Latest News

Month: July 2025

Science Technology Top News Weather

ഇലോണ്‍ മസ്‌കിന്‍റെ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ലോക വ്യാപകമായി തടസപ്പെട്ടു

സ്പേസ് എക്‌സിന്‍റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്കിന്‍റെ സേവനം ലോകവ്യാപകമായി തടസപ്പെട്ടു. സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജുകളില്‍ ഒന്നാണിത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. ഇന്‍റേണല്‍ സോഫ്റ്റ്‌വെയറിന് സംഭവിച്ച വീഴ്‌ചയാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ തടസപ്പെട്ടാന്‍ കാരണമായത്. വലിയൊരു സര്‍വീസ് ശൃംഖലയായി മാറിയ ശേഷം സ്റ്റാര്‍ലിങ്കിന് സംഭവിക്കുന്ന ഏറ്റവും വലിയ ഔട്ടേജാണിത്. വ്യാഴാഴ്‌ച അമേരിക്കയും യൂറോപ്പിലുമുള്ള ഉപഭോക്താക്കളെയാണ് സ്റ്റാര്‍ലിങ്ക് ഔട്ടേജ് ഏറ്റവും ഗുരുതരമായി ബാധിച്ചത്. ഈസ്റ്റേണ്‍ ടൈം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ആയിരക്കണക്കിന് […]Read More

Health Top News world News

ആരോഗ്യരംഗത്ത് നാഴികക്കല്ലാകാന്‍ മെഡ്‌ജെമ്മ എഐ

മെഡിക്കൽ ടെക്സ്റ്റുകളും ചിത്രങ്ങളും മനസ്സിലാക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള അത്യാധുനിക എഐ (AI) മോഡലുകളുടെ ഒരു ശേഖരമാണ് മെഡ്‌ജെമ്മ. ഗൂഗിൾ ഡീപ് മൈൻഡ് വികസിപ്പിച്ച് 2025 മെയ് മാസത്തിൽ പ്രഖ്യാപിച്ച മെഡ്‌ജെമ്മ (MedGemma), മെഡിക്കൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ ഒരു പ്രധാന മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു. ശക്തമായ ജെമ്മ 3 ആർക്കിടെക്ചറിൽ നിർമ്മിച്ച മെഡ്ജെമ്മ, ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകൾക്കായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്, ഇത് ഡെവലപ്പർമാർക്ക് നൂതനമായ മെഡിക്കൽ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങൾ നൽകുന്നു. ഹെൽത്ത് […]Read More

Education Health Top News world News

ഇന്ന് ലോക ഐവിഎഫ് ദിനം; അറിയാം ഈ ദിനത്തിന്റെ പ്രാധാന്യം

ഐവിഎഫിന്റെ വിജയ നിരക്ക് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഒരു സ്ത്രീക്ക് ഗർഭിണിയാകാനുള്ള സാധ്യത പ്രധാനമായും അവളുടെ അണ്ഡത്തെയും മറ്റ് നിരവധി ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (IVF) വഴി ഗർഭം ധരിച്ച ആദ്യത്തെ കുഞ്ഞായ ലൂയിസ് ബ്രൗണിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 25 ന് ലോക IVF ദിനമായി ആചരിക്കുന്നത്. പ്രത്യുൽപാദന പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾക്ക് ഐവിഎഫ് മികച്ചൊരു ചികിത്സയാണ്. ബീജസങ്കലനം, ഭ്രൂണ വികസനം, ഇംപ്ലാന്റേഷൻ എന്നിവയ്‌ക്ക് ഈ പ്രക്രിയ സഹായിക്കുന്നു. […]Read More

Kerala Top News Weather

നാദാപുരത്ത് ചുഴലിക്കാറ്റിന് സമാനം ശക്തമായ കാറ്റ്, വന്‍ നാശനഷ്ടം

നാദാപുരം പുളിയാവില്‍ ചുഴലിക്കാറ്റിന് സമാനമായ രീതിയിലുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏതാനും നിമിഷം നീണ്ടു നിന്ന ശക്തമായ കാറ്റുണ്ടായത്. ചെക്യാട് പഞ്ചായത്തിലെ പുളിയാവിലായിരുന്നു സംഭവം. നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകളും വൈദ്യുതി പോസ്റ്റുകളും തകരുകയും ചെയ്തിട്ടുണ്ട്. ചെറുവാതുക്കല്‍ മഹ്‌മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. സമീപത്ത് താമസിക്കുന്ന അന്ത്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകര്‍ന്ന നിലയിലാണ്. പാലക്കൂല്‍ സമീറിന്റെ വീടിന് മുകളില്‍ മരം വീണ് […]Read More

Kerala Top News Weather

പ്രളയ സാധ്യത മുന്നറിയിപ്പ്, നദി തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ നദികളിൽ ഓറഞ്ച് – മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയ സാധ്യത മുന്നറിയിപ്പിന്‍റെ ഭാഗമായാണ് ഓറഞ്ച് – മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ നദികളിലാണ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ വാമനപുരം, കൊല്ലത്തെ പള്ളിക്കൽ, പത്തനംതിട്ടയിൽ പമ്പ, കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ, ഉപ്പള തുടങ്ങിയ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ […]Read More

National Politics Top News world News

ഇന്ത്യക്കാരെ ജോലിക്കെടുക്കരുത്;ചൈനയിൽ ഫാക്ടറി വേണ്ട: കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്

ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നതിനും ചൈനയിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുമെതിരെ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക്ക് ഭീമൻമാരെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡന്റായിരിക്കുന്ന കാലം ടെക് വ്യവസായത്തിലെ അത്തരം ദിവസങ്ങൾ അവസാനിച്ചെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.വാഷിംഗ്ടണിൽ നടന്ന ഒരു എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെക്കാലമായി അമേരിക്കയുടെ ടെക് വ്യവസായത്തിന്റെ ഭൂരിഭാഗവും സമൂലമായ ആഗോളവൽക്കരണത്തെ പിന്തുടരുകയാണെന്നു, അത് ദശലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക നൽകുന്ന സ്വാതന്ത്ര്യമുപയോഗിച്ച് ഇവിടുത്തെ ടെക്ക് കമ്പനികൾ ചൈനയിൽ ഫാക്ടറികൾ […]Read More

Crime Kerala Top News

‘ബ്ലേഡ് തന്നത് ജയിലിലുള്ള ആൾ’; ​ജയിൽചാട്ടം ആസൂത്രിതം, തനിക്ക് സഹായം ലഭിച്ചെന്ന് ​ഗോവിന്ദച്ചാമി

സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ​ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ​ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം പറഞ്ഞത്. ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാo ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലിൽ ഒരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. 2 കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ ഒന്നേകാലോടെ ​ഗോവിന്ദച്ചാമി […]Read More

National Politics Top News world News

പ്രധാനമന്ത്രി മോദി സാൻഡ്രിംഗ്ഹാം ഹൗസിൽ ചാൾസ് രാജാവിനെ കണ്ടു

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ, വ്യാഴാഴ്ച യുണൈറ്റഡ് കിംഗ്ഡത്തിലെ സാൻഡ്രിംഗ്ഹാം ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെയാണ് കൂടിക്കാഴ്ച പ്രതിഫലിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സാൻഡ്രിംഗ്ഹാം ഹൗസിൽ പ്രധാനമന്ത്രി മോദിയെ രാജാവ് ചാൾസ് സ്വീകരിച്ചതായി ബ്രിട്ടീഷ് രാജകുടുംബം എക്‌സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. കൂടിക്കാഴ്ചയ്ക്കിടെ, ഈ വർഷം അവസാനം നടുന്നതിനായി പ്രധാനമന്ത്രി മോദി രാജാവിന് ഒരു മര തൈ […]Read More

Cinema National Politics Top News

രാജ്യസഭാ എം.പിയായി കമൽഹാസൻ സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസൻ പാർലമെന്റിൽ അരങ്ങേറ്റം കുറിച്ചു. തമിഴിലെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സംസാരിച്ച അദ്ദേഹം പറഞ്ഞു, “ഞാൻ സത്യപ്രതിജ്ഞ ചെയ്ത് പേര് രജിസ്റ്റർ ചെയ്യാൻ പോകുന്നു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ കടമ നിർവഹിക്കും.” ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ ജൂണിൽ കമൽഹാസൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി ഡിഎംകെ നേതൃത്വത്തിലുള്ള ബ്ലോക്കിൽ ചേർന്നതിനുശേഷം, […]Read More

Cinema Top News world News

സൗദി സിനിമ മേഖലക്ക് അതിവേഗ വളർച്ച: ആറുമാസത്തിൽ 1000 കോടി റിയാൽ ടിക്കറ്റ്

സൗദി അറേബ്യയിലെ സിനിമ വ്യവസായം മികച്ച വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ, രാജ്യത്ത് സിനിമ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം നേടപ്പെട്ട മൊത്തം വരുമാനം 1000 കോടി റിയാൽ ആയെന്നു സൗദി ഫിലിം കമീഷൻ വ്യക്തമാക്കി. ഈ നേട്ടം, രാജ്യത്തെ സിനിമ മേഖലയുടെയും പൊതു ജനങ്ങളുടെ താത്പര്യത്തിന്റെയും വളർച്ചയും പ്രതിഫലിപ്പിക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആകെ ടിക്കറ്റ് വിൽപ്പനയുടെ 19 ശതമാനം വരുമാനം നേടിയത് എട്ട് പ്രമുഖ സിനിമകളിലൂടെയാണ്. ഏറ്റവും കൂടുതൽ വരുമാനം കൈവരിച്ച ചിത്രങ്ങളിലുണ്ട്. ശബാബ് അൽബോംബ് 2, […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes