ശ്രീകൃഷ്ണപുരത്തെ ഒന്‍പതാംക്ലാസുകാരിയുടെ മരണത്തില്‍ സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് അധ്യാപകരെ പുറത്താക്കി. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെയാണ് പുറത്താക്കിയത്. തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് ആണെന്നും കുറിപ്പ് കൈമാറിയത് സുഹൃത്താണെന്നും പോലീസ് പറഞ്ഞു. ഇതുവരെ അഞ്ച് അധ്യാപകർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.Read More
നിലമ്പൂരിലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് കാടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ഇവർ കുടുങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ബില്ലിയുടെ മൃതദേഹം ഡിങ്കി ബോട്ടിൽ ചാലിയാർ നദി കടന്ന് വാണിയമ്പുഴ ഉന്നതിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലായതിനാൽ തിരികെ […]Read More
നിലമ്പൂരിലെ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥരും ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്ന് കാടിൽ കുടുങ്ങി. കാട്ടാന ആക്രമണത്തിൽ മരിച്ച മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വാണിയമ്പുഴയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു ഇവർ കുടുങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ കഴിഞ്ഞ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ബില്ലിയുടെ മൃതദേഹം ഡിങ്കി ബോട്ടിൽ ചാലിയാർ നദി കടന്ന് വാണിയമ്പുഴ ഉന്നതിയിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലായതിനാൽ തിരികെ […]Read More
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അനിത തമ്പിക്കും ഇന്ദുഗോപനും പുരസ്‌കാരം
2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമി വിശിഷ്ടാംഗത്വത്തിന് കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അര്‍ഹരായി. അനിത തമ്പിക്ക് കവിതയ്ക്കും ഇന്ദുഗോപന് നോവലിനും പുരസ്‌കാരം ലഭിച്ചു. വിശിഷ്ടാംഗത്വം ലഭിച്ചവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും […]Read More
തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസത്തിനുള്ള സി ബി കുമാര്‍ അവാർഡ് എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം എന്ന പുസ്തകത്തിന് ലഭിച്ചു.Read More
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല. മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുക. ജൂൺ 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്നത്. അന്നുതന്നെ പുതിയ പൊലീസ് മേധാവി ചുമതലയേൽക്കും. നേരത്തെ സംസ്ഥാന സർക്കാർ സാധ്യതാപട്ടിക അയച്ചിരുന്നപ്പോൾ എം ആർ […]Read More
ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്സിയോം 4 പേടകം ബഹിരാകാശ നിലയത്തിലെത്തി
ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്.Read More
ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന ദുരന്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ബ്ലാക്ക് ബോക്സിന്റെ ഡാറ്റ ഡൗൺലോഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബോക്സിൽ നിന്നും വിവരങ്ങൾ വീണ്ടെടുത്തതായും ഡൗൺലോഡ് ചെയ്‌തതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്സിന്റെ മെമ്മറി മൊഡ്യൂൾ പൂർണമായി ലഭ്യമാക്കിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകര്‍ന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക്ബോക്സ് കണ്ടെത്തിയത്.Read More
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്താൻ ശ്രമിക്കുന്നത്. ശ്വാസതടസ്സം, രക്തസമ്മർദ്ദത്തിലെ അസ്ഥിരത, വൃക്കയുടെ പ്രവർത്തനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവ നിയന്ത്രിക്കാൻ വിദഗ്‌ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ചികിത്സ നൽകുകയാണ് എന്നാണ് ആശുപത്രി ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്.Read More

