പാലക്കാട്: മങ്കര റെയിൽവേ സ്റ്റേഷന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയൂർ സ്വദേശിയും മുട്ടികുളങ്ങര KAP സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ ആർ അഭിജിത്താണ് മരിച്ചത്.Read More
ന്യൂഡൽഹി: കോവിഡിന്റെ പുതിയ വകബേധം എക്സ് എഫ് ജി 163 പേർക്ക് സ്ഥിതീകരിച്ചു. കാനഡയിലാണ് എക്സ് എഫ് ജി കേസുകൾ ആദ്യം സ്ഥിതീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നിൽ തമിഴ്നാട്, കേരളം, ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എക്സ് എഫ് ജി അപകടകാരിയല്ലെന്ന് ഡോക്ടർമാർ പറയുന്നു.Read More
തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഭർത്താവ് ഭാര്യ ദിവ്യയെ കൊന്നത് നൈലോൺ ചരട് കഴുത്തിൽ മുറുക്കി. സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്ക് ഉപയോഗിച്ച ചരട് വീടിന് അടുത്തുള്ള കുളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.Read More
ഗ്രെറ്റ തൻബർഗ് ഉൾപ്പെടെയുള്ള 12 ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കാൻ ഇസ്രയേൽ
എഫ്എഫ്സി സംഘടിപ്പിച്ച ദൗത്യത്തിന്റെ ഭാഗമായി മാഡ്‌ലീൻ ബോട്ടില്‍ പലസ്തീനിലേക്ക് പുറപ്പെട്ട ഗ്രെറ്റ തൻബർഗ് ഉൾപ്പെടെയുള്ള 12 ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കാനായി ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ എത്തിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയാണ് മന്ത്രാലയം ഈ കാര്യം അറിയിച്ചത്. അറസ്റ്റിലായ ആക്ടിവിസ്റ്റുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇസ്രയേലിൽ നിന്ന് മടങ്ങും. നാടുകടത്തൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിക്കുന്നവരെ ഇസ്രയേലി നിയമം അനുസരിച്ച് ജുഡീഷ്യൽ അതോറിറ്റിയുടെ മുമ്പാകെ ഹാജരാക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ ആക്ടിവിസ്റ്റുകളുടെ രാജ്യങ്ങളിൽ […]Read More
റായ്പുർ: മാവോയിസ്റ്റുകൾ സുക്മയിലെ കോട്ന പ്രദേശത്ത് നടത്തിയ ഐഇഡി ആക്രമണത്തിൽ അഡിഷണൽ പോലീസ് സുപ്രന്റ് ആകാശ് റാവു കൊല്ലപ്പെട്ടു. മാവോയിസ്റ്റുകൾ വാഹനങ്ങൾ കത്തിച്ച സംഭവം പരിശോധിക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. എഎസ്പിയെ കൂടാതെ സ്റ്റേഷൻ ഹൗസ് ഓഫീസർ, സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ്, മറ്റൊരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ജഗ്‌ദൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.Read More
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരകാശ നിലയത്തിലേക്കുള്ള ബഹിരകാശ ദൗത്യമായ ആക്സിയോം 4 ന്റെ വിക്ഷേപണം നാളെ (ബുധനാഴ്ച)ക്ക് മാറ്റി. ഇന്ന് വൈകിയിട്ട് നടക്കേണ്ട ദൗത്യമാണ് മോശം കാലാവസ്ഥ മൂലം മാറ്റിയത്. വിക്ഷേപണം നാളെ 5:30 ന് നടക്കും. ഇന്ത്യൻ ബഹിരകാശ സഞ്ചാരി ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യമാണ് ആക്സിയോം 4. 14 ദിവസമാണ് ശുഭാംശു ശുക്ലയുൾപ്പെടുന്ന ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുക. വിക്ഷേപണത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കവേയാണ് ഐഎസ്ആർഒ ചെയർമാൻ ഡോ.വി നാരായണൻ വിക്ഷേപണത്തിലുള്ള മാറ്റം […]Read More
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 12 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 12 ന് എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേ സമയം, അടുത്ത 3 മണിക്കൂറില്‍ കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.Read More
ഹിന്ദി, ബംഗാളി സംവിധായകനായ പാർഥോ ഘോഷ് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് മരണം. മലയാള സിനിമയായ നമ്പർ 20 മദ്രാസ് മെയിലിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്തത് പാർഥോ ഘോഷാണ്. 1991 ൽ പുറത്തിറങ്ങിയ 100 ഡേയ്‌സ് ആണ് ആദ്യ ചിത്രം. 15 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.Read More
ബെംഗളൂരു: യുവതിയെ ഹോട്ടൽ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഹരിണി(36)ആണ് കൊല്ലപ്പെട്ടത്. കാമുകനായ 25 വയസ്സുകാരൻ യഷസാണ് യുവതിയെ കൊലപ്പെടുത്തിയത്. യഷസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പ്രണയബന്ധത്തിലായിരുന്നെന്നും രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അറിയിച്ചു.Read More
കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത് നാല്‍പതോളം പേര്‍ ഉണ്ടായിരുന്നതായി തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. അപകടത്തെ തുടർന്ന് പതിനെട്ട് പേര്‍ കടലില്‍ ചാടിയിരുന്നു. ഇവരെ കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തി. തീപടര്‍ന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അന്‍പത് കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന ചരക്കുകള്‍ എന്തൊക്കെയാണെന്ന കൃത്യ വിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നതെന്നും ഏകോപിക്കുന്നതെന്നനും മന്ത്രി പറഞ്ഞു. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനം […]Read More

