Latest News

Month: July 2025

Cinema Kerala Top News

‘ആരോപണ വിധേയരല്ലാത്തവർ അമ്മയുടെ തലപ്പത്തേക്ക് വരണം, തനിക്ക് മത്സരിക്കാൻ താത്പര്യമില്ല’; ആസിഫ് അലി

ആരോപണ വിധേയരല്ലാത്ത ശക്തരായ ആളുകൾ അമ്മയുടെ തലപ്പത്തേക്ക് വരണമെന്ന് നടൻ ആസിഫ് അലി. സംഘടനയെ ഒന്നാകെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്ന മികച്ചവരെയാണ് ആവശ്യം. അമ്മ തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താത്പര്യമില്ല. വലിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കാൻ ചെറിയ ആളായ തനിക്ക് കഴിയില്ലെന്നും ആസിഫലി പറഞ്ഞു. മോഹൻലാലിന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോയെങ്കിലും സംഘടനാ പൊതുസമൂഹത്തിൽ നാമമാത്രമായി. ബാബുരാജിനെ താത്ക്കാലിക ജനറൽ സെക്രട്ടറിയാക്കി പ്രവർത്തനങ്ങൾ ഏകോപിച്ചെങ്കിലും ബാബുരാജിന് എതിരെയുള്ള അതൃപ്തി […]Read More

Health Kerala Top News

‘നീതി കിട്ടിയില്ല’; ഹർഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിത ജീവിതം പേറുന്ന ഹർഷിന വീണ്ടും സമരത്തിലേക്ക്. തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന ആരോപിച്ചു. ഈ മാസം 29ന് കളക്ട്രേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും. 2017ൽ മൂ​ന്നാ​മ​ത്തെ പ്ര​സ​വത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവെച്ചത്. തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തി. 1,736 ദിവസം കൊടിയ വേദനസഹിച്ചു ഹർഷീന. സംഭവത്തിൽ ശാസ്ത്രക്രിയ ​​ചെയ്ത […]Read More

Kerala Top News

പിതൃമോക്ഷം തേടി ആയിരങ്ങൾ; ഇന്ന് കർക്കടക വാവ്

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ഇന്ന് ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് ഇന്ന് പുലർച്ചെ 2.30ന് തുടക്കമായി. പുലർച്ചെ ആരംഭിച്ച പിതൃതർപ്പണം ഉച്ചയോടെ അവസാനിക്കും. അറുപതോളം ബലിത്തറകളാണ് തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിന് വരിനിൽക്കാനുള്ള നടപ്പന്തൽ, ബാരിക്കേഡുകൾ എന്നിവയും സജ്ജമായി. ഒരേസമയം 500 പേർക്ക് നിൽക്കാവുന്ന രീതിയിലാണ് നടപ്പന്തൽ സജ്ജീകരിച്ചിരിക്കുന്നത്. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. […]Read More

Business National Top News world News

ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ; സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ എന്നിവക്ക് തീരുവ ഒഴിവാക്കും

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇലക്ട്രോണിക്സ് മേഖലകളിലും പൂജ്യം തീരുവക്ക് യുകെ സമ്മതിച്ചു. ഇന്ത്യൻ തൊഴിലാളികളിൽ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തിയത്. യു കെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാർമറിന്‍റെ ക്ഷണപ്രകാരമാണ് മോദി യു കെ […]Read More

Kerala Top News

റെക്കോർഡിട്ട് സ്വർണ്ണവില; പവന് മുക്കാൽ ലക്ഷം രൂപ കടന്നു!

സംസ്ഥാനത്ത് ഇന്ന് സ്വർണവില‌ റെക്കോർഡിൽ. ഒറ്റയടിക്ക് 760 രൂപയാണ് സ്വർണത്തിന് വർ​ദ്ധിച്ചത് ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കഴിഞ്ഞു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75,040 രൂപയാണ്. 40 ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഏറ്റവും ഉയർന്ന വില. അതിനുശേഷം വില ഒമ്പതിനായിരത്തിൽ താഴോട്ടു പോകാതെ നിൽക്കുകയും പിന്നീട് തിരിച്ചു കയറുകയും ആണ് ചെയ്തത്. ഏപ്രിൽ 22ന് അന്താരാഷ്ട്ര സ്വർണ്ണവില 3500 ഡോളർ എന്ന റെക്കോർഡിൽ […]Read More

National Top News

പ്രധാനമന്ത്രി യുകെയിലേക്ക് തിരിച്ചു, വ്യാപാര കരാറിൽ ഒപ്പുവയ്ക്കും

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടനിലേക്ക്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ പ്രധാനമന്ത്രി ഒപ്പുവയ്ക്കും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടേക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനം. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങൾക്കും ബ്രിട്ടൻ തീരുവ ഒഴിവാക്കും എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഖാലിസ്ഥാൻ ഭീകരതയും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ വിജയ് […]Read More

Business National Top News

യുപിഐ ഇടപാടുകൾക്ക് ജിഎസ്ടിയില്ല; വ്യാജവാർത്തകൾക്ക് അന്ത്യം പറയുന്നു കേന്ദ്രം

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്‌ടി ഈടാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ജിഎസ്ടി സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. ഇതുവരെ ഇത്തരമൊരു ശുപാർശ ജിഎസ്ടി കൗൺസിലിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാംഗമായ അനിൽ കുമാർ യാദവിന്റെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി കൗൺസിൽ കേന്ദ്രം, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട ഭരണഘടനാ […]Read More

Crime Kerala Top News

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ. ഇൻക്വസ്‌റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ ട്വന്റി ഫോറിനോട് പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സർക്കാരും കോൺസിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമ സാധുത […]Read More

Kerala Top News Weather

കേരളത്തിൽ ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്തമായ മഴ; പുതിയ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കവെയാണ് കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. […]Read More

Accident Kerala Top News

വീരമലക്കുന്ന് ഇടിഞ്ഞു

കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്. വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിൽ പതിച്ചതിനാൽ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. തലനാരിഴയ്ക്കാണ് വാഹനങ്ങൾ രക്ഷപ്പെട്ടത്. മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്നയിടത്താണ് വീരമലക്കുന്നുള്ളത്. നേരെത്തെ തന്നെ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയിൽ ജില്ലാകളക്ടർ ഉൾപ്പെടുത്തിയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട സ്ഥലത്ത് ജില്ലാ കളക്ടറും എൻഡിആർഎഫ് സംഘവും എത്തി. മഴ വീണ്ടും […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes