Latest News

Month: June 2025

Kerala

ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കഴിച്ചിട്ട നിലയിൽ കണ്ടെത്തി

ബത്തേരി (വയനാട്): ഏകദേശം ഒന്നര വർഷം മുമ്പ് കോഴിക്കോട്ടുനിന്ന് കാണാതായ വ്യക്തിയുടെ മൃതദേഹം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്ത് കണ്ടെത്തി. മരിച്ചത് വയനാട് പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രൻ (54) ആണെന്നാണ് പ്രാഥമിക നിഗമനം. ഹേമചന്ദ്രന്റേതാണെന്ന് കരുതുന്ന മൃതദേഹം ചേരമ്പാടി വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷും അജേഷുമാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. മൃതദേഹം മറവുചെയ്യുന്നതിന് സഹായിച്ച രണ്ട് പേരാണ് ഇവർ. കേസിലെ […]Read More

world News

ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം; യമനിൽ നിന്നെന്ന് ഐഡിഎഫ്

ജറുസലേം: ഇസ്രയേല്‍ ലക്ഷ്യമിട്ട് യമനില്‍ നിന്ന് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. ഇതിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ ഇസ്രയേലില്‍ അപകടസൈറണുകള്‍ മുഴങ്ങിയതായും സേന അറിയിച്ചു. സൈറൺ മുഴങ്ങുന്നതിന് നാലു മിനിറ്റ് മുമ്പ് ആളുകൾക്ക് മിസൈൽ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നൽകുന്ന മൊബൈൽ സന്ദേശങ്ങളും നൽകിയിരുന്നു. മിസൈലുകൾ വെടിവെച്ചിടാനുള്ള ശ്രമങ്ങൾ വിജയിച്ചതായും ഐഡിഎഫ് വ്യക്ത്യമാക്കി.Read More

Kerala

പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. തമിഴ്നാട് സേലം സ്വദേശി കളുടെയ മകൻ ഹാരിത്ത് ആണ് മരണപ്പെട്ടത്. മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്സിന് മുന്നിൽ വെച്ചാണ് ഹാരിത്തിനെ തെരുവുനായ കടിച്ചത്. മുഖത്തും കണ്ണിനുമാണ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്സിൻ നൽകി. നാലു വാക്സിൻ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 12 […]Read More

Uncategorized

കൊൽക്കത്ത കൂട്ടബലാത്സംഗം: ഒരാൾ കൂടി അറസ്റ്റിൽ

കൊൽക്കത്തയിലെ ഒന്നാം വർഷ നിയമവിദ്യാർഥിനിയെ കോളജിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പിനാകി ബാനർജി (55) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ നാലാമത്തെ വ്യക്തിയാണ് ഇയാൾ. അഭിഭാഷകനും മുൻ വിദ്യാർഥിയുമായ മനോജിത് മിശ്രയും, വിദ്യാർഥികളായ പ്രമിത് മുഖർജിയും സയിബ് അഹമ്മദുമാണ് അറസ്റ്റിലായ മറ്റു പ്രതികൾ. കോളജിലെ ഗാർഡ് റൂമിലാണ് പീഡനം നടന്നത്. മനോജ്‌ പെൺകുട്ടിയോട് വിവാഹത്തിന് അഭ്യർഥന നടത്തിയിരുന്നു. വിവാഹത്തിന് അഭ്യർഥന നിരസിച്ചതിനെ തുടർന്നാണ് പീഡനം നടന്നത്.Read More

Uncategorized

നടി ഷെഫാലിയുടെ മരണത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. മുംബൈയിലെ അഡേരിയിൽ ഷെഫാലിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെതുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു. 2002 ൽ പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയായ ‘കാൻട്ടാ ലഗാ’യിലൂടെയാണ് ഷെഫാലി ജരിവാല ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് സൽമാൻ ഖാന്റെ ‘മുജ്സെ ഷാദി കരോഗി’ എന്ന ചിത്രത്തിൽ അഭിനയിച്ചു. 2019 ൽ പുറത്തിറങ്ങിയ […]Read More

Kerala

രോഗം വന്നപ്പോൾ കുഞ്ഞിന് ചികിത്സ നൽകിയില്ല; ഒരു വയസ്സ്കാരന്റെ മരണത്തിൽ അന്വേഷണം

മലപ്പുറം: കാടാമ്പുഴയിൽ ചികിത്സ ലഭിക്കാതെ ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അക്യുപഞ്ചർ ചികിത്സ നൽകുന്ന യുവതിയുടെ മകനാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ മതിയായ ചികിത്സ നൽകാതിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടായിട്ടും മാതാപിതാക്കൾ ചികിത്സ നൽകാൻ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Read More

National

വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം; ജീവനക്കാർക്കെതിരെ നടപടി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടി ആഘോഷിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. എയർപോർട്ട് ഗേറ്റ്‌വേ സേവനങ്ങൾ നൽകുന്ന എഐഎസ്എടിഎസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിസ്ഥലത്തിൽ നടന്ന പാർട്ടി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം കമ്പനി അറിയിച്ചു. അപകടത്തിനുശേഷം എഐഎസ്എടിഎസിൻ്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾ സമയോചിതമല്ലെന്നും അത് അത്യന്തം ദൗർഭാഗ്യകരമാണെന്നും കമ്പനി […]Read More

Kerala

സൂംബ ലഘുവ്യായാമം കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്തും – വി.ശിവന്‍കുട്ടി

കോഴിക്കോട്: സൂംബ പദ്ധതിയെക്കുറിച്ചുള്ള സർക്കാർ നിലപാട് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആര്‍.ടി‍.ഇ നിയമപ്രകാരമുള്ള പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും ഇവയിൽ അൽപവസ്ത്രധാരണത്തിന് ഒരിടവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിൽ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം, ആരോഗ്യം, പോസിറ്റീവ് ചിന്താഗതികൾ എന്നിവ വികസിപ്പിക്കാൻ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. സൂംബ പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും മെച്ചപ്പെടുത്തുന്നതിൽ സഹായിക്കുന്നു. സംസ്ഥാനത്തെ […]Read More

world News

കാനഡയുമായുള്ള വ്യാപാര കരാറുകളെല്ലാം അവസാനിപ്പിക്കുന്നെന്ന് ട്രംപ്

വാഷിങ്ടണ്‍: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്സ് നല്‍കണമെന്ന ഉത്തരവിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി നല്‍കണമെന്ന ഉത്തരവ് അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധികചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയുമായി വ്യാപാരം നടത്താന്‍ കാനഡ നല്‍കേണ്ട തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ […]Read More

Kerala

കൊല്ലത്ത് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിനു സമീപത്തെ റെയിൽവേ ട്രാക്കിനോടു ചേർന്ന ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് അച്ഛനും നാട്ടുകാരും റെയിൽവേ ട്രാക്കിനു സമീപം നടത്തിയ പരിശോധനയിൽ ചെരിപ്പ് കണ്ടെത്തി. തുടർന്നാണ് ഓടയിൽ മൃതദേഹം കണ്ടെത്തിയത്. മണ്ണാമല യൂണിവേഴ്‌സിറ്റി നഗർ ഐരാട്ടിൽ തെക്കതിൽ സുരേഷ്-സനൂജ ദമ്പതിമാരുടെ ഏകമകൾ നന്ദ(17)യാണ് മരിച്ചത്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് നന്ദ. വ്യാഴാഴ്ച വൈകീട്ട് കുട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നുപറഞ്ഞ് പോയതാണെന്ന് വീട്ടുകാർ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes