കൂത്തുപറമ്പ്: നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. പരിക്കേറ്റ കുട്ടിയെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാരും കുടുംബക്കാരും ചേർന്ന് തല്ലിക്കൊന്നു.Read More
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച; കോൺക്ലേവിലെ അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം സാധ്യമാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകുകയും കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടുത്തുമെന്നും സർക്കാർ. സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള പ്രത്യേക നിയമം നടപ്പാക്കാനുദ്ദേശിക്കുന്ന സമയക്രമം അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി കഴിഞ്ഞ സിറ്റിങ്ങിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് സർക്കാരിന്റെ മറുപടി. കോൺക്ലേവിൽ ഉടലെടുക്കുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിൽ ഉൾപ്പെടെത്തുന്നതിന് രണ്ടുമാസം […]Read More
ചെന്നൈ: ദ്രാവിഡ പ്രത്യയശാസ്ത്രം കാവി പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായതിനാൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ ആകില്ലെന്ന് ഡി എം കെ നേതാവ് എ. രാജ. ഡിഎംകെയെ അമിത് ഷാ വിമർശിച്ചതിന് മറുപടിയായി ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ മോദിയെയും അമിത്ഷായേയും ഭയപ്പെടുന്നില്ല. എല്ലാത്തിലും ഉപരി അവർ സാധാരണക്കാരാണ്.ദ്രാവിഡ പ്രത്യയശാസ്ത്രം നിലനിൽക്കുന്നിടത്തോളംക്കാലം ബിജെപിക്ക് ഇവിടെ വേരുറപ്പിക്കാൻ കഴിയില്ല. രാജ പറഞ്ഞു.Read More
കശ്മീരിലേക്കുളള ആദ്യ വന്ദേഭാരത് ട്രെയിനില്‍ മെഴുകുതിരി കൊളുത്തി മകന്റെ പിറന്നാള്‍ ആഘോഷം; നടപടിക്കെതിരെ
കശ്മീരിലേക്കുളള ആദ്യ വന്ദേഭാരത് ട്രെയിനില്‍ മെഴുകുതിരി കൊളുത്തി മകന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബം. കുടുംബത്തിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യൽ മീഡിയ. ജൂണ്‍ ആറിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിലേക്കുളള വന്ദേ ഭാരത് ട്രെയിന്‍ രാജ്യത്തിന് സമര്‍പ്പിച്ചത്. അഞ്ജി ഖാദ് പാലം കടന്നതിനുപിന്നാലെയാണ് കുടുംബം ട്രെയിനില്‍ പിറന്നാൾ ആഘോഷിച്ചത്. നേഹ ജയ്‌സ്വാള്‍ കേക്കില്‍ വെച്ച മെഴുകുതിരികള്‍ കത്തിക്കുന്നതിന്റെയും മകന്‍ ഇത് ഊതിക്കെടുത്തി കേക്ക് മുറിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ട്രെയിന്‍ പാര്‍ട്ടി ഹാളല്ലെന്നും ട്രെയിനിനകത്ത് മെഴുകു തിരികള്‍ കത്തിക്കുന്നത് സുരക്ഷിതമല്ലെന്നും […]Read More
ഒരു പോയിന്റും കിട്ടിയില്ലെങ്കിൽ ജാതി കാർഡ് ഉപയോഗിക്കരുതെന്നും അത് വളരെ ചീപ്പ് ആണെന്നും നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവവും തുടർന്ന് ജീവനക്കാരികൾ ദിയക്കെതിരെ കേസുമായയെത്തിയതിലും പ്രതികരിക്കുകയായിരുന്നു ദിയ. തന്റെ ഭാഗത്തെ വിശദീകരണവുമായി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. പ്രേശ്നമുണ്ടായപ്പോൾ തൊട്ട് ഈ ക്രിമിനൽസിന്റെ പേര് പറയണമെന്ന് കരുതിയതാണ്. പെൺകുട്ടികളുടെ ഭാവി നശിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇത് വരെ ഒന്നും ചെയ്യാതിരുന്നത്. ജാതിയാണ് പ്രശ്നമെങ്കിൽ […]Read More
തിരുവനന്തപുരം: കപ്പൽ തീ പിടിച്ച സംഭവത്തിൽ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്ന് വിവരം. 650 കണ്ടെയ്നറുകളുമായി പുറപ്പെട്ട ചരക്ക് കപ്പലിനാണ് തീ പിടിച്ചത്. 20 കണ്ടെയ്നറുകൾ കടലിൽ വീണു.Read More
ഗാസയിലേക്കുളള സഹായ ബോട്ട് തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകൾ സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് ഇന്ന് പുലർച്ചെ ഇസ്രായേൽ സെെന്യം തടഞ്ഞത്. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവർത്തക ഗ്രെറ്റ തുൻബെർഗ്, യൂറോപ്യൻ പാർലമെൻ്റ് (എംഇപി) ഫ്രഞ്ച് അംഗം റിമ ഹസ്സൻ എന്നിവരുൾപ്പെടെയുള്ളവർ ബോട്ടിലുണ്ടായിരുന്നു. ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ (എഫ്എഫ്‌സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിൻ്റെ ഭാഗമായി ജൂൺ ആറിനാണ് ആക്ടീവിസ്റ്റുകളുമായി സഹായ ബോട്ട് പുറപ്പെട്ടത്. ‘മാഡ്‌ലീൻ’ എന്ന് പേരിട്ടിരിക്കുന്ന […]Read More
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്. കപ്പലിൽ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. വാൻ ഹായി 503 എന്ന സിങ്കപ്പൂർ പതാകയുള്ള കപ്പലാണെന്നാണ് വിവരം. കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ വെച്ചാണ് അപകടമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 18 പേർ സ്വയരക്ഷക്കായി കടലിൽ ചാടി. മറ്റുള്ളവർ ഇപ്പോഴും കപ്പലിലുണ്ട്. ചില ജീവനക്കാർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഫീഡർ കപ്പലാണെന്ന് സൂചന. 650 കണ്ടെയ്നറുകള്‍ കപ്പലിലുണ്ടായിരുന്നതിൽ 50 കണ്ടെയ്നറുകൾ കത്തിനശിച്ചതായുമാണ് […]Read More
‘പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അനന്തുവെന്ന കുട്ടി മരിച്ചത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലം’ –
ന്യൂഡൽഹി: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് പത്താം ക്ലാസുകാരൻ അനന്തു ഷോക്കേറ്റ് മരിച്ച സംഭവം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ്. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. മലപ്പുറത്ത് നിരവധി ആളുകൾ വൈദ്യുതി വേലിയിൽ നിന്ന് സമാനമായ രീതിയിൽ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം കേരളം മുൻപ് പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ അവശ്യഘട്ടങ്ങളിൽ കേരളം അധികാരം വിനിയോഗിക്കുന്നില്ല. ഇത്തരം […]Read More
ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തള്ളി. മനുഷ്യജീവന് അപകടം ഉണ്ടാകുന്ന ഘട്ടത്തിൽ കാട്ടുപന്നിയെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെന്നും എന്നാൽ ആ അധികാരം സംസ്ഥാനം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നികളെ നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.Read More

