Latest News

Month: July 2025

Entertainment Gadgets National Technology Top News

ഇന്ത്യയില്‍ പുതിയ മിഡ്-റേഞ്ച് ഐക്യു സ്സെഡ്10ആര്‍; വണ്‍പ്ലസിനും മോട്ടോയ്ക്കും റെഡ്‌മിക്കും ഭീഷണി

ഐക്യു ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ ഐക്യു സ്സെഡ്10ആര്‍ (iQOO Z10R) ഇന്ത്യയില്‍ പുറത്തിറക്കി. ഡുവല്‍ റിയര്‍ ക്യാമറയോടെ വരുന്ന ഐക്യു സ്സെഡ്10ആര്‍ ഹാന്‍ഡ്‌സെറ്റില്‍ ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് കളര്‍ വേരിയന്‍റുകളില്‍ ഇന്ത്യയിലെത്തിയിരിക്കുന്ന ഫോണിന്‍റെ വില ആരംഭിക്കുന്നത് 19499 രൂപയിലാണ്. ഐക്യു സ്സെഡ്10ആര്‍ ഫോണ്‍ 6.77 ഇഞ്ച് ഫുള്‍ എച്ച്‌ഡി അമോലെഡ് ക്വാഡ് കര്‍വ്‌ഡ് ഡിസ്‌പ്ലെയോടെ വരുന്ന സ്‌മാര്‍ട്ട്‌ഫോണാണ്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുമാണ് ഈ സ്ക്രീനുള്ളത്. ആല്‍ഫാ […]Read More

Accident Kerala Top News Weather

പാലക്കാ‌ട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന എന്നിവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചി‌ട്ടുണ്ട്. നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി രാമചന്ദ്രൻ്റെ വീടിൻ്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു. പറളി […]Read More

Kerala Politics Top News

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് […]Read More

Kerala Politics Top News

‘വർഗീയത ആരു പറഞ്ഞാലും എതിർക്കും’: വി ഡി സതീശൻ

വെള്ളാപ്പള്ളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതുവരെയും ഈഴവർക്ക് എതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. താൻ 25 വർഷമായി MLA യാണ്. 52% ഈഴവരുള്ള മണ്ഡലത്തിൽ നിന്നാണ് വരുന്നത്. തന്നെ നന്നായി അറിയുന്നത് മണ്ഡലത്തിൽ ഉള്ളവർക്കാണ്. വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പ്രതികരിക്കും. അതിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ല്ലെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഒരു വിഷയവുമല്ല. […]Read More

National sports Top News

പന്തിന് പകരക്കാരനായി കളത്തിൽ എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്

തമിഴ്‌നാട്ടിൽ നിന്നുള്ള എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പരുക്കേറ്റുപോയ ഋഷഭ് പന്തിന് പകരക്കാരൻ ആയിട്ടാണ് ജഗദീശൻ ടീമിൽ എത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റോളിൽ എത്തുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ സ്‌ക്വാഡിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 29 വയസുകാരനായ ജഗദീശൻ, 2016-ൽ രഞ്ജി ട്രോഫിയിലൂടെ തമിഴ്‌നാടിനായി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം സെഞ്ച്വറി നേടി. 2022-ലെ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി അഞ്ച് സെഞ്ച്വറികൾ നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ […]Read More

Business Top News world News

യുഎസ് വ്യാപാര കരാറുമായി വളരെ അടുത്തുവെന്ന് പാകിസ്ഥാൻ

അമേരിക്കയുമായി ദീർഘകാലമായി കാത്തിരുന്ന വ്യാപാര കരാർ ഒപ്പിടുന്നതിന്റെ വക്കിലാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വെള്ളിയാഴ്ച പറഞ്ഞു, എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥർ സമയപരിധി വാഗ്ദാനം ചെയ്തില്ല. യുഎസുമായി ഒരു കരാർ അന്തിമമാക്കുന്നതിന് ഞങ്ങൾ വളരെ അടുത്താണെന്ന് ഞാൻ കരുതുന്നു” വാഷിംഗ്ടണിലെ അറ്റ്ലാന്റിക് കൗൺസിലിലെ സദസ്സിനോട് ഡാർ പറഞ്ഞു. “ഞങ്ങളുടെ ടീമുകൾ ഇവിടെയുണ്ട്… ചർച്ച ചെയ്യുന്നു, വെർച്വൽ മീറ്റിംഗുകൾ നടത്തുന്നു, ഇപ്പോൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് മാസങ്ങളാകില്ല, ആഴ്ചകൾ പോലും ആകില്ല, ദിവസങ്ങൾ […]Read More

National Science Top News world News

100 വർഷത്തിനിടെ ഇത്രയും നീണ്ട സൂര്യഗ്രഹണം! അറബ് രാജ്യങ്ങൾ പകൽ സമയത്ത് ഇരുട്ടിൽ

2027 ഓഗസ്റ്റ് 2 ന്, ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. ഇത് അറബ് ലോകത്തിന് വളരെ സവിശേഷമായിരിക്കും. 6 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന പൂർണ്ണ സൂര്യഗ്രഹണം അറബ് ലോകത്ത് മാത്രമല്ല, വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലും ദൃശ്യമാകും. ലക്‌സർ (ലാസ് വെഗാസ്, യുഎസ്എ), ജിദ്ദ (സൗദി അറേബ്യ), ബെൻഗാസി (ലിബിയ) തുടങ്ങിയ നഗരങ്ങളിൽ 6 മിനിറ്റിലധികം പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകും. അറബ് ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പൂർണ്ണ സൂര്യഗ്രഹണം കാണാനുള്ള അപൂർവ അവസരമാണിത്. പൂർണ്ണ സൂര്യഗ്രഹണ […]Read More

Kerala National Top News

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ […]Read More

National sports Top News

റൺ മഴയിൽ ചരിത്രമെഴുതി ജോ റൂട്ട്!

ഇന്നലെ ഇന്ത്യയ്ക്ക് എതിരായി നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ തന്റെ സ്ഥാനം ഉയർത്തി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇനി മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രം. മാഞ്ചസ്റ്ററിൽ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 150 റൺസ് നേടുന്നതിനിടയിലാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്. ഒറ്റ ദിവസംകൊണ്ട് മൂന്ന് ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് (13288 റൺസ്), സൗത്ത് ആഫ്രിക്കയുടെ ജാക്ക് കാലിസ് […]Read More

Education Kerala Top News

തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു; മിഥുന്റെ മരണത്തിൽ നി‍ര്‍ണായക നടപടി

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സ‍ര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി. സിപിഎം […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes