നത്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമായും ധരിക്കണം. ജലദോഷം, ചുമ, […]Read More

Uncategorized

കാർ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കാരപ്പറമ്പിൽ കാർ കനോലി കനാലിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്. എതിർ ദിശയിൽ മറ്റൊരു കാറും ബൈക്കും വന്നത് കാറിന്റെ നിയന്ത്രണം വിടാൻ കാരണമായി. കാർ കനോലി കനാലിലേക്ക് മറിഞ്ഞു. കായലിലെ പായലിനു മുകളിൽ തങ്ങിനിൽക്കുന്ന നിലയിലാണ് കാറുള്ളത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More

Uncategorized

ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടുത്തം: ബാൽക്കണിയിൽ നിന്ന് ചാടിയ പിതാവിനും മക്കൾക്കും ദാരുണാന്ത്യം

ന്യൂഡൽഹി: ദ്വാരകയിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനായി ബാൽക്കണിയിൽ നിന്ന് ചാടിയ പിതാവിനും മക്കൾളും മരണപ്പെട്ടു. 10 വയസ്സുള്ള രണ്ടു കുട്ടികളും പിതാവുമാണ് മരണപ്പെട്ടത്. അഗ്നിബാധയിൽ രക്ഷപ്പെട്ട ഭാര്യയും മൂത്ത മകനും ചികിത്സയിലാണ്. ശപത് സൊസൈറ്റി എന്ന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 8,9 നിലകളിലാണ് തീപിടുത്തമുണ്ടായത്.Read More

Kerala

ശ്രീചിത്രയിൽ ശസ്ത്രക്രിയ മാറ്റിവച്ച രോഗികളോട് മുൻ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താൻ നിർദേശം

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആന്റ് ടെക്നോളജിയിൽ ഇന്നു മുതൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കും. ഇന്നു മുതൽ ഉപകരണങ്ങൾ ലഭ്യമാക്കാമെന്ന് അമൃത്ഫാർമസി ഉറപ്പ് നൽകി. ശസ്ത്രക്രിയ മാറ്റിവച്ച രോഗികളെ മുൻ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താൻ നിർദേശം നൽകി. ചികിത്സാ ഉപകരണങ്ങളുടെ ലഭ്യതക്കുറവു മൂലമാണ് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിൽ ശസ്ത്രക്രിയകള്‍ മുടങ്ങിയത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് 2023 നു ശേഷം ടെന്‍ഡര്‍ നല്‍കാത്തതാണ് ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ […]Read More

Uncategorized

കെനിയയിലെ വാഹനാപകടം: മരിച്ചവരിൽ 5 പേർ മലയാളികൾ

ദോഹ: കെനിയയിൽ ബസ് അപകടത്തിൽപ്പെട്ട് മരിച്ച ആറ് പേരിൽ 5 പേരും മലയാളികൾ. മരിച്ചവരിൽ മൂന്ന് സ്ത്രീകളും പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഖത്തറിൽ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട ബസ് വടക്കു കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. 14 മലയാളികളും കർണാടക ഗോവൻ സ്വദേശികളുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. മരിച്ച മലയാളികളിൽ ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ(41), ടൈറ റോഡ്രിഗ്വസ്(8), റൂഹി മെഹ്റിൽ […]Read More

Kerala

മലാപറമ്പ് പെൺവാണിഭ കേസ്; രണ്ട് പൊലീസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ചും അന്വേഷണം

കോഴിക്കോട് മലാപറമ്പ് പെൺവാണിഭ കേസിൽ രണ്ട് പൊലീസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ചും അന്വേഷണം. പെൺവാണിഭ സംഘത്തിലെ നടത്തിപ്പുകാരി ബിന്ദുവുമായി പൊലീസ് ഡ്രൈവർമാർക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവരുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. കേസിൽ ഇരുവരെയും പ്രതിചേർത്തേക്കും. കൂടുതൽ പേർ കൂടി കേസിൽ പിടിയിലാകുമെന്നാണ് സൂചന. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്‌റൈന്‍ ഫുട്‌ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശിയാണ് വാടകയ്‌ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. […]Read More

Kerala National

സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു; പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്

പ്രിയങ്ക ഗാന്ധിയുടെ വയനാട് ഉപതിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി പ്രിയങ്ക ഗാന്ധിയോട് മറുപടി തേടി. ജനുവരിയിലാണ് ഹർജി നൽകിയിരുന്നത്. ഹർജി ഇന്ന് പരിഗണിച്ച കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes