Latest News

Month: June 2025

Kerala

ഉണ്ണി മുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു: ഫെഫ്ക

കൊച്ചി: ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക അറിയിച്ചു. വിപിൻ മാനേജർ ആയിരുന്നില്ലെന്നും വിപനെതിരെയുള്ള പരാതികൾ തെറ്റാണെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.Read More

National

ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യ മന്ത്രി

ബർലിൻ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ജർമൻ വിദേശകാര്യമന്ത്രി ജോഹാൻ വാഡെഫുൾ. ഭീകരവാദത്തോട് ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഇന്ത്യൻ സംഘം മറുപടി നൽകി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘത്തോടാണ് ജർമൻ വിദേശകാര്യ മന്ത്രി പിന്തുണ അറിയിച്ചത്.Read More

Kerala

നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകം: മന്ത്രി വി ശിവൻകുട്ടി

മലപ്പുറം: നിലമ്പൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി പന്നിക്കെണിയിൽപ്പെട്ട് ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചനകൾ ഉണ്ടോയെന്ന് പരിശോധിക്കും. ഈ സമയത്ത് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് തയ്യാറാകുന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്. സത്യം താമസിയാതെ എല്ലാവർക്കും ബോധ്യമാകും. ശിവൻകുട്ടി പറഞ്ഞു.Read More

Kerala

ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ തട്ടിപ്പ്; കൂടുതൽ അന്വേഷണത്തിനായി പോലീസ്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകൾ പരിശോധിക്കാൻ തീരുമാനം. ഇരുവരും സാമ്പത്തിക തട്ടിപ്പിൽ പരസ്പര ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിനിടെ ജീവനക്കാർ പണം തട്ടിയെന്ന് കുറ്റസമ്മതം നടത്തുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാർ പുറത്തുവിട്ടു. 69 ലക്ഷം രൂപ ക്യു ആർ കോഡ് മാറ്റി സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികൾ ചേർന്ന് തട്ടിയെടുത്തു എന്നാണ് ദിയ കൃഷ്ണയുടെ പരാതി. ഇതേതുടർന്ന് ജീവനക്കാരികൾ തങ്ങളെ […]Read More

National

മണിപ്പൂരിൽ സംഘർഷം: ഇന്റർനെറ്റ്‌ സേവനങ്ങൾ റദ്ദാക്കി

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മെയ്‌തേയ് തീവ്രസംഘടനയായ ആരംഭായ് തേങ്കോലിന്റെ നേതാവ് കനാൻ സിങ്ങിനെ അറസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് സംഘർഷം. സംഘർഷത്തെ തുടർന്ന് ഇന്റർനെറ്റ്‌ സേവനങ്ങൾ റദ്ദാക്കി. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്‌, തൗബാൽ ബിഷ്‌ണുപുർ, കാക്‌ചിങ് എന്നീ ജില്ലകളിലാണ് ഇന്റർനെറ്റ്‌ റദ്ദാക്കിയത്. അറസ്റ്റ് ചെയ്ത കനാൻ സിങ്ങിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രധിഷേധം അക്രമത്തിലേക്ക് പോകുമെന്ന് കണ്ടാണ് ഇന്റർനെറ്റ്‌ സേവനങ്ങൾ വിലക്കിയത്Read More

Kerala

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് 15 കാരന് ദാരുണാന്ത്യം

നിലമ്പൂർ: കാട്ടുപന്നിക്കായി ഒരുക്കിയ കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് പതിനഞ്ചുക്കാരൻ മരിച്ചു. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ജിത്തുവാണ് മരിച്ചത്‌. ബന്ധുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോകാവേയാണ് അപകടം. ജിത്തുവിനോപ്പം ഉണ്ടായിരുന്ന ബന്ധുക്കൾ യദു, ഷാനു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ് സംഭവം നടന്നത്.Read More

National

ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര: ഭർത്താവ് പിടിയിൽ

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് സ്കൂട്ടറിൽ വച്ച് യാത്ര ചെയ്ത ഭർത്താവ് പിടിയിൽ. ഹെന്നനഗരയ്ക്കടുത്തുള്ള കാച്ചനക്കഹള്ളി നിവാസി ശങ്കറാണ്‌ ഭാര്യ മാനസയെ കൊലപ്പെടുത്തിയത്. ഹീലാലീഗേ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതി സ്കൂട്ടറിൽ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയും സ്കൂട്ടർ നിർത്തിച്ച് പരിശോധിച്ചപ്പോൾ മനുഷ്യന്റെ തല എടുത്തു വച്ചിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തല ഭാര്യയുടെതാണെന്നും താനാണ് കൊന്നതെന്നും പ്രതി സമ്മതിച്ചു. ഭാര്യക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.അഞ്ചുവർഷം മുൻപ് വിവാഹിതരായ ഇവർക്ക് മൂന്നു വയസ്സുള്ള ഒരു […]Read More

Kerala

പണം പിൻവലിച്ചതിന് തെളിവില്ല, തട്ടിക്കൊണ്ടുപോയെന്ന വാദം തെറ്റ്: ദിയ കൃഷ്ണ

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ തന്റെ ജീവനക്കാർ തനിക്കെതിരെ ഉന്നയിച്ച ആരോപണം തെറ്റാണെന്നും തട്ടിക്കൊണ്ടുപോയി എന്ന വാദവും നിഷേധിച്ചു. പണം പിൻവലിച്ച് തനിക്ക് തരും എന്ന് ജീവനക്കാർ പറഞ്ഞതിന് തെളിവില്ലെന്നും ദിയ പ്രതികരിച്ചു. ദിയയുടെ സ്ഥാപനത്തിലെത്തുന്ന കസ്റ്റമേഴ്സിന്റെ പണം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് വാങ്ങിയാൽ മതിയെന്ന് ദിയ പറഞ്ഞതായി ജീവനക്കാർ പറഞ്ഞു. തങ്ങളെ ജാതിയമായി അധിക്ഷേപിച്ചെന്നും മാധ്യമങ്ങളോട് പ്രതികരിച്ചതിന് പിന്നാലെയാണ് ദിയയുടെ മറുപടി.Read More

National

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി

മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണം. അഞ്ചുഘട്ടങ്ങളിലായി മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന് രാഹുൽ ആരോപിക്കുന്നു. 5 ഘട്ടങ്ങളിലായി നടന്ന തട്ടിപ്പിന്റെ വിവരവും രാഹുൽ ഗാന്ധി ലേഖനത്തിൽ പറയുന്നുണ്ട്. വരാനിരിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള അട്ടിമറി ആവർത്തിക്കുമെന്നും രാഹുൽ പറയുന്നു.Read More

National

ആർ സി ബി വിജയാഘോഷ ദുരന്തം: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും

ബംഗളൂരു: ആർസിബിയുടെ ഐപിഎൽ കിരീടം നേട്ടവുമായി ബന്ധപ്പെട്ട് നടന്ന ആഘോഷ പരിപാടിയിൽ തിരക്കിൽപ്പെട്ട 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും ട്രഷററും ആയ എ. ശങ്കർ, ഇ എസ് ജയറാം എന്നിവർ രാജിവച്ചു. ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും രാജി സമർപ്പിച്ചതായി അറിയിച്ചു. ദുരന്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ യുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ഗോവിന്ദരാജ് എംഎൽസിയെ ഇന്നലെ നീക്കിയിരുന്നു. കർണാടക സർക്കാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes