Latest News

Month: June 2025

Uncategorized

മോഡലായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് സ്വദേശിയും ഫാഷൻ മോഡലുമായ അഞ്ജലി അൽപേഷ് വർമോറാ(23) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് മുൻപായി സാമൂഹികമാധ്യമങ്ങളിൽ വൈകാരികമായ സ്റ്റാറ്റസുകൾ അഞ്ജലി പങ്കുവെച്ചിരുന്നു. അഞ്ജലിയുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. പ്രതിശ്രുത വരന്റെ അമ്മയുടെ മരണത്തെ തുടർന്ന് വിവാഹം അടുത്ത വർഷത്തേക്ക് നീട്ടി വെച്ചിരുന്നു. അവസാനമായി അഞ്ജലി വിളിക്കാൻ ശ്രമിച്ചത് പ്രതിശ്രുത വരനെയാണെന്ന് പോലീസ് പറഞ്ഞു. അഞ്ജലിക്ക് മാനസിക പ്രയാസമോ സമ്മർദ്ദമോ ഉള്ളതായി തനിക്ക് അറിയില്ലായിരുന്നു എന്ന് പ്രതിശ്രുത […]Read More

sports world News

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ. 29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കൽ. 2016ൽ വെസ്റ്റ് ഇൻഡീസിനായി അരങ്ങേറിയ പുരാൻ ടീമിനായി 61 ഏകദിനങ്ങളും 106 ട്വന്റി20യിലും കളിച്ചിട്ടുണ്ട്. 2275 റൺസ് നേടിയ പുരാനാണ് വിൻഡീസിനായി ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുരാന്റെ 29-ാം വയസിലെ വിരമിക്കലെന്നാണ് വിവരം. ഇപ്പോൾ അവസാനിച്ച ഐപിഎല്ലിൽ, ഒരു സീസണിൽ ആദ്യമായി 500 റൺസ് തികയ്ക്കാനും […]Read More

world News

ഓസ്ട്രിയയിൽ സ്കൂളിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു

വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികളടക്കം 10 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്‌. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് വെടിവെപ്പുണ്ടായത്. ഗ്രാസിലെ അപ്പർ സെക്കൻഡറി സ്കൂളിലാണ് സംഭവം. വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് ലഭിക്കുന്ന വിവരം.Read More

Kerala

ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിൽ – കൃഷ്ണകുമാർ

തിരുവനന്തപുരം: ആരോപണം ഉന്നയിച്ച ജീവനക്കാർ ഒളിവിലാണെന്നും ജീവനക്കാർക്കെതിരായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. ജീവനക്കാർ കസ്റ്റമേഴ്‌സുമായി നേരിട്ട് ഇടപാട് നടത്തിയിരുന്നു. മൂന്ന് ജീവനക്കാരുടെയും ബാങ്ക് വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ജീവനക്കാരെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നതിന് തെളിവാണ് പുറത്തു വന്ന ദൃശ്യങ്ങൾ. ക്യു ആർ സ്കാൻ മാറ്റി പണം തട്ടിയെടുത്തെന്നാണ് ജീവനക്കാർക്കെതിരെയുള്ള പരാതി. തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെയുള്ള തെളിവ് പോലീസ് ശേഖരിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു.Read More

world News

കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു

കെനിയയില്‍ വാഹനാപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നാകുരു ഹൈവേയില്‍ ഇന്നലെയായിരുന്നു അപകടം നടന്നത്. മസായി മാരാ നാഷണല്‍ പാര്‍ക്കിയില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍. ബസില്‍ 28 ഇന്ത്യന്‍ വിനോദസഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളും ഡ്രൈവറും ഉള്‍പ്പെടെ 32 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.ബ്രേക്ക് തകരാറും മോശം കാലാവസ്ഥയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി ന്യാന്‍ഡരുവ സെന്‍ട്രല്‍ […]Read More

Kerala

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒന്‍പത് ജില്ലകളില്‍

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജൂണ്‍ 14 ന് കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, […]Read More

Uncategorized

‘ടിടിഇ’ ആയി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

ആഗ്ര: ടിടിഇ ആണെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സഹാൻപുർ സ്വദേശി ദേവേന്ദ്രയാണ് അറസ്റ്റിയലായത്. ട്രെയിനിലെ കുപ്പിവെള്ള വിൽപ്പനക്കാരനായിരുന്നു ഇയാൾ. ടിടിഇ യുടെ വസ്ത്രം ധരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.ജനറൽ ടിക്കറ്റ് ഇല്ലാതെ കയറുന്നവർക്ക് ടിക്കറ്റ് വാങ്ങി വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. അലിഗഡ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.Read More

Kerala

പിവിആര്‍ ഇനോക്സ് ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്സുകള്‍ അധികനിരക്ക്; ഹര്‍ജിക്ക് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതിയുടെ

പിവിആര്‍ ഇനോക്സ് ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്സുകള്‍ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിക്ക് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നൽകിയിരുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നിയമം നിലവിലുണ്ടെങ്കിലും കേരളത്തില്‍ ഇല്ല. സമാന വിഷയത്തില്‍ മദ്രാസ്, തെലങ്കാന ഹൈക്കോടതികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ ടിക്കറ്റ് നിരക്ക് നിയന്ത്രണം നടപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തില്‍ ഒരു സിനിമയ്ക്ക് […]Read More

Uncategorized

തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി ദിയ കൃഷ്ണ

തിരുവനതപുരം: കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും തട്ടികൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ പോലീസ് ഇർവർക്കുമെതിരെ കേസെടുത്തത്തിൽ ദിയ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകി. പരാതി വ്യാജമാണെന്ന് കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. തട്ടിക്കൊണ്ടു പോയി, മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ജീവനക്കാരുടെ പരാതി.Read More

Kerala

പൂച്ച കുറുകെ ചാടി വാഹനാപകടം: യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടി വാഹനാപകടത്തിൽ പെട്ട് ചിലകിത്സയിലായിരുന്ന യുവതി മരിച്ചു. പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമിയാണ്(32) മരിച്ചത്. ഭർത്താവിനോപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ പൂച്ച കുറുകെ ചാടി. പിന്നീട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ നേടിയ തളി ശിവക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ സുമിക്ക് തലക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes