Latest News

Month: June 2025

Kerala

ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു

തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു. മുണ്ടൂർ കർമ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷൈനിന്റെ അമ്മ മരിയ സംസ്കാരച്ചടങ്ങിലെത്തി. ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ലായിരുന്നു. രാവിലെയാണ് മരിയയെ മരണ വിവരം അറിയിക്കുന്നത്. ഷൈനിന്റെ ഇടതു തോളിന് പരിക്കേറ്റിരുന്നു. ഇടുപ്പെല്ലിലാണ് മരിയയ്ക്ക് പരിക്ക്. സംസ്ക്കാര ചടങ്ങിൽ നടന്മാരായ ടോവിനോ തോമസ്, സൗബിൻ ഷാഹിർ, നടി സരയു, സംവിധായകൻ കമൽ തുടങ്ങിയവർ പങ്കെടുത്തു.Read More

Gadgets

ഹണിമൂണിനിടെ ഭർത്താവ് മരിച്ച സംഭവം; ഭാര്യ കീഴടങ്ങി

മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കാണാതാവുകയും തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യ കീഴടങ്ങി. ‌ഉത്തർപ്രദേശിലെ ഗാസിപൂർ പൊലീസ് സ്റ്റേഷനിലാണ് സോനം രഘുവംശി എന്ന യുവതി കീഴടങ്ങിയത്. ഇതോടെ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി ഇദാഷിഷ നോങ്‌റാങ് പറഞ്ഞു. ഹണിമൂൺ സമയത്ത് സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കാെലപ്പെടുത്തുന്നതിനുള്ള ​ഗൂഢാലോചന നടത്തിയതായും പോലീസ് പറഞ്ഞു. മെയ് മാസത്തിലാണ് നവ ദമ്പതികൾ ഹണിമൂൺ ആഘോഷിക്കാനായി മേഘാലയയിൽ എത്തിയത്. മെയ് 11നായിരുന്നു ഇവരുടെ വിവാഹം. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം […]Read More

Kerala

നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് പിന്തുണ നൽകാൻ വെൽഫയർ പാർട്ടി

നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ നൽകാൻ വെൽഫയർ പാർട്ടി. ഉപാധികളോടെ യുഡിഎഫിനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടിയുടെ നേതൃയോഗത്തിൽ തീരുമാനമായി. അൻവർ ഉയർത്തിയ വിഷയങ്ങൾ ചർച്ചയാകണമെന്നും വെൽഫെയർ പാർട്ടി നേതൃയോ​ഗത്തിൽ ആവശ്യമുയർന്നു. ആര്യാടൻ ഷൗക്കത്തിന് പിന്തുണ നൽകുന്ന വിവരം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനു വേണ്ടി പ്രവർത്തിക്കാനാണ് നേതൃയോ​ഗത്തിന്റെ തീരുമാനം. യുഡിഎഫിനുള്ള പിന്തുണ വെൽഫെയർ‌ പാർട്ടി ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മുൻപ് യുഡിഎഫിൽ അസോഷ്യേറ്റ് കക്ഷിയായി ഉൾപ്പെടുത്തണമെന്ന ആവശ്യം വെൽഫെയർ പാർട്ടി യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ വെച്ചുവെന്ന് വിവരങ്ങളുണ്ടായിരുന്നു. […]Read More

Kerala

ഗൂഢാലോചന പ്രസ്താവന പിൻവലിച്ച് എ.കെ ശശീന്ദ്രൻ

കോഴിക്കോട്: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ്സുക്കാരൻ മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടായെന്ന തന്റെ പ്രസ്താവന പിൻവലിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന സംശയം മാത്രമാണ് താൻ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും തന്നെ ഒറ്റയ്ക്ക് ആക്രമിക്കാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ശശീന്ദ്രന്റെ പ്രസ്താവന പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള ആയുധം കൊടുത്തത് പോലെയായി എന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More

Kerala

കാലവര്‍ഷം ആര്‍ത്തുപെയ്തില്ലെന്ന് കണക്കുകൾ; സംസ്ഥാനത്ത് 67 ശതമാനം മഴക്കുറവ്

ഇക്കുറി കാലവർഷം നേരത്തെ എത്തിയെങ്കിലും പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ആകെ ലഭിച്ചത് 47.5 മില്ലി മീറ്റര്‍ മഴയാണ്. ഈ ദിവസങ്ങളിൽ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴ ലഭിച്ചത്. ഇക്കുറി കാലവർഷം മെയ് 24 ന് ആരംഭിച്ചെങ്കിലും 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയിലാണ് ഉള്‍പ്പെടുത്തുക. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ […]Read More

National

മുംബൈയിൽ തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു

മുംബൈ: മുംബൈയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമിനലിലേക്ക് ഓടിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. 12 പേർ ട്രെയിനിൽ നിന്ന് വീണു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതമായ തിരക്കാണ് അപകടകാരണമെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.Read More

Kerala

ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചക്കോയുടെ സംസ്കാരം ഇന്ന്

തൃശ്ശൂർ: വാഹനാപകടത്തിൽ മരണപ്പെട്ട ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാരം ഇന്ന് രാവിലെ 10:30 ന് മുണ്ടൂർ കർമ്മല മാതാ പള്ളിയിൽ വച്ച് നടക്കും. ഇടതു തോളിന് പരിക്കേറ്റ ഷൈനിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അപകടത്തിൽ ഷൈനിന്റെ അമ്മയ്ക്ക് ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. അമ്മ സൺ ആശുപത്രിയിൽ ചികിത്സയിലാണ്.Read More

Kerala

”സ്നേഹം ലഭിക്കാത്തതിനാലാണ് കൂടുതൽ ബന്ധങ്ങളിലേക്ക് പോയത്”- വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ

തിരുവനന്തപുരം: സ്നേഹം ലഭിക്കാത്തതിനാലാണ് താൻ കൂടുതൽ വിവാഹം കഴിച്ചതെന്ന് വിവാഹ തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മ പോലീസിനോട് പറഞ്ഞു. ആര്യനാട് സ്വദേശിയെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് രേഷ്മ പോലീസ് പിടിയിലാകുന്നത്. അട്ടകുളങ്ങര വനിത ജയിലിൽ റിമാൻഡിൽ കഴിയുകയാണ് രേഷ്മ. 10 പേരെ രേഷ്മ വിവാഹം ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്. വിവാഹം ശേഷം ഒരാഴ്ച്ച കഴിഞ്ഞ് മുങ്ങുന്നതാണ് രീതി. പിടിയിലാകുമ്പോൾ നെടുമങ്ങാട് പഞ്ചായത്ത് അംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹ വാഗ്ദാനം നൽകിയിരുന്നു. നെടുമങ്ങാട് സമീപത്തെ പഞ്ചായത്തംഗം വിവാഹത്തിന് […]Read More

Kerala

നിലമ്പൂർ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധ മാർച്ച്‌

നിലമ്പൂർ: നിലമ്പൂരിൽ വിദ്യാർത്ഥി പന്നിക്കെണിയിൽ പെട്ട് മരിച്ച സംഭവത്തിൽ എൽ.ഡി.എഫിന്റെയും യു.ഡി. എഫിന്റെയും പ്രതിഷേധം. പഞ്ചായത്ത്‌ ഭരണ സമിതിയുടെ വീഴ്ച്ചയാണ് മരണത്തിന് കാരണമെന്നാരോപിച്ച് എൽ.ഡി. എഫ് വഴിക്കടവ് പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും. അതേസമയം കെ എസ് സി ബി ഓഫീസിലേക്ക് യു ഡി എഫ് മാർച്ച്‌ നടത്തും.Read More

National

യുപിയിൽ 60 കാരൻ സ്വയം കഴുത്തറുത്ത് മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ദിയോറിയയിൽ വയോധികൻ സ്വയം കഴുത്തറുത്ത് മരിച്ചു ബലിപെരുന്നാൾ ദിനത്തിൽ സ്വയം കഴുത്തെറുത്തു മരിക്കുന്നു എന്ന് കുറിപ്പ് എഴുതി വെച്ചാണ് ആത്മഹത്യ. 60 കാരൻ ഇഷ് മുഹമ്മദാണ് മരിച്ചത്‌.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes