Latest News

Month: June 2025

National

ഹരിയാന ഭൂമി ഇടപാട് കേസ്; റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്

ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വ്യവസായിയും ലോക്‌സഭാ എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. ഇന്ന് ഹാജരാകാന്‍ ആയിരുന്നു ആവശ്യം. എന്നാല്‍ റോബര്‍ട്ട് വാദ്ര ഇന്ന് ഹാജരാകില്ലെന്നാണ് വിവരം. അസൗകര്യമുണ്ടെന്ന് വാദ്ര അറിയിച്ചതായതാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാമത്തെ തവണയാണ് കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു കേസില്‍ വാദ്രക്ക് ഇ ഡിയുടെ ആദ്യ സമന്‍സ് ലഭിക്കുന്നത്. […]Read More

Kerala

കപ്പൽ തീപ്പിടുത്തം: കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു, കപ്പലിൽ നിന്ന് കറുത്ത പുക

കേരള തീരത്ത് അറബിക്കടലിൽ വച്ച് തീപിടിച്ച വാൻ ഹയി 503 കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നുണ്ടെന്നും കപ്പൽ 15 ഡിഗ്രി ചെരിഞ്ഞെന്നും റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ പൊള്ളലേറ്റ ആറുപേർ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെയും അപകട സ്ഥലത്ത് നിന്ന് മാറ്റി. കപ്പലിലെ തീ പൂർണ്ണമായും […]Read More

Politics

എൻ ഡി എ സർക്കാരിന്റെ ഭരണകാലത്ത് നടത്തിയത് സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങൾ

ന്യൂഡൽഹി: മൂന്നാം മോദിസർക്കാരിന്റെ ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോൾ എൻ ഡി എ സർക്കാരിന്റെ പതിനൊന്നു വർഷത്തെ ഭരണകാലത്ത് നടത്തിയത് സ്വർണ്ണലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങളെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ. ജെ.പി നഡ്ഡ. യുപിഎ ഭരണകാലത്ത് അഴിമതിയും പ്രീണന രാഷ്ട്രീയവുമാണ് രാജ്യത്തുണ്ടായിരുന്നത്. മോദി സർക്കാർ വന്നതോടെ അതെല്ലാം മാറി. വികസിതഭാരതം മുന്നിൽ കണ്ടുക്കൊണ്ടുള്ളതാണ് സർക്കാരിന്റ നയങ്ങൾ. കാലാവധി പൂർത്തിയാക്കുക മാത്രമല്ല അടുത്ത സർക്കാർ ഉണ്ടാക്കുമെന്നും നഡ്ഡ പറഞ്ഞു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Read More

National

ബെംഗളൂരു ദുരന്തം; സര്‍ക്കാരിനും പൊലീസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍സിബി

ബെംഗളൂരു ദുരന്തരത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും കര്‍ണാടക ഹൈക്കോടതിയില്‍. ഗേറ്റുകള്‍ തുറക്കാന്‍ പൊലീസ് വൈകിയതാണ് അപകടം ഉണ്ടാക്കിയതെന്ന് ആര്‍സിബി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും ആര്‍സിബി ഉന്നയിക്കുന്നു. സ്‌റ്റേഡിയത്തിന്റെ ഗേറ്റുകള്‍ 1.45ന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ​ഗേറ്റ് ഇത് തുറന്നപ്പോള്‍ വൈകി. ഗേറ്റുകള്‍ കൃത്യസമയത്ത് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തില്‍ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി. സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ ഡിഎന്‍എയും രംഗത്തെത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിന് […]Read More

Kerala

ദിയ ക‍‍ൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാർ പണം മാറ്റിയതിന് തെളിവ്

നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ ക‍‍ൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാർ പണം മാറ്റിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാർ നൽകിയ പരാതി കൗണ്ടർ കേസായി മാത്രം പരിഗണിക്കാനൊരുങ്ങി പൊലീസ്. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. […]Read More

Kerala

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ക്ഷേത്ര പരിസരങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം എല്ലാ ക്ഷേത്രങ്ങളിലും കർശനമായി നടപ്പാക്കാൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ഹൈക്കോടതി സർക്കാരിനും ദേവസ്വം ബോർഡുകൾക്കും നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചു. എറണാകുളം മരട് സ്വദേശി എൻ പ്രകാശ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് എസ് മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദേശം നൽകിയത്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ വരാത്ത ക്ഷേത്രങ്ങളിലും […]Read More

Politics

എസ് കെ യാദവിന്റെ വിദ്വേഷ പരാമർശം: ഇംപീച്ച്‌മെന്റ് നടപടിക്കൊരുങ്ങി രാജ്യസഭ

ന്യൂഡൽഹി: വിഎച്പിയുടെ നിയമവേദി ഹൈക്കോടതി ഹാളിൽ ഏകീകൃത സിവിൽ കോഡ് – ഭരണഘടനാപരമായ അനിവാര്യത എന്ന വിഷയത്തിൽ പ്രസംഗിക്കവെ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവ് വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങി രാജ്യസഭ. യാദവിനെതിരെ രാജ്യസഭയിൽ നേരത്തെ പ്രതിപക്ഷ ഇംപീച്ച്മെന്റ് നൽകിയിരുന്നു.Read More

world News

യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം

യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടാണ് ശക്തമായ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തെക്കൻ തുറമുഖമായ ഒഡെസയിലെ ഒരു പ്രസവ വാർഡിന് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ റഷ്യക്കെതിരെ യുക്രെയ്ൻ തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ റഷ്യ നാല് വ്യോമതാവളങ്ങൾ അടച്ചിട്ടതായാണ് റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർത്തതായും യുക്രെയ്ൻ അവകാശപ്പെടുന്നു. 76 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായാണ് റഷ്യൻ സൈന്യത്തിൻ്റെ അവകാശവാദം. […]Read More

Kerala

കൊച്ചിയിൽ കാർ കാനയിൽ വീണ് അപകടം

വൈറ്റില: കൊച്ചി വൈറ്റില ജംഗ്ഷനിൽ നിയന്ത്രണം വിട്ട് ഓടിച്ച കാർ കാനയിൽ വീണു. ഡ്രൈവർ രക്ഷപ്പെട്ടു. ഗൈനക്കോളജിസ്റ്റ് സുബൈദ സെയ്ദാണ് കാർ ഓടിച്ചിരുന്നത്. ലക്ഷദീപ് എം പി ഹംദുള്ള സെയ്‌ദിന്റെ സഹോദരിയാണ് സുബൈദ സെയ്ദ്. അപകടം കണ്ട് എത്തിയ നാട്ടുകാർ സുബൈദയെ കാറിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. സുബൈദ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്.Read More

National

മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്‌സും കാണാതായതായി പരാതി

മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സ്വർണ്ണാഭരണങ്ങളും പേഴ്‌സും കാണാതായതായി എഫ്‌ഐആർ റിപ്പോർട്ട്. രാജയുടെ സ്വർണ്ണ മാല, വിവാഹനിശ്ചയ മോതിരം, വിവാഹ മോതിരം, സ്വർണ്ണ ബ്രേസ്‌ലെറ്റ്, പണമടങ്ങിയ പെഴ്സ് എന്നിവയെല്ലാം കാണാതായതായാണ് റിപ്പോർട്ടിൽ പറയുന്നത്. രാജയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് രാജ രഘുവംശിയുടെ ഭാര്യ സോനം ഉത്തർപ്രദേശിലെ ഗാസിപൂരിൽ കീഴടങ്ങിയത്. മറ്റൊരു പുരുഷനുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പുറത്തുവന്ന വിവരം. വാടക […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes