ആലപ്പുഴ: ആലപ്പുഴയിൽ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീടിനടുത്തുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പല്ലശ്ശന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ചത്.Read More
നടൻ ഉണ്ണി മുകുന്ദനും മാനേജർ വിപിൻകുമാറും തമ്മിലുള്ള പ്രശ്നപരിഹാര ചർച്ചയിലെ ധാരണ ലംഘിച്ചുവെന്ന് ഫെഫ്ക. ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തർക്കം ഫെഫ്ക ചർച്ചയിലൂടെ പരിഹരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞതുകൊണ്ടാണ് പ്രശ്നം പരിഹരിക്കപ്പെട്ടതെന്ന് വിപിൻകുമാർ ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഈ അവകാശവാദം ശരിയല്ലെന്ന് പറഞ്ഞാണ് ഫെഫ്ക രംഗത്തെത്തിയത്.Read More
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. ഈ വർഷം ജനുവരി മുതൽ ആകെ 65 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ആറു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഓക്സിജൻ ഐസൊലേഷൻ, കിടക്കകള്‍, വെന്റിലേറ്ററുകൾ, മരുന്നുകൾ എന്നിവ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.Read More
ഇംഫാൽ: മെയ്തേയ് സംഘടനയായ ആരംഭായ് തെംഗോലിന്റെ നേതാവായ കാനൻ സിങിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തെ തുടർന്ന് 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു. നേതാവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സംഘർഷം രൂക്ഷമാവുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു.Read More
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളികളായ രണ്ടുപേർക്ക് പരിക്ക്. ഇളവട്ടം സ്വദേശികളായ ജോസ് ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരിക്കേറ്റത്. ടാപ്പിംഗ് ചെയ്യുന്നതിനായി അതിരാവിലെ ടൂവീലറിൽ യാത്ര ചെയ്യുവെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ടൂവീലറിൽ കാട്ടുപന്നി വന്നു ഇടിക്കുകയായിരുന്നു. ഭാര്യ ഗ്ലോറി ആണ് വണ്ടിയോടിച്ചത് ഗ്ലോറിയുട നില ഗുരുതരമാണ്.Read More
തൃശ്ശൂർ: തൃശ്ശൂർ വരന്തരപള്ളിയിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ദിവ്യ(34) ആണ് കൊല്ലപ്പെട്ടത്. ഭർത്താവായ കുഞ്ഞുമോൻ സംശയത്തിന്റെ പേരിൽ കൊലചെയ്തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്നാണ് കുഞ്ഞുമോൻ ബന്ധുക്കളെ അറിയിച്ചിരുന്നത്Read More
രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബ സങ്കല്പത്തെ കാണാനാകണം, ഭാരതാംബ സങ്കല്പം
തിരുവനന്തപുരം: ഭാരതാംബ സങ്കല്പം വിവാദമാക്കരുത് എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. സഹോദരി സഹോദരന്മാരെന്ന് പ്രതിജ്ഞ ചൊല്ലുന്നവരാണ് നമ്മൾ ഭാരതീയർ. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബ സങ്കല്പത്തെ കാണാനാവണം. ഗവർണർ പറഞ്ഞു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ആരംഭിക്കാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യം സർക്കാർ തള്ളുകയും പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഗവർണർ തന്റെ സ്വന്തം നിലയ്ക്ക് പരിപാടി നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ […]Read More
മലപ്പുറം: പന്നിക്കെണിയിൽ നിന്ന് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി.അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ മുഖ്യപ്രതി വിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കെതിരെ കേസെടുത്തു. അനന്തു ഷോക്കേറ്റ് മരിച്ച വിവരം അറിഞ്ഞ ഉടൻ പ്രതി വിനീഷ് ഒളിവിൽ പോവുകയായിരുന്നു. പന്നിയെ പിടിക്കാനാണ് താൻ കെണിവെച്ചത് എന്നാണ് വിനീഷ് പോലീസിന് നൽകിയ മൊഴി. ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.Read More
ബോഗോട്ട: കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു. ശനിയാഴ്ച പരിപാടിയിൽ പങ്കെടത്തുകൊണ്ടിരിക്കെയാണ് കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർത്ഥി മിഗ്വേലിന് വെടിയേറ്റത്. ഇതൊരു വ്യക്തിക്കെതിരെയുള്ള ആക്രമണം മാത്രമല്ല ജനാധിപത്യത്തിനെതിരെയുള്ള ആക്രമമാണെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചു.Read More
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കണമെന്ന് ജി. കൃഷ്ണകുമാർ. പണം എടുത്തിട്ടുണ്ടെന്ന് അവർ തന്നെ പറയുന്നുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. പോലീസ് അത് എന്തുകൊണ്ടാണ് അന്വേഷിക്കാത്തത് എന്നും കൃഷ്ണകുമാർ ചോദിച്ചു. ഇതിൽ മതവും രാഷ്ട്രീയവും കലർത്താൻ പാടില്ല. പോലീസ് നിഷ്പക്ഷമായി അന്വേഷിക്കണം.Read More

