Latest News

Month: June 2025

Kerala

തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് നടക്കും

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ദിരാ ഭവനിൽ എത്തി അന്തിമോപചാരം അർപ്പിക്കും. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെയാണ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചത്.Read More

Kerala

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും: കായികമന്ത്രി

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തുമെന്ന് വ്യക്തമാക്കി സർക്കാർ. ‘മെസി വരും ട്ടാ’ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കായിക മന്ത്രി വി അബ്ദുറഹിമാൻ വിവരം പങ്കുവച്ചത്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി സ്പോൺസർ തുക നൽകാത്തതിനാൽ അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന വാർത്തകൾ വന്നിരുന്നു. അഡ്വാൻസായി നൽകേണ്ട സ്പോൺസർ തുക നൽകാനുള്ള കാലാവധി കഴിഞ്ഞതോടെയാണ് അർജന്റീന ടീം കേരളത്തിൽ എത്തില്ലെന്ന റിപ്പോർട്ട് വന്നത്. കരാർ ലംഘനത്തോടെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് സർക്കാർ […]Read More

National

ബെംഗളൂരു അപകടത്തിൽ വിരാട് കോലിക്കെതിരെ പരാതി

ബെംഗളൂരു: ആർസിബി വിജയാഘോഷത്തെ തുടർന്നുണ്ടായ ദുരന്തത്തിൽ വിരാട് കോലിക്കെതിരെ പരാതി. പരിപാടിയിൽ പങ്കെടുക്കാൻ കോലി ആരാധകരെ പ്രോത്സാഹിപ്പിച്ചുവെന്നും എന്നാൽ സുരക്ഷ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ലെന്നും പരാതി മുന്നോട്ടുവയ്ക്കുന്നു. ദുരന്തത്തിന് പിന്നാലെ കോലി ലണ്ടനിലേക്ക് മടങ്ങിയത് സംശയത്തിന് ഇടയാക്കുന്നതായും പരാതിയിൽ പറയുന്നു. സോഷ്യൽ ആക്ടിവിസ്റ്റ് വെങ്കിടേഷ് എന്നയാളാണ് ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷനിൽ വിരാട് കോലിക്കെതിരെ പരാതി നൽകിയത്. നിലവിൽ ആർസിബിയുടെ മാർക്കറ്റിംഗ് മേധാവിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ അറസ്റ്റ് […]Read More

world News

ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് മാർക്ക് കാർണി

ന്യൂഡൽഹി: ജി -7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക്‌ കാർണി. ഈ മാസം 15 മുതൽ 17 വരെയാണ് കാനഡയിൽ ജി -7 ഉച്ചക്കോടി നടക്കുന്നത്. ജി -7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നരേന്ദ്രമോദി നന്ദി അറിയിച്ചു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഉച്ചകോടിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.Read More

National

ഗവർണർമാർ സംസ്ഥാനത്തിന്റെ താൽപര്യത്തിനുമേൽ കേന്ദ്രത്തിന്റെ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ് : ബിനോയ് വിശ്വം

കണ്ണൂർ: ഗവർണർ പദവി ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ ഗവർണർ പദവിയെ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കടന്നുകയറാനുള്ള ഉപാധിയാക്കി മാറ്റുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഗവർണർമാർ സംസ്ഥാനത്തിന്റെ താൽപര്യത്തിനുമേൽ കേന്ദ്രത്തിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പോലും ഗവർണർമാർ തടഞ്ഞുവെക്കുന്നു. പ്രധാനപ്പെട്ട ബില്ലുകൾ പോലും കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം തടഞ്ഞുവെച്ച് ഗവർണർമാർ വികസനം തടസ്സപ്പെടുത്തുകയാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു.Read More

Kerala

നാലാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നേമം സ്കൂളിൽ പഠിക്കുന്ന അഹല്യ(9)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.Read More

National

ബെംഗളൂരു ദുരന്തത്തിൽ പങ്കില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ

ബെംഗളൂരു: ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് ഐപിഎൽ ക്രിക്കറ്റ് വിജയാഘോഷത്തെ തുടർന്നുണ്ടായ അപകടത്തിൽ വീഴ്ച്ച പറ്റിയിട്ടില്ലല്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ. പരിപാടി നടത്തണമെന്നത് സർക്കാരിന്റെ തീരുമാനമായിരുന്നു. ഉന്നത തലങ്ങളിൽ നിന്ന് പരിപാടിക്ക് അനുമതിയുണ്ടായിരുന്നു. മിനിസ്റ്റർ, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ, ക്യാബിനറ്റ് മിനിസ്റ്റർ, സീനിയർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പരിപാടിക്ക് സൗകര്യമൊരുക്കിയത് സർക്കാരാണ്. അസോസിയേഷൻ വ്യക്തമാക്കി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിലധികം ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് […]Read More

National

രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ച് കമൽഹാസൻ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മക്കൾ നീതി മയ്യം(എംഎൻഎം) അധ്യക്ഷനാണ് കമൽഹാസൻ. നിലവിലെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ പി വിൽസൺ, കവിയും എഴുത്തുകാരിയുമായ സൽമ, മുൻ എംഎൽഎ എസ് ആർ ശിവലിംഗം എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളായി പത്രിക സമർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കമൽഹാസൻ പത്രിക സമർപ്പിച്ചത്. ഇമ്പദുരൈ മുൻ എംഎൽഎ എം.ധനപാൽ എന്നിവർ അണ്ണാ ഡി എം കെ സ്ഥാനാർത്ഥികളായി പത്രിക […]Read More

Kerala

ഷൈൻ ടോം ചാക്കോയുടെ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കും

തൃശ്ശൂർ: അപകടത്തിൽ മരിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ മൃതദേഹം നാട് തൃശ്ശൂരിൽ എത്തിക്കും. പരിക്കേറ്റ ഷൈനും കുടുംബവും തൃശ്ശൂരിലേക്ക് തിരിച്ചു. അപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ കൈക്ക് പരിക്കേറ്റിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ അമ്മയ്ക്കും സഹോദരനും പരിക്കുപറ്റി. അച്ഛൻ മരിച്ച സാഹചര്യത്തിൽ നാട്ടിൽ തിരിച്ചെത്തേണ്ടതുണ്ടെന്നും സംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തേണ്ടതുണ്ട്. തുടർന്നാണ് നാട്ടിലേക്ക് വരാനും ചികിത്സ തൃശ്ശൂരിലേക്ക് മാറ്റാനും തീരുമാനിച്ചത്.Read More

Kerala

തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന അഭ്യർത്ഥനയുമായി പി വി അൻവർ

നിലമ്പൂർ: തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ച് പി വി അൻവർ. ജനങ്ങൾ പത്തു രൂപയോ ഒരു രൂപയോ വച്ച് സംഭാവന നൽകണം. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും വിൽക്കാൻ കഴിയാതെ ഭൂമി കേസിൽ പെട്ട് കിടക്കുകയാണ്. ക്രൗഡ് ഫണ്ടിങ്ങിന് സഹായിക്കാമെന്ന് പറഞ്ഞ് നിരവധിപേർ വന്നിരുന്നു. നിലമ്പൂരിലെ ജനങ്ങൾ പത്തു രൂപയോ ഒരു രൂപയോ അയച്ച് സഹായിക്കണം. അത് പണത്തിനു വേണ്ടി മാത്രമല്ല, തന്റെ സമാധാനത്തിനു വേണ്ടിയാണ്. തന്റെ പോരാട്ടത്തിനുള്ള ധാർമിക പിന്തുണ എന്ന നിലയിൽ ജനങ്ങൾ സഹായിക്കണമെന്ന് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes