Latest News

Month: June 2025

Kerala

ക്ഷേത്രദർശനത്തിനിടെ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി

നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ഫോട്ടോഗ്രാഫർ ആരോപിച്ചു.Read More

Kerala

കണ്ണൂരില്‍ കടലിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: എടക്കാട് ഏഴര മുനമ്പിൽനിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ച രണ്ടു മണിയോടെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽനിന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ഹർഹാനെ കാണാതായത്. ഫർഹാനും സുഹൃത്തും കടലോരത്തെ പാറയിൽ ഇരിക്കവേ ശക്തമായ തിരയടിച്ച് രണ്ടു പേരും കടലിൽ വീഴുകയായിരുന്നു. പാറക്കെട്ടില്‍ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുക്കാർ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ് ഫർഹാന്റെ മൃതദേഹം കണ്ടെത്തിയത്.Read More

Entertainment world News

കമൽ ഹാസന് ഓസ്കാർ വോട്ടിങ്ങിന് ക്ഷണം; ഇന്ത്യയിൽ നിന്ന് 7 പേർക്ക് വോട്ട്

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് & സയന്‍സസിന്റെ ഭാഗമാകാൻ കമൽ ഹാസന് ക്ഷണം. ക്ഷണിക്കപ്പെട്ട 534 പേരിൽ കമൽ ഹാസനെ കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാന്‍ ഖുറാനയും കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കോസ്റ്റ്യൂം ഡിസൈനര്‍ മാക്‌സിമ ബസു, ഡോക്യുമെന്ററി ഫിലിം മേക്കര്‍ സ്മൃതി മുന്ദ്ര, സംവിധായിക പായല്‍ കപാഡിയ തുടങ്ങിയവരുമുണ്ട്. അക്കാദമി അംഗങ്ങളായി ക്ഷണിക്കപ്പെട്ടവര്‍ക്കാണ് ഓസ്‌കറില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. ഈ വര്‍ഷം പുതുതായി ക്ഷണം ലഭിച്ച 534 […]Read More

National

സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ്

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ദത്താത്രേയയുടെ പരാമര്‍ശം. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തതാണ് ഈ വാക്കുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നാണ് അടിയന്തരാവസ്ഥക്കാലം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. ദത്താത്രേയ പറഞ്ഞു. ഇക്കാലത്താണ് മതേതരത്വം സോഷ്യലിസം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ […]Read More

Uncategorized

സം​ഗീത സംവിധായകൻ ലാലോ ഷിഫ്രിൻ അന്തരിച്ചു

മിഷൻ ഇംപോസിബിൾ സിനിമയുടെ തീം സോങ് ചിട്ടപ്പെടുത്തിയ സംഗീതസംവിധായകൻ ലാലോ ഷിഫ്രിൻ(93) അന്തരിച്ചു. ന്യുമോണിയ സംബന്ധമായ സങ്കീർണ്ണതകളെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം എന്ന് മകൻ റയാൻ അറിയിച്ചു. സിനിമയ്ക്കും ടെലിവിഷനും വേണ്ടി നൂറിലധികം സം​ഗീതം ചിട്ടപ്പെടുത്തിയ സം​ഗീതസംവിധായകനാണ് ലാലോ ഷിഫ്രിൻ. അദ്ദേഹം നാല് ഗ്രാമി അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ ആറ് ഓസ്കാർ പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.Read More

Kerala

തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. പൊലീസും […]Read More

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; അണക്കെട്ട് നാളെ തുറന്നേക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ട് നാളെ തുറന്നേക്കും. ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നു. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.Read More

Kerala

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിക്കുന്നതായി എം സ്വരാജ്

തിരുവനന്തപുരം: സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കില്ലെന്ന് എം സ്വരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ്. പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് നേരത്തെയുള്ള നിലപാടാണ്. അത് ആവർത്തിക്കുന്നുവെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നതിനാൽ പുരസ്കാര വിവരം അറിയാൻ വൈകിയയെന്നും ഏത് തരത്തിലുള്ള പുരസ്കാരങ്ങളും സ്വീകരിക്കില്ലെന്ന നിലപാട് താൻ ഏറെക്കാലമായി നിലനിർത്തിക്കൊണ്ടിരിക്കുന്നതാണെന്നും ഇതിനു മുമ്പും വിവിധ ട്രസ്റ്റുകളും സമിതികളും പുരസ്കാരത്തിനായി പരിഗണിച്ചപ്പോൾ ഇതേ […]Read More

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മുൻകരുതലിന്റെ ഭാഗമായി അഞ്ചു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖാപിച്ചിട്ടുണ്ട്. എറണാകുളം,തൃശൂർ ,ഇടുക്കി ,വയനാട് , കോട്ടയം,പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട്‌ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.Read More

National

ജമ്മു കശ്മീരിൽ സുരക്ഷ ശക്തം: ‘ഓപ്പറേഷൻ ബിഹാലി’ ദൗത്യം തുടരുന്നു

ജമ്മു: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒരു തീവ്രവാദിയെ വധിച്ചു. ഉധംപൂർ ജില്ലയിലെ ബസന്ത് ഗഢിലാണ് ഏറ്റുമുട്ടൽ നടന്നത്. ‘ഓപ്പറേഷൻ ബിഹാലി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക ദൗത്യം ഇപ്പോഴും തുടർനടപടികളോടെ പുരോഗമിക്കുകയാണ്. അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അടക്കമുള്ള സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes